healthy_lifestyile

ആരോഗ്യം എന്നത് സങ്കീര്‍ണമാണ്. ഏതവസ്ഥയിലും ഞൊടിയിടയില്‍ നമുക്ക് ആരോഗ്യം നഷ്ടപ്പെട്ടേക്കാം. ആരോഗ്യകരമായ ജീവിതം നയിക്കുകയെന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യമാണ്. ലോകം പുരോഗമിക്കുന്നതിനൊപ്പം പുതിയ രോഗങ്ങളും നമ്മെ തേടിയെത്തുന്നു. ആരോഗ്യകരമായ മുന്നോട്ട് പോക്കിന് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകു

1, പൊരിച്ച ഭക്ഷണം ഉപേക്ഷിക്കാം

നിങ്ങളുടെ ആരോഗ്യത്തെ കാര്യമായ രീതിയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ക്ഷീണിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠന പ്രകാരം ആഴ്ചയില്‍ മൂന്നു തവണ വരെ പൊരിച്ച ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ഹൃദയ സ്തംഭന സധ്യത 23 ശതമാനമുണ്ടെന്നാണ്. 6 തവണ ആഴ്ചയില്‍ പൊരിച്ച ഭക്ഷണം 265 ഹൃദയ രോഗ സാധ്യതയിലേകാണ് വഴിവെക്കുന്നത്. അതുകൊണ്ട് പൊരിച ഭക്ഷണം കഴിക്കാനുള്ള കൊതി നമുക്കുപേക്ഷിക്കാം

2, കൃത്യമായ ഉറക്കം.

നിറയെ ജോലികളുള്ള ദിവസം കട്ടിലിലേക്ക് കിടന്നാല്‍ നിങ്ങള്‍ ഉറങ്ങുന്നത് വളരെ വേഗമായിരിക്കും. എന്നാല്‍ താരത്യേന ജോലി കുറഞ്ഞ ദിവസം ഉറക്കം വരുവാന്‍ ഒരല്പം ബുദ്ധിമുട്ടാണ് താനും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ശരാശരി ജോലിയേക്കാള്‍ അധികമുള്ള ഓരോ 10 മിനിട്ടുകളിലേയും ശരീര ചലനം നിങ്ങളുടെ ഉറക്കത്തിന്റെ ഗാഢത വര്‍ദ്ധിപ്പിക്കുമെന്ന് കോണ്ടോറിയ യൂണിവേഴ്‌സിറ്റി പറയുന്നു. ടിവി, കമ്പ്യൂട്ടര്‍ ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്‍റെ  ഗാഢത ഇല്ലാതാക്കും. അയതിനാല്‍ ശാരീരികമായി ജോലി വര്‍ദ്ധിപ്പിച്ച് കൃതമായ ഉറക്കം നേടേണ്ടതുണ്ട്

3, പ്രഭാത ഭക്ഷണം നിര്‍ബന്ധം

നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് സമീകൃതമായ പ്രഭാത ഭക്ഷണത്തോടെയാകണം. സാധാരണ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുകയാണ് നമ്മുടെ രീതി. കഴിച്ചാല്‍ തന്നെ വളരെ ലൈറ്റായി എന്തെങ്കിലും. ബ്രെക്ക്ഫാസ്റ്റിലെ നിങ്ങളുടെ അശ്രദ്ധ നിങ്ങളെ ഡയബറ്റിക ആക്കും. മിസോറി യൂണിവേഴ്‌സിറ്റി പഠന പ്രകാരം ഹൈ പ്രോട്ടീന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരില്‍ കൃത്യമായ ഗ്ലൂക്കോസ്-ഇന്‍സുലില്‍ അളവുണ്ടെന്ന് തെളിയിക്കപ്പെടീരിക്കുന്നു. ഇനി നല്ല രീതിയില്‍ പ്രഭാത ഭക്ഷണം കഴിക്കുമല്ലോ

4, നെയ് നല്ലതാണ്.

