Sivakumar Menath

ഓർമ്മ

ആരാണ് നമ്മൾ ? എന്താണ് നമ്മൾ? ഒറ്റ ഉത്തരമേ ഉള്ളൂ. ഓർമ്മകൾ. അതെ, നമ്മുടെ ഓർമ്മകൾ മാത്രമാണ് നമ്മൾ. നമ്മളോരോരുത്തരും നമ്മുടെ ഓര്മകളിലാണ് ജീവിക്കുന്നത്. ഓര്മകളില്ലെങ്കിൽ നമ്മളാരാണെന്നു നമുക്കറിയില്ല. പിന്നെ ഭാര്യയെയും മക്കളെയും അച്ഛനെയും അമ്മയെയും അറിയില്ല. അവനവനെ തന്നെ അറിയില്ലെങ്കിൽ പിന്നെന്തു അല്ലെ?

ഓര്മകളില്ലെങ്കിൽ എന്ന ഭീകരാവസ്ഥയെ നമ്മൾ മലയാളികളെ ആദ്യം ഓര്മപ്പെടുത്തിയത് സംവിധായകൻ പത്മരാജനാണെന്നാണ് ഓർമ്മ. ഇന്നലെ എന്ന സിനിമ നമ്മെ ഒട്ടൊന്നു വേദനിപ്പിച്ചു (എന്റെ എന്നത്തേയും പ്രിയ സിനിമകളിൽ ഒന്ന്) ആ സിനിമ നമ്മുടെ മറവിയുടെ ആഴങ്ങളിലേക്ക് കൂപ്പു കുത്തുമ്പോഴേക്കും ഓര്മയില്ലായ്മയെ ഓര്മപ്പെടുത്തിക്കൊണ്ടു ബ്ലെസ്സി എന്ന സംവിധായകന്റെ ‘തന്മാത്ര’ എന്ന സിനിമ വന്നു. അൽഷിമേഴ്സിന്റെ ഭീകരാവസ്ഥയെ ഓർമപ്പെടുത്തി സിനിമ ഒട്ടേറെ വിവാദങ്ങൾക്കും തിരി കൊളുത്തി.
പ്രശസ്ത കവി പി ഭാസ്കരനും അൽഷിമേഴ്സിന്റെ കരാളഹസ്തങ്ങളിൽ പിടിപെട്ടിരുന്നു. അതിനെക്കുറിച്ചുള്ള പ്രശസ്ത ഗായിക ജാനകിയമ്മയുടെ ഓർമ്മക്കുറിപ്പുകൾ ഒട്ടേറെ വേദനയോടു കൂടി മാത്രമേ കേട്ടിരിക്കാൻ പറ്റൂ.

ഇത്രയും ആമുഖമായി എഴുതിയത് എന്നെ വളരെയധികം സ്പർശിച്ച ‘REMEMBER” എന്ന സിനിമ പെട്ടെന്ന് ഓർമ്മയിൽ വന്നതിനാലാണ്. പണ്ട് കണ്ടതാണ്. എന്നാലും ഓർമയിൽ തങ്ങി നിൽക്കുന്നു. നാസി ജർമനിയുടെ ജൂതന്മാരെ കൊന്നൊടുക്കാനുള്ള ഭീകര പദ്ധതിയിൽ കൊലചെയ്യപ്പെട്ടവർ ഏകദേശം 60 ലക്ഷം പേർ വരും. അതായത് യൂറോപ്പിൽ ഉണ്ടായിരുന്ന ജൂത ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം ആണ് ഇങ്ങനെ ഭൂമുഖത്തു നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടത്.

ആ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട, ഓര്മക്കുറവിനാൽ കഷ്ടത അനുഭവിക്കുന്ന, Zev Guttman എന്ന വൃദ്ധന്റെ കഥയാണിത്. അദ്ദേഹം ഒരു നഴ്സിംഗ് ഹോമിലാണ് താമസം. മരണപ്പെട്ട ഭാര്യയുടെ വിയോഗത്തിൽ നീറി നീറി കഴിയുകയാണ്. Guttman ന്റെ കൂടെ അതേ നഴ്സിംഗ് ഹോമിൽ കഴിയുന്ന ഒരാൾ Guttman നെ കൂടെ കൂടെ ഓര്മപ്പെടുത്തുന്നുണ്ട് മരിക്കുന്നതിന് മുൻപ് ഭാര്യക്ക് കൊടുത്ത വാഗ്ദാനത്തെ പറ്റി. അത് നടപ്പാക്കേണ്ടതിന്റെ ബാധ്യതയെപ്പറി. തന്റെ കുടുംബത്തെ മുഴുവൻ കൊല ചെയ്ത നരാധമൻ Otto Wallish എന്നയാളെ ഇല്ലായ്മചെയ്തു പ്രതികാരം ചെയ്യാം എന്നാണ് Guttmaan ഭാര്യക്ക് കൊടുത്ത വാക്കത്രെ. ഒടുവിൽ Guttman പ്രതികാര മനോഭാവത്തോട് കൂടി കൃത്യ നിർവഹണത്തിന് ഇറങ്ങിപ്പുറപ്പെടുന്നതോടു കൂടി കഥാഗതി കുറച്ചുകൂടി ദ്രുതഗതിയിൽ ആകുന്നു. Otto Wallish കുടിയേറിയിരിക്കുന്നതു നോർത്ത് അമേരിക്കയിലേക്കാണെന്നും അവിടെ Rudy Kurslander എന്ന പേര് സ്വീകരിച്ചു ആരും അറിയാതെ കഴിയുകയാണെന്നും കൂടെയുള്ളയാൾ പറഞ്ഞു കൊടുത്തിട്ടുണ്ട്.

