ആയൂര്‍വേദ ആചാര്യന്‍ പാലപ്പുഴ ബാലകൃഷ്ണ കൈമള്‍ അന്തരിച്ചു

329

01

പ്രശസ്ത ആയുര്‍വേദ ആചാര്യന്‍ ശ്രീ പാലപ്പുഴ ബാലകൃഷ്ണ കൈമള്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ഇന്നലെ രാത്രി അന്തരിച്ചു. കഴിഞ്ഞ ഒരുമാസം പ്രോസ്റ്റെറ്റ് ഗ്രന്ഥിയുടെ രോഗത്തിന് ചികിത്സയിലും ആയിരുന്നു. ബൂലോകം എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഡോക്ടര്‍ അരുണ്‍ കൈമള്‍, ശ്രീ ജീവന്‍ കൈമള്‍ തുടങ്ങിയവര്‍ മക്കളാണ്. മരണ സമയത്ത് മക്കളും ബന്ധു മിത്രാദികളും സന്നിഹിതരായിരുന്നു.

02

03

2012 ലെ ബൂലോകം സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ ശ്രീ ജോയി കുളനടയ്ക്ക് സമ്മാനിക്കുന്ന വേളയില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. അന്ന് ചടങ്ങിനു ആശംസകള്‍ നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.

ആദ്ദേഹത്തിന് ബൂലോകം ടീമിന്റെ ആദരാഞ്ജലികള്‍.

04

05

Advertisements