ആരാണ് ഗാന്ധിജിയെ രാഷ്ട്രപിതാവാക്കിയത് ???

250

Untitled-1

ഈ ചോദ്യം ചോദിക്കുന്നത് ഒരു ആറാം ക്ലാസുകാരിയാണ്. പേര് ഐശ്വര്യ. ചോദ്യം ചോദിച്ചിരിക്കുന്നത് പ്രധാന മന്ത്രിയുടെ ഓഫീസിനോടും..!!! വിവരാവകാശനിയമപ്രകാരമാണ് രാജാജിപുരത്തെ സിറ്റി മോണ്ടസോറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ഐശ്വര്യ ഈ ചോദ്യം പ്രധാനമന്ത്രിയുടെ ഓഫീസിനോട് ചോദിച്ചത്.

എന്നു മുതലാണ് മഹാത്മാഗാന്ധിയെ രാഷ് ട്രപിതാവായി അംഗീകരിച്ചത്, എന്തുകൊണ്ടാണ് ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കുന്നത് ? എന്നീ രണ്ടു ചോദ്യങ്ങള്‍ അവള്‍ ചോദിച്ചു, രണ്ടിനും പ്രധാന മന്ത്രിയുടെ ഓഫീസ് ‘ബബ്ബബ്ബാ’ അടിക്കുകയും ചെയ്തു. ഗാന്ധിജിയെ രാഷ് ട്രപിതാവാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ ഫോട്ടോകോപ്പി അവള്‍ ആവശ്യപ്പെട്ടപ്പോള്‍, അങ്ങനെ ഒരു രേഖയില്ല എന്നാണ് പിഎംഒ മറുപടി നല്‍കിയത്..!!!

1944 ജൂലായ് ആറിന് സിംഗപ്പൂര്‍ റേഡിയോയിലൂടെ നടത്തിയ അഭിസംബോധനയില്‍ നേതാജി സുഭാഷ് ചന്ദ്രബോസാണ് ഗാന്ധിജിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ചതെന്നാണ് ചരിത്രം. 1947 ഏപ്രില്‍ 28 ന് സരോജിനി നായ്ഡുവും ഗാന്ധിജിയെ രാഷ് ട്രപിതാവായി വിശേഷിപ്പിച്ചു. അത് തുടരുകയും ചെയ്തു.