പ്രതികാരം ചെയ്യാൻ എങ്ങിനെ ഓര്മക്കുറവുള്ള Guttman നു കഴിയും. അതും Rudy Kurslander എന്ന പേരുള്ള ഒരു പാട് പേര് കാണുമെന്നിരിക്കെ. Guttman നു ആ കൊലയാളിയെ കണ്ടെത്താനും വകവരുത്താനും കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരിക്കും നമ്മൾ മുന്നോട്ടു പോകുന്നത്. അതിനു വേണ്ടി Guttman അനുഭവിക്കുന്ന കഷ്ടപ്പാടിനെ നമ്മൾ നമ്മുടെ കഷ്ടപ്പാടായി കാണും പക്ഷെ ഒടുവിൽ അയാളെ Guttman കണ്ടെത്തുമ്പോൾ എന്താണ് സംഭവിക്കുന്നത്? അവസാന നിമിഷങ്ങൾ വളരെയധികം ഉദ്വെഗജനകമാണ്. നിങ്ങളുടെ തല പെരുപ്പിക്കുന്ന എന്താണിതിൽ ഉള്ളത്? സാവകാശം പടർന്നു കയറുന്ന ലഹരി പോലെ നമ്മെ കീഴ്പ്പെടുത്തുന്ന സിനിമ എന്നെ വളരെയധികം തൃപ്തിപ്പെടുത്തി. ഒരു വട്ടം തീർച്ചയായും കാണാനുള്ളതുണ്ട്. യുദ്ധവും യുദ്ധാനന്തര ഭീകരതയും അഭ്രപാളിയിൽ കാണിക്കാതെ അതിന്റെ തിക്ത ഫലങ്ങൾ എന്തായിരിക്കും എന്ന് കാണിച്ചു തരുന്ന മറ്റൊരു സിനിമ. വെടിയും പുകയുമില്ലാത്ത ഒരു പ്രതികാര കഥ. കണ്ടവർ അഭിപ്രായമ പങ്കു വക്കുമല്ലോ. കണ്ടിട്ടില്ലാത്തവർ കണ്ടതിനു ശേഷം അഭിപ്രായം പറയൂ. ഇഷ്ടപ്പെട്ടെങ്കിൽ അത് മറ്റുള്ളവർക്ക് കൂടി പങ്കു വെക്കണം എന്ന സദുദ്ദേശത്തോടു കൂടിയാണിത് എഴുതുന്നത്.

Remember (2015)
ImdB Rating : 7.4
R | 1h 34min | Drama, Mystery, Thriller | 17 December 2015 (USA)
Director: Atom Egoyan
Writer: Benjamin August
Stars: Christopher Plummer, Kim Roberts, Amanda Smith

You May Also Like

ഐശ്വര്യ ലക്ഷ്മി ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്, വിവാഹം കഴിക്കാവുന്നതേയുള്ളൂ എന്ന് സന്തോഷ്‌വർക്കി

മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൻസിലൂടെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി.…

ഒറ്റവാക്കിൽ.. ഗംഭീരം, ‘വൈക്കിങ്ങ്സ്’ ഫെയിം ട്രാവിസ് ഫിമ്മൽ നായകനായ ആസ്‌ട്രേലിയൻ ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി സീരീസാണ് ‘ബ്ളാക് സ്നോ’

Black Snow (2023) English Jaseem Jazi ഒറ്റവാക്കിൽ.. ഗംഭീരം.’വൈക്കിങ്ങ്സ്’ ഫെയിം ട്രാവിസ് ഫിമ്മൽ നായകനായ…

ലിയോ പ്രേക്ഷക പ്രതീക്ഷകൾ നിറവേറ്റിയോ ?

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം ‘ലിയോ’ഇന്ന് ലോകവ്യാപകമായി റിലീസ് ആയിരിക്കുകയാണ്. മാസ്റ്ററിനു…

മാലിദ്വീപിൽ നിന്നും വേദികയുടെ ഗ്ലാമർ ചിത്രങ്ങൾ

തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് വേദിക. ശൃംഗാരവേലൻ, ജെയിംസ്‌ ആൻഡ്‌ ആലീസ്, കസിൻസ്…