മുമ്പ് നമ്മുടെ ഭക്ഷണങ്ങളില്‍ നെയ്യും ഇടം പിടിച്ചിരുന്നു. കാലക്രമേണ അത് സൊയാബീന്‍, സണ്‍ ഫ്‌ളവര്‍ ഓയിലുകള്‍ക്ക് വഴിമാറി. നെയ് അനാരോഗ്യത്തിന് കാരണമാകുമെന്നും വിലയിരുത്തപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന എണ്ണകളേക്കാള്‍ ഭേദം നെയ് തന്നെയാണെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാല പക്ഷം. കാര്‍ബോഹൈഡ്രേറ്റും, ഷുഗറും നെയ്യില്‍ സമ്പന്നമാണത്രെ

5, മാംസാഹാരങ്ങള്‍ കുറയ്ക്കാം

സസ്യാഹാരവും , ചിക്കനും നിങ്ങളുടെ മുന്നില്‍ വെച്ചാല്‍ സ്വാഭാവികമായും തിരഞ്ഞെടുക്കുക ചിക്കന്‍ തന്നെയായിരിക്കും. എങ്കില്‍ നിങ്ങള്‍ പേടിക്കുക. നിരവധിയായ സങ്കീര്‍ണമായ രോഗങ്ങളില്‍ നിന്ന് സസ്യാഹാരം നിങ്ങളെ രക്ഷിക്കുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഹൈപ്പര്‍ ടെന്‍ഷനും, മെറ്റബോളിക് രോഗങ്ങളും, പ്രമേഹവുമൊക്കെ പ്രതിരോധിക്കാന്‍ പചക്കറിയും പഴങ്ങളും നിങ്ങളെ സഹായിക്കും. മാംസാഹാരങ്ങള്‍ കുറച്ച് സസ്യാഹരങ്ങള്‍ വര്‍ദ്ധിപ്പുക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തും.

You May Also Like

എന്തുകൊണ്ട് നന്മ ഇന്നും നിലനില്‍ക്കുന്നു?

ലോകത്ത് ആരെയും വിശ്വസിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ ഇന്ന് നാട്ടില്‍ നന്മകള്‍ നിലവിലില്ല എന്ന് പറയുന്ന ആളുകള്‍ മറ്റുള്ളവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് സാധ്യത കുറവാണെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. അന്യരെ സംശയ ദൃഷ്ടിയോടെ കാണുന്നവര്‍ക്ക് മറ്റുള്ളവരില്‍ വിശ്വാസം കുറവായിരിക്കും. ലോകത്ത് കള്ളവും ചതിയുമാണ് നിലനില്‍ക്കുന്നത് എന്ന് ഇവര്‍ വിശ്വസിക്കും. എവിടെ നോക്കിയാലും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന കണ്ടെത്തലുകള്‍ ഇവര്‍ നടത്തുക. അതവരുടെ കുറ്റമല്ല.

ബര്‍ഗറുകള്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ചീത്തയാകില്ലേ ??? വീഡിയോ

7 പ്രധാന കമ്പനികളുടെ ബര്‍ഗറുകള്‍ വാങ്ങി 30 ദിവസം ഒരു ജാറില്‍ സൂക്ഷിച്ചു. ഏതു കമ്പനിയുടെ ബര്‍ഗര്‍ ചീത്തയാകും ഇതു ചീത്തയാകില്ല എന്നൊക്കെ ഒന്ന് കണ്ട് നോക്കൂ …

ഒരുവയസിൽ മനസികശാരീരിക വളർച്ച നിലച്ച 20 വയസുള്ള ബ്രൂക്ക്, 17 വയസുള്ള അനിയത്തിയുടെ കൂടെ

ബ്രൂക്ക് മേഗൻ ഗ്രീൻബെർഗ് എന്ന പെൺകുട്ടി 1993 ഇൽ അമേരിക്കയിൽ ജനിച്ചു. ഒരു വയസുള്ളപ്പോൾ അവൾക്കു 76 സെ.മീ ഉയരവും

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന്റെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും !

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന്റെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും അറിവ് തേടുന്ന പാവം പ്രവാസി…