01

രാവിലെ 6 മണി: അലാറം നീട്ടി വെച്ച് അല്‍പ്പം കൂടി ഉറങ്ങൂ.

02

നല്ല ഉറക്കം നിങ്ങളുടെ ശരീര പോഷണത്തെ മാത്രമല്ല നിങ്ങളുടെ ആ ദിവസത്തെ തന്നെ നല്ലതാക്കി കളയും. അലാറം നേരത്തെ വെച്ച് അവസാനം അത് അടിക്കുമ്പോള്‍ സ്നൂസ് ചെയ്ത് വീണ്ടും ഉറങ്ങുന്ന പരിപാടി നിര്‍ത്തി ആദ്യമേ അലാറം നീട്ടി വെക്കുക. നിങ്ങള്‍ 6.30 നാണ് അലാറം വെക്കുന്നതെങ്കില്‍ തീര്‍ച്ചയായും എണീക്കുക 30 മിനുട്ട് കഴിഞ്ഞ് 7 മണിക്കായിരിക്കും. അത് കൊണ്ട് ആദ്യമേ 7 ന് അലാറം വെക്കുക. ശരിയായി ചിന്തിക്കുവാനും പ്രശ്നങ്ങള്‍ സോള്‍വ് ചെയ്യാനും തലച്ചോറിന് റസ്റ്റ്‌ കൊടുക്കുവാനും വിശപ്പ് സഹിക്കുവാനും എന്തിനേറെ ബ്ലഡ്‌ ഷുഗര്‍ കുറയ്ക്കുവാന്‍ വരെ ഉറക്കമാണ് വേണ്ടത്. കൃത്യമായ ഉറക്കം നിങ്ങളുടെ എ ദിനത്തെ ഉന്മേഷ പൂരിതമാക്കിത്തീര്‍ക്കും.

7 AM: ഒരു ഓട്ടമോ നടത്തമോ നല്ലതാണ്.

03

ജോലിയെല്ലാം കഴിഞ്ഞ് വൈകുന്നേരം ജിമ്മില്‍ പോകുന്നതിനു പകരം രാവിലെ ഒന്ന് ഓടാനോ നടക്കാനോ പോവുക. അത് ആ ദിവസത്തെ ഉന്മേഷമാക്കി തീര്‍ക്കും. അര മണിക്കൂര്‍ നേരം നിത്യന അത് തുടരുക. അതോടെ നമ്മുടെ നാല്‍പ്പതുകളില്‍ ഉണ്ടാവുന്ന വിവിധ രോഗങ്ങളെ അത് നമ്മളില്‍ നിന്നും പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പോട്ട് നീട്ടിത്തരും. രാവിലത്തെ സൂര്യപ്രകാശം നമ്മുടെ ശരീരത്തില്‍ പതിക്കുന്നത് വൈറ്റമിന്‍ ഡി വര്‍ധിപ്പിക്കുന്നതിന് ഇടയാക്കും.

8 AM: നല്ല പ്രോട്ടീന്‍ അടങ്ങിയ പ്രാതല്‍

04

പഠനങ്ങള്‍ തെളിയിക്കുന്നത് പ്രാതല്‍ ഉപേക്ഷിക്കുന്ന ആളുകളില്‍ പൊണ്ണത്തടി ഉണ്ടാവാന്‍ നാലര മടങ്ങ്‌ സാധ്യത ഉണ്ടെന്നാണ്. രാവിലെ ഓട്സ് ഉപ്പുമാവോ മസാല ഒമ്ലെട്ടോ ഇഡ്ലിയോ ദോശയോ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്ന കൂടുതല്‍ കലോറി നല്‍കുന്ന ഭക്ഷണം ആണ് ഉചിതം.

9 AM: ഓഫീസിലേക്ക് ഓടും മുന്‍പുള്ള പല്ല് തേപ്പ്

05

രാവിലത്തെ എക്സര്‍സൈസ് കഴിഞ്ഞു, നല്ലൊരു പ്രാതലും കഴിഞ്ഞു. അതിനു ശേഷം ഓഫീസില്‍ പോകും മുന്‍പേ തിരക്കിട്ട് പല്ല് തേക്കുന്ന ചിലരെ കാണാം. അവര്‍ ഒരു കാര്യം ശ്രദ്ധിക്കണം. രാവിലെ കാപ്പി കുടിച്ചു അര മണിക്കൂര്‍ കഴിയും മുന്‍പേ പല്ല് തേക്കരുത്. അത് നിങ്ങളുടെ ഇനാമല്‍ നഷ്ടപ്പെടുത്തും. കാപ്പിയിലെ അസിഡിറ്റിയാണ് അതിനു കാരണം.

