ആര്യാടന്റെ അപ്പുപ്പന്‍ ഹിന്ദു : വീഡിയോ വാട്സ്ആപ്പില്‍ വൈറലാകുന്നു

196

1234

തന്റെ ബാപ്പയുടെ ബാപ്പയുടെ ബാപ്പയുടെ ബാപ്പ ഹിന്ദുവെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറയുന്ന വീഡിയോ വാട്‌സ് അപ്പിലും മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഹിറ്റാകുന്നു..!!!സൗദി അറേബ്യയില്‍വച്ചു ആര്യാടന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വിഡിയോ ക്ലിപ്പാണ് സൈബര്‍ ലോകത്തിലൂടെ പ്രചരിക്കുന്നത്.

ഹിന്ദു മതം ഒരു മതമല്ല അതു സംസ്‌ക്കാരമാണ്. ക്രിസ്തു, ഇസ്ലാം എന്നീ മതങ്ങള്‍ പോലുള്ള മതമല്ല ഹിന്ദുമതം, ഹിന്ദു മതം മാത്രം ഇന്ത്യയിലുള്ള സമയത്ത് ഇവിടെ വന്ന ക്രിസ്ത്യാനിക്കും ഇസ്ലാമിനും എല്ലാം സഹായവും ചെയ്ത മതമാണു ഹിന്ദുമതം. മറ്റു മതങ്ങളെ പേലെയാണു ഹിന്ദുമതമെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ക്രിസ്ത്യാനിയും ഇസ്ലാമും ഉണ്ടാക്കുകയില്ല. ഈ സംസ്‌കാരത്തെ തകര്‍ക്കുവാന്‍ ഒരു തീവ്രവാദി വിചാരിച്ചാലും കഴിയില്ല. അങ്ങനെ ശ്രമിക്കുന്നവര്‍ അകത്ത് പോകുമെന്നും ആര്യാടന്‍ വ്യക്തമാക്കി.