ആലിയ ഭട്ട് ധോണിയുടെ ഭാര്യയാകും.!

    307

    po

    ആലിയ ഭട്ട് ധോണിയുടെ ഭാര്യയാകുന്നു..ആരും വണ്ടറടിക്കണ്ട…

    ജീവിതത്തില്‍ അല്ല ധോണിയെ കുറിച്ച് അണിയിച്ചു ഒരുക്കുന്ന ബോളിവുഡ് ചലച്ചിത്രത്തിലാണ് ആലിയ ധോണിയുടെ യഥാര്‍ഥ ഭാര്യ സാക്ഷിയുടെ വേഷം ചെയ്യുന്നത്.  നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്ത് സിങ് രജപുത്രാണ് ധോണിയുടെ വേഷത്തില്‍ എത്തുന്നതെന്നും വാര്‍ത്തകള്‍ ഉണ്ട്.

    എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍  ഫവാദ് ഖാന്‍ വിരാട് കോഹ്ലിയുടെ വേഷത്തില്‍ എത്തുമെന്നും പറയപ്പെടുന്നു. ഇഷാന്ത് ശര്‍മയുടെ വേഷത്തില്‍ ജോണ്‍ എബ്രഹാമും വെള്ളിത്തിരയില്‍ എത്തും.  ഹൈവേ, ടു സ്‌റ്റേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ നടത്തിയ മികച്ച പ്രകടനമാണ് അലിയയെ സാക്ഷിയുടെ റോളിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്നും പറയുന്നു..