ആരാണീ മെല്‍വിന്‍ പാദുവ ?

  0
  776

  02

  19 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ മെല്‍വിന്‍ പാദുവയെ നമ്മളില്‍ പലര്‍ക്കും അറിയാം. എന്നാല്‍ ആരാണ് മെല്‍വിന്‍ എന്നോ അദ്ദേഹം എന്തിനാണ് ഇത്രയും കാലം ജയില്‍ ശിക്ഷ അനുഭവിച്ചതെന്നോ പലര്‍ക്കും അറിയാത്ത കാര്യമാണ്.

  ആദ്യമായി പറയാം ഒരു കൊലക്കേസില്‍ ജീവ പര്യന്തം ശിക്ഷ അനുഭവിച്ചയാളാണ് മെല്‍വിന്‍ പാദുവ. അതും ഒരു യുവതിയെ ട്രെയിനില്‍ വെച്ച് നിഷ്ടൂരമായി കൊലപ്പെടുത്തിയതിനായിരുന്നു മെല്‍വിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. 1994 ഡിസംബര്‍ 22 ല്‍ ജനമനസുകളെ മരവിപ്പിക്കുന്ന ആ സംഭവം അരങ്ങേറിയത്. ഡല്‍ഹിയില്‍ നേഴ്‌സായിരുന്ന ഇടുക്കി സ്വദേശി ബീനാമ്മ ക്രിസ്തുമസ് അവധി കുടുബത്തോടൊപ്പം ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നും ജയന്തി ജനത എക്പ്രസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിനിന്റെ ബാത്ത് റൂമില്‍ കയറിയ ബീനാമ്മയെ യുവാവായ മെല്‍വിന്‍ വളരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

  01

  നമ്മളിന്ന് ഗോവിന്ദ ചാമിയെ കാണുന്ന അതെ കണ്ണുകളോടെയാണ് ജനമന്നു മെല്‍വിനെ നോക്കിക്കണ്ടത്. വന്‍ ജനരോഷമാണ് അന്ന് മെല്‍വിനെതിരെ ഉയര്‍ന്നത്. പ്രക്ഷോഭം ശക്തമായതോടെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കുകയും മെല്‍വിനെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികയും ചെയ്തു. കോടതി മെല്‍ വിനു ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

  മെല്‍വിന് മാനസാന്തരം വരുന്നതും ഒരു യുവതി കാരണം

  03

  ജയിലിലെ ഏകാന്ത ജീവിതം മെല്‍വിന്റെ മനസ്സിനെ മാറ്റി എന്ന് തന്നെ പറയാം. ഇന്നത്തെ ചപ്പാത്തി ഉണ്ടാക്കല്‍ പോലെ കുറ്റവാളികള്‍ക്ക് മാനസാന്തരം ഉണ്ടാക്കുവാനുള്ള പ്രവര്‍ത്തികള്‍ വിവിധ ക്രിസ്ത്യന്‍ പള്ളികള്‍ വഴി ജയിലില്‍ നടക്കാറുണ്ട്. അതിനാണ് ബിയാട്രീസ് എന്ന കന്യാസ്ത്രീ സുവിശേഷം പറയാന്‍ ജയിലിലെത്തിയത്. ജയിലില്‍ സുവിശേഷം പറയാന്‍ വന്ന കന്യാസ്ത്രീ അവസാനം മെല്‍വിന്റെ മനസ്സില്‍ കുടിയേറി. ബിയാട്രീസിന്റെ സുവിശേഷവും സ്നേഹവും ഒരു പോലെ മെല്‍വിനെ മാറ്റി. ആകെ മാറിയ മെല്‍വിനില്‍ ബിയാട്രീസിനും പ്രേമോം പൊട്ടി മുളച്ചു. അങ്ങിനെ യേശുവിന്റെ മണവാട്ടി ആയിരുന്ന ബിയാട്രീസ് തിരുവസ്ത്രം ഉപേഷിച്ച് അവര്‍ മെല്‍വിന്റെ മണവാട്ടിയായി. അത് മെല്‍വിനെ ജയിലില്‍ നിന്നും ഇറക്കുന്നതിനു ചിലര്‍ തടസ്സം നില്ക്കാന്‍ കാരണാമായി എന്ന് തന്നെ പറയാം.

