തീപിടിച്ച കെട്ടിടത്തില്‍ നിന്നും ഒരു മാതാവ് തന്റെ രണ്ടു മക്കളെ പുറത്തേക്ക് എറിയുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പതിഞ്ഞു. റഷ്യന്‍ റിപ്പബ്ലിക് ഓഫ് ബാസ്കുര്ദിസ്ഥാനില് നിന്നുമാണ് ആ ദാരുണ രംഗങ്ങള്‍. മില അക്സകോവ എന്ന സ്ത്രീയാണ് താനും തന്റെ മക്കളും തീയില്‍ കുടുങ്ങി എന്ന് മനസ്സിലാക്കിയതോടെ മക്കളെ എങ്കിലും രക്ഷപ്പെടുത്താന്‍ വേണ്ടി അവരെ നാലാം നിലയില്‍ നിന്നും പുറത്തേക്കെറിഞ്ഞത്.
36 കാരിയായ മില തന്റെ 4 വയസ്സുള്ള വന്യ, 13 കാരിയായ നതാലിയ തുടങ്ങിയവരെയാണ് ജനലിലൂടെ പുറത്തേക്ക് എറിഞ്ഞത്. ഭാഗ്യവശാല്‍ താഴെ ഉള്ളവര്‍ അടിയില്‍ ബെഡും മറ്റും കൊണ്ട് വെച്ചത് കൊണ്ട് അവര്‍ രക്ഷപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട് ഫയര്‍ സര്‍വീസ് വന്ന മിലയെയും രക്ഷപ്പെടുത്തി. 142 ഓളം പേരെയാണ് എനര്ജെട്ടിക് ഗ്രാമത്തിലെ ഈ കോമ്പ്ലക്സില്‍ നിന്നും രക്ഷപ്പെടുത്തിയത്.
തീ താഴത്തെ നിലയില്‍ നിന്നുമാണ് പകര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്.