10 AM: പത്ത് മണി നേരത്തെ സ്നാക്സ് ഒഴിവാക്കുക

06

പ്രാതലിനും ലഞ്ചിനും ഇടയില്‍ ഉള്ള സ്നാക്സ് കഴിക്കല്‍ പരിപാടി അത്ര ഗുണമുള്ള ഏര്‍പ്പാടല്ല. കാരണം അതിനു മാത്രം സമയം പ്രാതലിനും ലഞ്ചിനും ഇടയില്‍ ഇല്ല എന്നതാണ് സത്യം. അത് കൊണ്ട് അതിനിടയ്ക്ക് ലഭിക്കുന്ന എക്സ്ട്രാ കലോറിയുടെ ആവശ്യം നമ്മുടെ ശരീരത്തിനില്ല. അത് കൊണ്ട് ലഞ്ചിനും ഡിന്നറിനും ഇടയിലുള്ള നീണ്ട ഇടവേളയിലെക്ക് വേണ്ടി ആ സ്നാക്സ് നിങ്ങള്‍ സൂക്ഷിച്ചു വെക്കുക.

11 AM: ഭക്ഷണത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുക

07

ലഞ്ച് സമയത്തോട്‌ അടുക്കുന്നതോടെ വിശപ്പ് നിങ്ങളെ ബാധിച്ചു തുടങ്ങും. ആ സമയത്ത് നിങ്ങള്‍ ചെയ്യുന്ന പരിപാടികള്‍ നിര്‍ത്തി വെച്ച് ഉച്ചക്ക് കഴിക്കാന്‍ പോകുന്ന ഭക്ഷണത്തെക്കുറിച്ച് അല്‍പ നേരം ചിന്തിക്കുക. അത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുവാന്‍ സഹായിക്കും.

12 PM: ലഞ്ച് കഴിക്കൂ

08

12 മണി നേരത്ത് തിയറിയേക്കാള്‍ പ്രാക്ടിക്കല്‍ ആകുന്നതാണ് നല്ലത്. അതായത് ലഞ്ച് കഴിക്കാന്‍ ആരംഭിക്കുക. ഭക്ഷണം തൊണ്ട തൊടാതെ വിഴുങ്ങുന്നതിന് പകരം ആസ്വദിച്ചു കൊണ്ട് ചവച്ചരച്ച് കഴിക്കുക. നിങ്ങള്‍ സാധാരണ ലഞ്ച് കഴിക്കുന്ന സമയത്തേക്കാള്‍ നേരത്തെ ലഞ്ച് കഴിക്കുന്നത് നന്നല്ല. നേരം വൈകുന്നതും നന്നല്ല.

1 PM: നന്നായി വെള്ളം കുടിക്കൂ

09

ക്ഷീണിക്കുകയോ അല്‍പം തലവേദനയോ ഉള്ള അവസ്ഥയില്‍ ആണ് നിങ്ങളെങ്കില്‍ ഉച്ചയ്ക്കു ശേഷം നിങ്ങള്‍ക്ക് നിര്‍ജലീകരണം സംഭവിക്കുവാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് ഒരു ബോട്ടില്‍ വെള്ളം നിങ്ങളുടെ അടുത്ത് തന്നെ വെക്കുകയും ഇടയ്ക്കിടെ അത് കുടിച്ചു കൊണ്ടിരിക്കുകയും ചെയ്യുക.

2 PM: അതൊരു കോഫി കഴിക്കുവാനുള്ള സമയമാണ്

10

പഠനങ്ങള്‍ പറയുന്നത് കോഫി മുഴുവനായും രോഗങ്ങളെ തടയുന്ന ആന്റിഒക്സിടന്റുകള്‍ ആണെന്നാണ്. കൂടാതെ അത് നമ്മുടെ മൂഡും കൊണ്സെന്റ്രെഷനും വര്‍ദ്ധിപ്പിക്കും. അത് ടൈപ്പ് 2 ഡയബറ്റിസും പാര്‍ക്കിന്‍സണ്‍സ് രോഗവും തടയും. അത് കൊണ്ട് ഉച്ചക്ക് ശേഷം 2 മണിയാണ് നിങ്ങളുടെ ഒരു ദിവസത്തെ രണ്ടാമത്തെ കപ്പ്‌ കോഫി കുടിക്കേണ്ടത്. ഉച്ചയ്ക്ക് ശേഷം നിങ്ങളുടെ ജോലി സുഗമമാക്കുവാനും അത് നിങ്ങളെ സഹായിക്കും.