  04

  പ്രേമം ഒരു വഴിക്കും ക്രിസ്തുവിന്റെ മണവാട്ടിയെ തട്ടിയെടുത്ത മെല്‍വിനെതിരെയുള്ള ചിലരുടെ പ്രവര്‍ത്തികളുടെ മറ്റൊരു വഴിക്കും നടന്നു. ഒടുവില്‍ ജയിലില്‍ വച്ച് കണ്ടുമുട്ടി പ്രേമിച്ച് വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്ന അപൂര്‍വ ഭാഗ്യവും മെല്‍വിനുണ്ടായി. 1997 സെപ്റ്റംബറില്‍ പ്രത്യേക കോടതി വിധിയെ തുടര്‍ന്ന് പരോളിലിറങ്ങിയ മെല്‍വിന്‍ ബിയാട്രീസിനെ വിവാഹം ചെയ്തു. പലപ്രാവശ്യം പരോളിലിറങ്ങിയ മെല്‍വിനും ബിയാട്രീസിനും 2 കുട്ടികളും ജനിച്ചു. ഇപ്പോള്‍ മലേഷ്യയില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ് ബിയാട്രീസ്.

  14 വര്‍ഷ ജീവപര്യന്ത ശിക്ഷാകാലാവധി 2009ല്‍ അവസാനിച്ചെങ്കിലും മെല്‍വിന്‍ ജയില്‍ മോചിതനായില്ല. പത്തുവര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞവരെ വിട്ടയ്ക്കാന്‍ 2011ലെ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ആ ലിസ്റ്റിലും മെല്‍വിനെ ഉള്‍പ്പെടുത്തിയില്ല. മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന് തന്നോടുള്ള വിരോധമാണ് മോചനം വൈകാന്‍ കാരണമെന്നായിരുന്നു മെല്‍വിന്‍ പറയുന്നത്. കന്യാസ്ത്രീസഭാവസ്ത്രം ഉപേക്ഷിച്ച് തന്നെ വിവാഹം കഴിച്ചതാണ് അലക്‌സാണ്ടര്‍ ജേക്കബിന് തന്നോടു വ്യക്തിവിരോധം തോന്നാല്‍ കാരണമെന്നും മെല്‍വിന്‍ പറയുന്നു

  05

  ഒടുവില്‍ ബിയാട്രീസ് ഹൈക്കോടതിയെ സമീപിച്ച് ഒരു കന്യാസ്ത്രീയായ തന്നെ വിവാഹം കഴിച്ചതുകൊണ്ടാണ് മെല്‍വിന്‍ പീഡിപ്പിക്കപ്പെടുന്നതെന്ന് പരാതിപ്പെട്ടു. എന്നാല്‍ ലൈംഗിക അതിക്രമ കേസില്‍ ഉള്‍പ്പെട്ടവരെ ഇതില്‍ പരിഗണിച്ചില്ല എന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച കോടതി ബിയാട്രീസിന്റെ ഹരജി തള്ളി. 2011 മാര്‍ച്ചില്‍ ഹൈക്കോടതി പരോള്‍ നല്‍കി. പരോള്‍ കാലാവധി അവസാനിച്ച ദിവസം ജയിലില്‍ കീഴടങ്ങാനെത്തിയ മെല്‍വിനോട് പരോള്‍ തുടരാന്‍ ഹൈക്കോടതി അറയിച്ചിട്ടുണ്ടെന്ന് ജയലിധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഒപ്പിടാന്‍ വിളിച്ചുവരുത്തിയ മെല്‍വിനെ വീണ്ടും അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ജയിലില്‍ അടയ്ച്ചത് വന്‍ വാര്‍ത്തയായി.

  സംഭവം വിവാദമായതോടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ മെല്‍വിന് വേണ്ടി രംഗത്തെത്തി. ഒടുവില്‍ നീണ്ട 19 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം ആണ് മെല്‍വിന്‍ കഴിഞ്ഞ ദിവസം ജയില്‍ മോചിതനായത്.

  മെല്‍വിന്റെ മോചനത്തില്‍ രണ്ടു യാദൃശ്ചികത നിലനില്‍ക്കുന്നതായി ചില മാധ്യമങ്ങള്‍ ചൂണ്ടി കാണിക്കുന്നു. ഒന്ന് മെല്‍വിന്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ അലക്‌സാണ്ടര്‍ ജേക്കബിന്റെ ജയില്‍ ഡിജിപി സ്ഥാനം തെറിച്ചതും രണ്ട്, ബീനാമ്മ കൊല്ലപ്പെട്ടതും മെല്‍ബില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്നതും ഒരു ക്രിസ്തുമസ് വേളയിലാണെന്നതും.