ആമിര്‍ഖാന് ധനുഷിനെ പെരുത്തിഷ്ടായി

    168

    Asian-elephant-trained-to-swim-2

    തന്‍റെ ബോളിവുഡ് ചിത്രം റിലീസാകും മുന്‍പേ ധനുഷിന് ആരാധകര്‍ വര്‍ധിക്കുന്നു. സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍ ധനുഷില്‍ ആകൃഷ്ടനായി വീട്ടിലേക്ക്‌ ക്ഷണിച്ച വാര്‍ത്ത‍ നമ്മളെല്ലാവരും വായിച്ചതാണ്. ബോളിവുഡില്‍ നിന്ന് തന്നെ പുതിയൊരു ആരാധകനാണ് ഇപ്പോള്‍ ധനുഷിന്റെ പിറകെ ഓടുന്നത്. മറ്റാരുമല്ല, മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്‌ ആയ ആമിര്‍ഖാന് ധനുഷിനെ നല്ലവണ്ണം ഇഷ്ടപ്പെട്ടു എന്നാണ് ബോളിവുഡില്‍ ഇപ്പോള്‍ പരക്കുന്ന സ്വകാര്യം.

    ധനുഷിന്റെ ഹിന്ദിയിലെ കന്നി ചിത്രമായ രാഞ്ജനയിലെ പ്രകടനം ആമിര്‍ഖാന് ‘ക്ഷ’ പിടിച്ചിരിക്കുകയാണത്രേ. മുംബൈയിലെ ഒരു മള്‍ട്ടിപഌ്‌സില്‍ വച്ച് ‘രാഞ്ജന’യുടെ ട്രെയിലര്‍ കണ്ട അമീര്‍ ഖാന്‍ തനിക്ക് ധനുഷിന്റെ അഭിനയം ഇഷ്ടമായെന്നും അധികം വൈകാതെ അദ്ദേഹത്തിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. കൂടാതെ താന്‍ ഹിന്ദിയിലൊരുക്കാന്‍ പോകുന്ന അടുത്ത ചിത്രത്തില്‍ ധനുഷിന് ഒരു റോള്‍ നല്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    അമീറിന്റെ അനുമോദനവും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലേക്കുള്ള ക്ഷണവും തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് പറഞ്ഞ ധനുഷ് അമീറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് മഹാഭാഗ്യമാണെന്ന് പറഞ്ഞു.