3 PM: ഓഫീസിലെ ചെറിയ എക്സര്‍സൈസിനുള്ള സമയം

11

നിങ്ങള്‍ ഓഫീസില്‍ ആണെങ്കിലും അല്ലെങ്കിലും ഉച്ചക്ക് മൂന്ന്‍ മണിയോടെ ഒരു ചെറിയ എക്സര്‍സൈസ് നിങ്ങള്‍ക്ക് അത്യാവശ്യമാണ്. കാരണം അത് വരെ മിക്കവരും കമ്പ്യൂട്ടറും മൊബൈലും കുത്തിപ്പിടിച്ചു ഇരിക്കുകയാകും. ഒരു മിഡ് ഡേ എക്സര്‍സൈസ് രക്തയോട്ടം കൂട്ടുവാനും എനര്‍ജി ബൂസ്റ്റ്‌ ചെയ്യുവാനും ഡിപ്രഷന്‍ കുറയ്ക്കുവാനും സഹായിക്കും. അത് കൊണ്ട് ആ സമയത്ത് നിങ്ങളുടെ മൊബൈലില്‍ അലാറം വെച്ച് കൊണ്ട് ഒരു 10 മിനുറ്റ് നടക്കുക. അത് അടുത്ത ബ്ലോക്കിലേക്കായാലും പാര്‍ക്കിംഗ് സ്ഥലത്തേക്ക് ആയാലും കോണിപ്പടി കയറി ഇറങ്ങല്‍ ആയാലും നല്ലത് തന്നെ.

4 PM: സ്നാക്സ് കഴിക്കൂ

12

ഉച്ചക്ക് ശേഷം ഒരു നാല് മണിയാകുമ്പോള്‍ നമ്മുടെ മനസ്സുകളില്‍ ഒരു മാന്ദ്യം വരിക സ്വാഭാവികം ആണ്. നിങ്ങള്‍ ആ സമയത്ത് കോപാകുലനായ അവസ്ഥയില്‍ ആണെങ്കില്‍ സുഖകാരമായ അവസ്ഥക്ക് വേണ്ടി നമ്മുടെയെല്ലാം തലച്ചോറില്‍ ഉള്ള ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ സെറോടോണിന്‍ കുറഞ്ഞ അവസ്ഥയില്‍ ആയിരിക്കും. ആ സമയത്ത് കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമായ എന്തെങ്കിലും കഴിച്ചു കൊണ്ട് നിങ്ങളുടെ ശരീരത്തിലെ സെറോടോണിന്‍ നിലവാരം ഉയര്‍ത്തുവാന്‍ ശ്രമിക്കുക.

5 PM നും 7 PM നും ഇടയില്‍: ഡിന്നറിനായി ഒരുങ്ങാം

13

വീട്ടില്‍ വെച്ച് തന്നെ നല്ല പോഷക സമ്പുഷ്ടമായ ഒരു രാത്രി ഭക്ഷണം ഉണ്ടാക്കുക എന്നത് നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. പൊരിച്ച ഭക്ഷണങ്ങളും പൊണ്ണത്തടിയുണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക. എന്നാല്‍ എന്ത് ഉണ്ടാക്കണം എന്നാലോചിച്ച് ഏറെ തല പുണ്ണാക്കരുത്. കൂടാതെ നിങ്ങള്‍ പാചകം ചെയ്തു കൊണ്ടിരിക്കുബോള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മെല്ലെ ചുഴറ്റിക്കൊണ്ടിരിക്കുക. അത് ആ ഭക്ഷണം ഏറെ രസകരമാക്കും എന്നതിന് പുറമേ, ഇനി ലഭിക്കാന്‍ പോകുന്ന കലോറിക്ക് അതൊരു സ്വാഗതമോ.തല്‍ കൂടിയാകും.

7 PM: കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കൂ

14

നിങ്ങള്‍ ഡിന്നറിന് വേണ്ടി ഇരുന്നാല്‍ സമയമെടുത്ത് ആസ്വദിച്ചു കൊണ്ട് അത് കഴിക്കുക.ആസ്വദിച്ചു കഴിക്കുവാനുള്ള സമയമായും കുടുംബത്തോടൊപ്പം ടെന്‍ഷന്‍ ഇല്ലാതെ ചിലവഴിക്കുവാന്‍ പറ്റിയ സമയമായും ഡിന്നര്‍ സമയത്തെ കണക്കിലെടുക്കുക. ഒരുമിച്ചുള്ള ഡിന്നര്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ന്യൂട്രീഷന്‍ വര്‍ദ്ധിപ്പിക്കും, എത്ര കഴിക്കണം എന്നതിനെ സംബന്ധിച്ച് അവര്‍ക്ക് വ്യക്തമാക്കി കൊടുക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും, അവര്‍ക്ക് സ്കൂളില്‍ നിന്നും മറ്റും നേരിടുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്നും ഒരു ആശ്വാസവും ആകും. ഡിന്നറിന് ശേഷം പാത്രങ്ങള്‍ കഴുകി അടുക്കളയില്‍ തന്നെ അല്‍പ സമയം ചിലവഴിക്കുന്നത് നല്ലതാണ്. അതുമല്ലെങ്കില്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു നടന്നു .കൊണ്ട് സംസാരിക്കുന്നതും നല്ലത് തന്നെ.

