ആര്‍ടിഒ ഓഫീസുകള്‍ അടച്ചു പൂട്ടുന്നു..!!!

    149

    nitin-gadkari-files-defamation-complaint-against-kejriwal_180214044556

    ഈ വാര്‍ത്ത‍ കേട്ട് ചിലരുടെയെങ്കിലും മുഖം ഒന്ന് ചുളിയും..!!!  ഈ ഓഫീസ് വഴി മാന്യമായി കൈകൂലിയും മറ്റു സേവനങ്ങളും കൈപറ്റി ജീവിച്ചിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നു, അവര്‍ക്ക് ഈ വാര്‍ത്ത‍ ഒരു അടി തന്നെയാണ്..!!!

    കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടു വച്ചിരിക്കുന്നത്. പണം ഭരിക്കുന്ന ഇത്തരം ഓഫീസുകള്‍ തുടച്ചു നീക്കി അതിനു പകരം ഇതര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ ഒരുങ്ങുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ആര്‍ടിഒ ഓഫീസുകള്‍ അടച്ചു പൂട്ടി, പകരം മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചു അവിടത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. നഗരങ്ങളിലെ ട്രാഫിക് മെച്ചപ്പടുത്താന്‍ ബ്രിട്ടീഷ് മോഡല്‍ നടപ്പാക്കും എന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.