ആര് എന്ത് ചെയ്താലും മുഖ്യമന്ത്രി രാജിവയ്ക്കണം, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ മാപ്പും പറയണം.!

231

ss1

ഇന്ത്യന്‍ സിനിമ കണ്ട നമ്പര്‍1 സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശനാണ് ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ ആയിരിക്കെ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി അദ്ദേഹം വികാരഭരിതനായി സംസാരിക്കുന്നു. ആര് എവിടെ എന്ത് തെറ്റ് ചെയ്താലും, തോന്ന്യാസം കാട്ടിയാലും മാപ്പ് പറയേണ്ടത് ചലച്ചിത്ര അക്കാഡമി ചെയര്‍മാനാണ് എന്നാണ് മലയാള സിനിമയിലെ നിയമം എന്ന് അദ്ദേഹം പറയുന്നു.

ഒരുപാട് സ്വപ്‌നങ്ങള്‍ കൊണ്ടാണ് ഈ സ്ഥാനം ഏറ്റെടുത്ത് എന്നും പക്ഷെ പിന്നീട് ഇത് തനിക്ക് ഒരു മുള്‍കിരീടമായി മാറുകയായിരുന്നു എന്നും പ്രിയന്‍ പറയുന്നു. 32 വര്‍ഷത്തെ സിനിമ ജീവിതം കൊണ്ട് താന്‍ പഠിച്ച പാഠങ്ങള്‍ മലയാള സിനിമയിലേക്ക് പകരാന്‍ സാധിക്കും എന്ന് കണക്കുകൂട്ടിയാണ് വന്നത് എങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മനസിലായി എന്നെ കൊണ്ട് ഇവര്‍ക്കോ ഇവരെ കൊണ്ട് എനിക്കോ ഒരു ഉപയോഗവുമില്ലയെന്ന്‍.

സ്വന്തം അച്ഛനോട് പോലും മാപ്പ് പറഞ്ഞിട്ടില്ലാത്ത തനിക്ക് വഴിയില്‍ കാണുന്ന പലരോടും മാപ്പ് പറയേണ്ടത അവസ്ഥയും സ്ഥിതിയുമാണ്‌ ഈ ചെയര്‍മാന്‍ സ്ഥാനം സമ്മാനിച്ചത് എന്നും ആര് എന്ത് തെറ്റ് ചെയ്താലും താന്‍ മാപ്പ് പറയണം എന്ന് പലരും ആവശ്യപ്പെട്ടത്തിന്റെ പൊരുള്‍ ഇപ്പോഴും മനസിലാകുന്നില്ലയെന്ന്‍ പ്രിയന്‍ കൂട്ടിചേര്‍ത്തു.

വല്ലവരുടെയും തോന്ന്യാസത്തിന് താന്‍ അനാവിശ്യമായി മാപ്പ് പറയില്ല എന്ന് തീരുമാനിച്ചപ്പോള്‍ ആണ് അക്കാഡമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത് എന്നും പ്രിയന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണം, സിനിമയില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ മാപ്പ് പറയണം. ഇവിടെ എന്ത് സംഭവിച്ചാലും ആവശ്യം ഇതു രണ്ടും മാത്രമാണ്.! ഇങ്ങനെ രാജി വച്ചും മാപ്പ് പറഞ്ഞും അവസാനിക്കാന്‍ കേരളത്തില്‍ ഇനിയും മുഖ്യമന്ത്രിമാര്‍ വരും, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍മാരും. എന്തായാലും ഇപ്പോള്‍ ഈ സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് ഇതിനു രണ്ടിനും വേണ്ടി ചിലവഴിക്കാന്‍ സമയമില്ല..!