8 PM: പല്ല് ബ്രഷ് ചെയ്യൂ

15

രാത്രി മുഴുവന്‍ ഉറങ്ങുന്നത് വരെയും വല്ലതും കൊറിച്ചു കൊണ്ടിരിക്കുന്ന ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് നിര്‍ത്തുവാന്‍ ആയിരിക്കുന്നു. രാത്രി ഡിന്നറിന് ശേഷം ഉടനെ തന്നെ പല്ല് ബ്രഷ് ചെയ്യുന്നത് തിന്നുന്നത് നിര്‍ത്താന്‍ ആയി എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ നമുക്ക് നല്‍കും.

9 PM: ബെഡില്‍ കയറി ആലോചിക്കുവാനുള്ള സമയം

16

രാത്രിയുടെ അവസാനം ബെഡില്‍ എത്തുമ്പോള്‍ കുറച്ചു സമയം നിങ്ങള്‍ക്ക് ആലോചിക്കാനായി ഉണ്ട്. നാളെ ചെയ്യേണ്ട നല്ല കാര്യങ്ങളെ കുറിച്ചുള്ള ഒരു ആലോചനയാണ് അപ്പോള്‍ വേണ്ടത്. അത് കൊണ്ട് പിന്നീട് ലൈറ്റണക്കുമ്പോള്‍ നിങ്ങളുടെ മനസ് ഫ്രീയാകും. അന്നത്തെ ടെന്‍ഷന്‍ എല്ലാം മനസ്സില്‍ നിന്നും ഒഴിഞ്ഞു പോകും. സുഖമായ ഉറക്കം നമ്മെ തേടിയെത്തും.

10 PM: എസി ഓണ്‍ ചെയ്യൂ

17

തണുപ്പുള്ള കാലാവസ്ഥയില്‍ ഉറങ്ങുന്നത് എനര്‍ജി കത്തിച്ചു കളയുന്ന ബ്രൌണ്‍ കൊഴുപ്പിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും. നേരെ മറിച്ച് വെള്ള കൊഴുപ്പ് എനര്‍ജി സൂക്ഷിച്ചു വെക്കുകയാണ് ചെയ്യുന്നത്. തണുപ്പ് കാലാവസ്ഥ ഏവര്‍ക്കും സുഖകരമായ ഉറക്കം പ്രദാനം ചെയ്യും. അത് കൊണ്ട് ഇനി സുഖകരമായി ഉറങ്ങൂ. ഈ വായന ഇവിടെ നിര്‍ത്തുകയും ചെയ്യൂ.

നാളെ മുതല്‍ ഈ ലേഖനം തുടക്കം മുതല്‍ നടപ്പിലാക്കി തുടങ്ങുകയും ചെയ്യൂ.

You May Also Like

നല്ല ഉറക്കം ലഭിക്കുന്നതിനുള്ള 9 ലോകപ്രശസ്ത പ്രകൃതിദത്ത ഔഷധങ്ങൾ

ഒരു പഠനമനുസരിച്ച്, 27% അമേരിക്കക്കാർ പറയുന്നത് അവർക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെന്ന്.നല്ല ഉറക്കത്തിനായി നിങ്ങൾ പ്രകൃതിദത്തമായ ഉറക്ക…

തടി കുറയ്ക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍

തടി കുറയ്ക്കാനുള്ള പോരാട്ടത്തിലാണോ നിങ്ങള്‍? എന്നിട്ട് നിങ്ങളുടെ തടി കുറഞ്ഞോ?

ബാത്ത്റൂമില്‍ ഇരുന്ന് പേപ്പര്‍ വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

ഇവരില്‍ പലരും പത്രത്തിന്റെ നല്ലൊരു ഭാഗവും അവിടെ ഇരുന്നു വായിച്ചു തീര്‍ത്ത ശേഷമാണ് പുറത്തേക്ക് വരുന്നത്

നിങ്ങൾക്ക് വിഷാദവും ഉത്കണ്ഠയും ഉണ്ടോ, എങ്കിൽ ഈ വിറ്റാമിനുകൾ എടുക്കാൻ സമയമായി

വിഷാദത്തിനും ഉത്കണ്ഠയ്ക്കും വിറ്റാമിനുകൾ നിങ്ങൾ വിഷാദം അല്ലെങ്കിൽ ഉത്കണ്ഠയുമായി പൊരുതുകയാണോ? നിങ്ങൾ വിവിധ മരുന്നുകളും ചികിത്സകളും…