ആരാ ഈ മെസ്സി?ആരാ റൊണാള്‍ഡോ? ഇവരെ അറിയാത്തവരും ഈ ലോകത്തുണ്ട്

0
275

10-1433925345-messi-ronaldo

ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ഇവിടെ എന്തായിരുന്നു ബഹളം.പത്തോ പന്ത്രണ്ടോ രാജ്യങ്ങള്‍ മാത്രം സജീവമായി കളിക്കുന്ന ക്രിക്കറ്റിലെ ഒരു കളിക്കാരനെ അറിയില്ല എന്ന് കേട്ടപ്പോള്‍ ഞെട്ടിയവര്‍ ഇത് കേട്ടാലെന്ത് പറയും.

ലോകത്തെങ്ങും കളിക്കുന്ന കൡയെന്ന് പേരുള്ള ഫുട്‌ബോളിലെ കിരീടം വെച്ച രാജാക്കന്മാരായ ലയണല്‍ മെസിയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും വരെ അറിയാത്തവര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്. അതും അമേരിക്കയില്‍. കണ്ടാല്‍ കൊള്ളാം പക്ഷേ ആരാണ് എന്നറിയില്ല എന്നാണ് അമേരിക്കയില്‍ ചിലരോട് റൊണാള്‍ഡോയെ കാണിച്ച് ആരാണെന്ന് ചോദിച്ചപ്പോള്‍ മറുപടി കിട്ടിയത്.

മറഡോണയുടെ സ്വന്തം നാട്ടുകാരനായ മെസിയെയും പത്ത് പേരില്‍ ഒരാള്‍ക്കൊഴികെ മറ്റാര്‍ക്കും അറിയില്ല. എന്നാലും ആശ്വാസം, മെസിയെ നോക്കി ആരും മറഡോണ എന്ന് വിളിച്ചില്ല. റൊണാള്‍ഡോയെ ചിലര്‍ മറഡോണ എന്ന് വരെ വിളിച്ചുകളഞ്ഞു.

 

Advertisements