Untitled-1

കടലാമയെ സ്‌നേഹത്തോടെ ചുംബിച്ച ചൈനീസ് യുവാവിന് പണികിട്ടി. യുവാവിന്റെ ചുണ്ടില്‍ കടലാമ കടിച്ചുതൂങ്ങി. കടിവിടാത്ത ആമയുമായി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയിലെ ഫ്യൂജിയന്‍ പ്രവിശ്യയില്‍നിന്നുള്ള യുവാവിനാണ് ചുംബനം വിനയായത്. കടലാമയെ വനത്തിലെ അരുവിയില്‍ വിട്ടയക്കുന്നതിന് മുമ്പ് യാത്രാമൊഴിയുടെ ഭാഗമായാണ് യുവാവ് കടലാമയുടെ തല പുറത്തേക്ക് പിടിച്ച് ചുംബിച്ചത്.

എന്നാല്‍ യാത്രയാകാന്‍ മനസ്സില്ലാത്ത ആമ യുവാവിന്റെ മേല്‍ചുണ്ടില്‍ കടിച്ചുതൂങ്ങുകയായിരുന്നു. യുവാവിന്റെ ചുണ്ടില്‍ പല്ലുകള്‍ താഴ്ത്തിയ ആമയെ ഏറെ പണിപ്പെട്ടാണ് വേര്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വടക്കേ അമേരിക്കയിലെ അപകടകാരിയായ കടലാമകളുടെ ഗണത്തില്‍ പെട്ട ആമയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ അപകടകരിയായതിനാല്‍ ഇത്തരം ആമകളെ വിട്ടയക്കുന്നത് ചൈന വിലക്കിയിട്ടുണ്ട്. ചൈനയിലെത്തിയ അമേരിക്കന്‍ കടലാമ നല്‍കിയ പണി എന്ന നിലയിലാണ് ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ വൈബോയില്‍ യുവാവിന്റെ ചുംബനം പ്രചരിപ്പിക്കുന്നത്.

 

 

 

 

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !