ആമിര്‍ഖാന്റെ പികെ – പ്രേക്ഷകര്‍ ഈ ചിത്രം തീര്‍ച്ചയായും കാണാനുള്ള ചില കാരണങ്ങള്‍..

148

maxresdefault

സിനിമ  എന്ന മാധ്യമം ജനങ്ങള്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഓരോ സിനിമയും കാണാന്‍ ഓരോ ആളുകള്‍ക്കും പല പല കാരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇറങ്ങും മുന്‍പേ വിവാദം കൊണ്ടുപിടിച്ച ആമിര്‍ ഖാന്റെ പികെ എന്ന സിനിമ കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അതെന്തോക്കെയാണെന്ന് നോക്കാം..

പോസ്റ്റര്‍ വിവാദമാണ് ഇതിലെ ഒന്നാമത്തെ ഘടകം. ആദ്യത്തെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ പോസ്റ്ററിലെ നഗ്നത, സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള നവ മാധ്യമങ്ങള്‍ കൊണ്ട് പിടിച്ചു. ആ വിവാദത്തെ മുന്‍നിര്‍ത്തി ചിത്രം കാണാന്‍ പോകുന്ന ഒരു വിഭാഗവും നമുക്കിടയില്‍ ഉണ്ട്.

ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ പ്രമുഖനായ ആമിര്‍ ഖാന്‍, ഒപ്പം മുന്‍നിര സംവിധായകരുടെ പട്ടികയിലെ ഒന്നാമന്‍, രാജ്കുമാര്‍ ഹിറാനി. ഈ ഒരു കോമ്പിനേഷന്‍ ഹിന്ദിയില്‍ സമ്മാനിച്ചിട്ടുള്ള ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ മനസിലാകും കാര്യം. കാരണം ഈ രണ്ട് കഴിവുറ്റ കലാകാരന്മാര്‍ ഒന്നിക്കുന്ന ചിത്രം കാണുന്നത് വെറുതെയാകില്ലെന്ന് പ്രേക്ഷകര്‍ക്കറിയാം.

രാജ്കുമാര്‍ ഹിറാനിയും ആമിര്‍ ഖാനും ജനങ്ങള്‍ക്ക് 2009 ഇല്‍ സമ്മാനിച്ച ദൃശ്യ വിസ്മയം, അതാണ്‌ ത്രീ ഇഡിയറ്റ്സ്. പികെയും ആ ഗണത്തില്‍ പെടുത്തുന്നതിനാല്‍ പ്രേക്ഷകര്‍ ഉറപ്പായും ഈ സിനിമ കാണും.

സഞ്ജയ്‌ ദത്തിന്റെ ജയിലില്‍ പോകുംമുമ്പുള്ള അവസാന സിനിമ. ജയിലില്‍ പോകുന്നതിനു മുന്‍പ് താന്‍ അഭിനയിക്കേണ്ട ഭാഗങ്ങള്‍ അഭിനയിച്ചു തീര്‍ത്തതിനു ശേഷമാണ് അദ്ദേഹം ജയിലില്‍ പോകുന്നത്. അതിനാല്‍ തന്നെ സഞ്ജയ്‌ ദത്ത് ആരാധകര്‍ക്ക് ഈ സിനിമ ഒരു ആവേശം തന്നെ ആയിരിക്കും.