ആരെയും വിഷമിപ്പിക്കുന്ന കാഴ്ച; ഈ ലോകോത്തര ഫുട്ബോള്‍ താരം മരണത്തിനരികെ – ചിത്രങ്ങള്‍

163

Untitled-1

ഇം­ഗ്ല­ണ്ടി­ന്റെ എക്കാ­ല­ത്തെ­യും മി­ക­ച്ച ഫുട്ബാള്‍ താ­ര­ങ്ങ­ളി­ലൊ­രാ­ളായ പോള്‍ ഗാ­സ്‌­കോ­യിനെ കുറിച്ചും തീര്‍ത്തും ദുഖകരമായ ഒരു വാര്‍ത്തയാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്. മദ്യവും മയക്കുമരുന്നും ഏതു പ്രമുഖന്റെയും ജീവിതവും കുട്ടിച്ചോറാക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ആ വീഡിയോയില്‍ ഉള്ളത്. തന്റെ വീടിനു മുന്നില്‍ ഒരു ബോട്ടില്‍ ജിന്നുമായി അവശനായ നിലയിലാണ് കഴിഞ്ഞ ദിവസം ഗാസ്കോയിന്‍ ഇരിക്കുന്നതായി ആളുകള്‍ കണ്ടത്. ശരീരം ശുഷ്കിച്ചു തീരെ അവശനായ നിലയിലായിരുന്നു ഇംഗ്ലണ്ടിന്റെ ഈ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരം.

01

03

04

05

06

07

08

09

10

11

പോള്‍ ഗാ­സ്‌­കോ­യിനെ തലയില്‍ കൈവെച്ചു ഇരിക്കുന്ന നിലയിലാണ് അയല്‍ക്കാര്‍ കണ്ടത്. സംഭവം കണ്ട ഉടനെ അവര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ വാടക കൊടുക്കാത്തത് കാരണം ഗാ­സ്‌­കോ­യിനെ ഉടമ പുറത്താക്കി വാതിലടച്ചതാണ് അദ്ദേഹം വിഷമിച്ചിരിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്‌.

മുന്‍പ് ഗാസ്കോയിന്റെ ഒരു മുന്‍ സുഹൃത്തും ഫ്ലാറ്റിലെ അയല്‍ക്കാരനുമായ ഒരാളാണ് ഗാസ്കോയിനെ കുറിച്ചുള്ള ഷോക്കിംഗ് വീഡിയോയുമായി രംഗത്ത്‌ വന്നിരുന്നു. ഈ ഷോക്കിംഗ് വീഡിയോയില്‍ 45 കാരനായ പോള്‍ ഗസ്കോയിന്‍ മദ്യപിച്ചു ലക്കുകെട്ട് ഞെരങ്ങുന്ന നിലത്തേക്ക് വീഴാന്‍ പോകുന്നതായാണ് ലോകം കണ്ടത്. ഗാസ്കോയിന്‍ ആരാധകരെ നിരാശരാക്കുന്ന ഈ വീഡിയോയില്‍ ഒരു ടേബിളിന് അടുത്തിരുന്നു തന്റെ ചുറ്റും എന്താണ് നടക്കുന്നതെന്നോ താന്‍ തന്റെ അയക്കാരന്റെ മൊബൈല്‍ കാമറക്കു മുന്‍പില്‍ ആണെന്നോ അറിയാതെ നിലത്തേക്ക് വീഴാന്‍ പോകുന്ന ഗാസ്കോയിനെ നമുക്ക് കാണാം.

12

13

Advertisements