ആരാധകനാണ് പക്ഷെ ജാക്കിയുടെ കൂടെ അഭിനയിക്കാന്‍ മാത്രം പറയരുത്: അമീര്‍ ഖാന്‍

281

new

“വേറൊന്നും കൊണ്ടല്ല, തിരക്കോട് തിരക്ക്..അത് കൊണ്ട് മാത്രം….”

ബോളിവുഡ് താരം അമീര്‍ ഖാനാണ് ഇങ്ങനെ പറഞ്ഞു ഒഴിയുന്നത്. ഹോളിവുഡ് മെഗാ താരം ജാക്കി ചാന്റെ ഒപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരം വേണ്ടാ എന്ന് വച്ച് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.

കുങ് ഫു യോഗ എന്ന ചിത്രത്തില്‍ ജാക്കി ചാനൊപ്പം ആമിര്‍ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്റെ പുതിയ ചിത്രം ധങ്കലിന്റെ ഷൂട്ടിങ്ങുമായി തിരക്കിലാണെന്നും കുങ് ഫു യോഗയും ധങ്കയുടെയും ഷെഡ്യൂള്‍  സെപ്റ്റംബര്‍ഒക്ടോബര്‍ മാസങ്ങളിലായതിനാല്‍ രണ്ടും ഒരുമിച്ചു പോകില്ല എന്നതിനാലാണ് പിന്‍മാറുന്നതെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.

താന്‍ ജാക്കിചാന്റെ വലിയ ആരാധകനാണ് എന്നും  അദ്ദേഹത്തിന്റെ പൊലീസ് സ്‌റ്റോറി തുടരെതുടരെ ഒന്നിലധികം തിയേറ്ററുകളില്‍ പോയി കണ്ടിട്ടുണ്ട് എന്നും അമീര്‍ കൂട്ടി ചേര്‍ത്തു.

 

ചൈനയില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് ചൈനയുമായി സഹകരിച്ച് സിനിമ നിര്‍മ്മിക്കാന്‍ ഇന്ത്യ തയ്യാറായതും മോഡിയുടെ സന്ദര്‍ശന വേളയില്‍ ഇതു സംബധിച്ച് കരാര്‍ ഒപ്പിട്ടതും.

 

Advertisements