രുചികരമായതും ഒപ്പം ആരോഗ്യകരമായതുമായ 1ചില ഇന്ത്യന്‍ വിഭവങ്ങളുണ്ട്.
ഓയില്‍, വെണ്ണ, നിങ്ങളുടെ ഭക്ഷണത്തില്‍ സ്പൈസസ്, ക്രീം, ചീസ് എന്നിവയുടെ അളവുകള്‍ കുറവാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത് ശ്രദ്ധിക്കുകയാണെങ്കില്‍ എല്ലാ ഇന്ത്യ വിഭവങ്ങളും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതായിരിക്കും.
മോര്
പാല് കൊണ്ട് കട്ടിയുള്ള മോര് ഇന്ത്യയിലെ വേറിട്ട പാനീയമാണ്. ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയ ഇവയില്‍ 30ശതമാനം കലോറി മാത്രമേയുള്ളൂ.
റാഗി ദോശ
കലോറി കുറഞ്ഞ ഒരു സൗത്ത് ഇന്ത്യന്‍ വിഭവമാണ് റാഗി ദോശ. ഒരു ദോശയില്‍ 87 ശതമാനം കലോറി മാത്രമേയുള്ളൂ.
ഓട്സ് ഇഡ്ലി
ഒരു ദിവസം കഴിക്കാവുന്ന ഏറ്റവും മികച്ച ഒരു ഇന്ത്യന്‍ വിഭവമാണ് ഓട്സ് കൊണ്ടുള്ള ഇഡ്ലി. ഇതും ഒരു സൗത്ത് ഇന്ത്യന്‍ വിഭവമാണ്. ചൂടുള്ള സാമ്പാര്‍ കൂട്ടി കഴിച്ചു നോക്കൂ. നല്ല സ്വാദിഷ്ടമായ വിഭവമായിരിക്കും. 26 ശതമാനം കലോറിയാണ് അടങ്ങിയിരിക്കുന്നത്.
പപ്പടം
ഓയില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന പപ്പടമല്ലാതെ മൈക്രോവേവില്‍ ഓയില്‍ ഉപയോഗിക്കാതെ നല്ല ക്രിസ്പി പപ്പടം ഉണ്ടാക്കാം. 52 ശതമാനം കലോറി മാത്രമേ ഉണ്ടാകുകയുള്ളൂ.
മിക്സ്ഡ് വെജിറ്റബിള്‍ കറി
ഒരു ടീസ്പൂണ്‍ മാത്രം ഓയില്‍ ഉപയോഗിച്ച് മിക്സ്ഡ് വെജിറ്റബിള്‍ കറിയുണ്ടാക്കാം. ഇതില്‍ 95 ശതമാനം കലോറി മാത്രമേയുണ്ടാകൂ.
മീന്‍ കറി
ഇന്ത്യയിലെ പ്രധാന ഭക്ഷണമാണ് മീന്‍ കറികള്‍. ഒരുപാട് വിഭവങ്ങള്‍ മത്സ്യങ്ങള്‍ കൊണ്ടുണ്ടാക്കുന്നുണ്ട്. കുറച്ച് ഓയില്‍ ഉപയോഗിച്ച് രുചികരമായ മീന്‍ കറിയുണ്ടാക്കാം. 323ശതമാനം കലോറി അടങ്ങിയിട്ടുണ്ടാകും.
രസം
ഇന്ത്യക്കാരുടെ ഒരു ഇഷ്ട വിഭവമാണ് രസം. പല വ്യത്യസ്ത രുചികളില്‍ രസം ഉണ്ടാക്കാം. 60 ശതമാനം കലോറി മാത്രമേയുള്ളൂ. ശരീരത്തിന് മികച്ച ഒന്നാണ്.
ലെമണ്‍ റൈസ്
എളുപ്പം തയ്യാറാക്കാവുന്ന ഒരു ഇന്ത്യന്‍ വിഭവമാണ് ലെമണ്‍ റൈസ്. ചെറുനാരങ്ങ ചേര്‍ത്ത ചോറാണിത്. 185 ശതമാനം കലോറി അടങ്ങിയിട്ടുണ്ട്.