01

ആറടി നീളം എന്നൊക്കെ പറയുമ്പോള്‍ നമ്മുടെയെല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖമായിരിക്കും ബിഗ്‌ ബിയുടേത്. സാധാരണ നീളം കുറവുള്ള നടന്മാരെക്കാള്‍ നീളക്കാരില്‍ ജനങ്ങള്‍ക്ക് ഒരു ആരാധന കൂടുതല്‍ കാണാറുണ്ട് നമ്മള്‍ . നീളം തീര്‍ച്ചയായും മനുഷ്യ സൌന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ചില നീളക്കാരായ ലോക നടന്മാരെ പരിചയപ്പെടുത്തുകയാണിവിടെ. നീളം കുറഞ്ഞവര്‍ ക്ഷമിക്കുക.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

02

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ നടനായ താരം ആറടി ഒരിഞ്ചാണ് ഉയരം

വിന്‍സ് വോഗന്‍

03

വെഡിംഗ് ക്രാഷേഴ്സ്, ഡോഡ്ജ്ബെല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രമുഖനായ താരം ആറടി അഞ്ചിഞ്ചാണ് ഉയരം എന്നറിയുമ്പോള്‍ നിങ്ങളൊന്നു ഞെട്ടും.

അരുണോദയ് സിംഗ്

04

അരുണോദയ് സിംഗാണ് ബോളിവുഡിലെ ഏറ്റവും നീളം കൂടിയ നടന്മാരില്‍ ഒരാള്‍ . ആറടി നാലിഞ്ചാണ് അദ്ദേഹത്തിന്റെ ഉയരം.

ബൊമന്‍ ഇറാനി

05

ബോളിവുഡ് ഉയരക്കാരില്‍ മുന്‍പന്‍ . ആറടി മൂന്നിഞ്ച് ഉയരം. 3 ഇഡിയറ്റ്സില്‍ ആമിര്‍ഖാന്‍ എങ്ങിനെ അഭിനയിച്ചു എന്നാണ് ഇനി അറിയേണ്ടത്.

ബ്രാഡ് ഗാരെറ്റ്

06

എവരിബഡി ലൌസ് റയ്മണ്ട് എന്ന ചിത്രത്തിലെ ബ്രാഡ് ഗാരെറ്റിനെ കണ്ടാല്‍ എല്ലാവരും ആദ്യം പറയുക ഹോ മൈ ഗോഡ് എന്നാണ്. ഇദ്ദേഹത്തിന്റെ ഉയരം എത്രയാണെന്ന് അറിയേണ്ടേ? ആറടി എട്ടര ഇഞ്ച്‌.. ഹോ മൈ ഗോഡ് ..

കുനാല്‍ കപൂര്‍

07

ആറടി രണ്ടിഞ്ചാണ് ഈ ബോളിവുഡ് താരത്തിന്റെ ഉയരം.

ജോയല്‍ മക്ഹെയില്‍

08

ജോയല്‍ മക്ഹെയില്‍ എന്ന ഈ ഹോളിവുഡ് താരത്തിന്റെ ആറടി നാലിഞ്ചാ

അമിതാഭ്ബച്ചന്‍ 

09

മകന്‍ അഭിഷേകിനെക്കാള്‍ ഉയരമുള്ള അച്ചന്‍ ബച്ചന്‍ ആറടി രണ്ടിഞ്ചാണ് ഉയരം.

കൊനാന്‍ ഒബ്രയാന്‍

10

ടോക് ഷോ അവതാരകനായ കൊനാന്‍ ഒബ്രയാന്റെ ഉയരം ആറടി നാലിഞ്ചാണ്

ലിയാം നീസാന്‍

11

വശ്യമായ കണ്ണുകള്‍ ഉള്ള ലിയാം നീസാണിന്റെ ഉയരം ആറടി നാലിഞ്ചാണ്

Advertisements