ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.. ബ്ലാസ്റ്റെഴ്സ് കപ്പ് നേടും..

0
315

kerqala

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അവസാന പാദത്തില്‍ മത്സരം എത്തുമ്പോള്‍, നിര്‍ണ്ണായക ഫൈനല്‍ പ്രവേശനം, ഇന്നലെ കേരള ബ്ലാസ്റ്റെഴ്സ് അവസാന എക്സ്ട്ര ടൈമില്‍ നേടുകയുണ്ടായി. വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുമ്പോഴും, വിജയം മാത്രം മനസ്സില്‍ കണ്ടു, കേരള ബ്ലാസ്റ്റെഴ്സ് കപ്പ് കൊണ്ടുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്ലാസ്റ്റെഴ്സിന്‍റെ ആരാധകര്‍ മുഴുവനും.

ഫൈനലിലെത്താന്‍ വേണ്ടിയുള്ള ഇന്നലത്തെ മത്സരത്തില്‍, ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കങ്ങളായിരുന്നു കേരളം നടത്തിയത്. കാണികളെയും ആരാധകരെയും മുഴുവന്‍ ആവേശത്തില്‍ ആഴ്ത്ത്തിയ ആ മത്സരത്തിന്റെ കളി മികവിനെ വര്‍ണ്ണിക്കുവാന്‍ ആരാധകര്‍ക്ക് വാക്കുകളില്ല. റഫറിയുടെ ഏകപക്ഷീയമായ തീരുമാനം ഒരുപരിധിവരെ കാണികളെ അസ്വസ്തരാക്കിയെങ്കിലും, ഫൈനലില്‍ കയറാന്‍ കഴിഞ്ഞു എന്ന ആശ്വാസമായിരുന്നു പലര്‍ക്കും.

ഇന്നത്തെ കളി കേരളത്തിനു വളരെ നിര്‍ണ്ണായകമായ കാലിയായിരിക്കും. കാരണം ഇന്നത്തെ കളിയില്‍ സെക്കൊയുടെ ഗോവയാണ് ജയിക്കുന്നതെങ്കില്‍, ഫൈനലില്‍ കേരളം നേരിടേണ്ടിവരിക കടുത്ത എതിരാളികളെ ആയിരിക്കും. അതിനാല്‍ തന്നെ കേരളത്തിന്റെ മികച്ച ഇപ്പോഴത്തെ ഫോം അന്നും നിലനിര്‍ത്തിയാല്‍, നമുക്ക് വിജയം സുനിശ്ചിതമായിരിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.