Smart-Desk-MrBrightLight

അദ്ധ്യാപികമാര്‍ നിന്നുപഠിപ്പിക്കുന്ന സ്റ്റാന്റിംഗ് ഡസ്ക് കണ്ടിട്ടില്ലാത്തവരായി ആരും തന്നെകാണില്ല. മണിക്കൂറൂകളോളം അവര്‍ ഒറ്റനില്‍പ്പിള്‍ നിന്നും പഠിപ്പിക്കുകയല്ലേ?. അതുപോലെ തന്നെ ടെക്കികള്‍. മണികൂറുകള്‍ അല്ലെ അവര്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നത്??. അവരുടെ ആരോഗ്യ സംരക്ഷണത്തിനായി പുതിയ ഒരു ടേബിള്‍ വരുന്നു.

മിസ്റ്റര്‍ബ്രൈറ്റ് ലൈറ്റ് എന്ന് പെരിട്ടിടുള്ള ഈ ടേബിള്‍ വളരെ പ്രത്യേകതകള്‍ ഉള്ള ഒരു ടേബിള്‍ ആണ്. നിങ്ങളുടെ ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ വഴി നിങ്ങള്‍ ക്ഷീണിതരാണോ അല്ലയോ എന്ന് മനസിലാക്കി അതിനനുസരിച്ച് രൂപം മാറ്റും.

ഇതില്‍ അടങ്ങിയിട്ടുള്ള എല്‍ഈഡി ലൈറ്റുകള്‍ നിങ്ങളുടെ ശരീരത്തിന്‍റെ ക്ഷീണത്തിന്‍റെ അളവുകള്‍ കാണിക്കും. വയറില്ല മൊബൈല്‍ റീചാര്‍ജ്ജര്‍ പോലെയുള്ള “അവശ്യ” വസ്തുക്കളും ഈ ടേബിളില്‍ അടങ്ങിയിടുണ്ട്. നിങ്ങളുടെ ശരീരത്തിലെ ചൂട്,രക്തസമ്മര്‍ദ്ദം, വായുവിന്‍റെ അളവ്, എല്ലാം ഈ ടേബിള്‍ കണ്ടുപിടിക്കും. ടേബിളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകളുടെ മുകളില്‍ നമ്മുടെ കൈ ഒന്ന് വച്ച്കൊടുത്താല്‍ മതി.

ആരോഗ്യമാണ് ഏറ്റുവും വലിയ ധനം എന്ന പാഠം ശാസ്ത്രലോകം തിരിച്ചറിഞ്ഞിടുണ്ട്. പക്ഷെ ഈ ടേബിളിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 2 ലക്ഷത്തിനു പുറത്തുവരും ഇതിന്‍റെ വില. ആരോഗ്യം വേണം എന്നുള്ളവര്‍ മേടിക്കട്ടെ അല്ലെ?

Advertisements