ആരെയും വെറുപ്പിക്കുന്ന ‘സേവനങ്ങള്‍’; ബിഎസ്എന്‍എല്‍ നമ്മുടെ ക്ഷമപരീക്ഷിക്കുകയാണോ?

  324

  Untitled-1

  ബിഎസ്എന്‍എല്‍ : ഒരു കാലത്ത് പൊതുമേഘലയില്‍ സജീവമായി നിലനിന്നിരുന്ന മൊബൈല്‍ സേവനദാതാക്കള്‍. ബിഎസ്എന്‍എല്‍ നിലവില്‍ വന്ന ശേഷമാണ് നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് എത്തിയതും അതിനു ഒരു സാധാരണക്കാരന്റെ മുഖം വന്നത്.

  ഇങ്ങോട്ട് വരുന്ന കോളിന് പോലും അങ്ങോട്ട്‌ പൈസ കൊടുക്കുന്ന ഒരു കാലത്ത് നിന്നുമാണ് വളരെ കുറഞ്ഞ ചിലവില്‍ ലോകം മുഴുവന്‍ വിളിക്കാന്‍ സാധിക്കുന്ന മൊബൈല്‍ സേവനങ്ങളുമായി ബിഎസ്എന്‍എല്‍ കടന്നു വന്നത്.

  പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി ബിഎസ്എന്‍എല്‍ ആരെയും വെറുപ്പിക്കുന്ന ‘സേവനങ്ങള്‍’ കാഴ്ച വച്ച് വരികയാണ്.  ബിഎസ്എന്‍എല്‍ നമ്മുടെ ക്ഷമപരീക്ഷിക്കുകയാണോ? എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പോലും സാധിക്കില്ല.

  ഇപ്പോഴത്തെ ബിഎസ്എന്‍എല്ലിന്റെ കഥ ഇങ്ങനെയാണ്…

  തൊട്ടു അടുത്ത വീട്ടില്‍ ഇരിക്കുന്ന ചേട്ടനെ ഒന്ന് ഫോണില്‍ വിളിച്ചു നോക്കു, ബിഎസ്എന്‍എല്ലിലെ ആ ചേച്ചി വിളിച്ചു പറയും. ” നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്താണ്”. ബിഎസ്എന്‍എല്‍ ടവറിന് അടിയില്‍ ചെന്ന് ഇരുന്നാലും ഇതുതന്നെ അവസ്ഥ.

  ടവറുകള്‍, ടെലിഫോണ്‍ എക്സ്ചേഞ്ച്‌കള്‍, ജീവനക്കാര്‍, ഇങ്ങനെ എല്ലാ രംഗത്തും ബിഎസ്എന്‍എല്‍ മറ്റു മൊബൈല്‍ സേവനദാതാക്കളെ കടത്തി വെട്ടുന്നുണ്ട് എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെയും ടവറുകള്‍ പരിപാലിക്കതെയുമൊക്കെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ വെറുപ്പിക്കുകയാണ്.

  ഈ വെറുപ്പിക്കല്‍ പരിപാടികളുടെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ഡിസംബറില്‍ നമ്മള്‍ കണ്ടത്. പോസ്റ്റ്‌പെയിഡ് ബില്‍ അടയ്ക്കാനുള്ള അവസാന ദിവസം 24 ആയിരുന്നു. 25 ഞായറും, 26 റിപബ്ലിക് ദിനവും 27 ഹര്‍ത്താലും. തുടര്‍ച്ചയായി മൂന്ന് അവധി ദിനങ്ങള്‍ എന്ന സാങ്കേതികത പോലും വക വയ്ക്കാതെ ബിഎസ്എന്‍എല്‍ ബില്‍ അടയ്ക്കാത്ത കണക്ഷന്‍ എല്ലാം കട്ട്‌ ചെയ്തു. !

  അതിന് ശേഷം പുതുവത്സരത്തിലും ബിഎസ്എന്‍എല്‍ പണി പറ്റിച്ചു. എല്ലാ ഓഫറുകളും അവര്‍ കട്ട്‌ ചെയ്തു. മുന്‍‌കൂര്‍ ആയി അറിയിക്കാതെ ചെയ്ത ഈ ബ്ലാക്ക് ഔട്ട്‌ കാരണം ബിഎസ്എന്‍എല്‍ വിട്ടു പോയ ഉപഭോക്താക്കള്‍ നിരവധി അനവധിയാണ്.

  ഇപ്പോഴത്തെ അവസ്ഥയെന്നു പറയുന്നത് പുതിയ ഉപഭോക്താക്കള്‍ക്ക് കൊടുക്കാന്‍ സിം ഇല്ല. പഴയ സിം നഷ്ടപ്പെട്ടവര്‍ വന്നാല്‍ കൊടുക്കാനും സിം ഇല്ല. ആകെ കൂടെ മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാണ് ബിഎസ്എന്‍എല്‍ എന്നാണു ഇപ്പോഴത്തെ കണക്കുകള്‍ സൂച്ചിപിക്കുന്നത്.

  Advertisements