ആളുകള്‍ എന്തിനൊക്കെ എങ്ങനെയൊക്കെ മരിക്കുന്നു? ചിത്രം വിചിത്രം

  355

  new

  ജനിച്ചാല്‍ മരിക്കും. ജനനത്തിലും മരണത്തിലും ഇടയിലുള്ള ഹ്രസ്വമായ കാലയളവാണ് ജീവിതമെന്നു പറയാം. ഈ കൊച്ചു ജീവിതം ജീവിച്ചു തീര്‍ത്ത ശേഷം ആളുകള്‍ എന്തിനൊക്കെ എങ്ങനെയൊക്കെ മരിക്കുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ?

  1. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു സ്ത്രീധനമരണം നടക്കുന്നുണ്ട്.

  2. ഒഴിവാക്കാവുന്ന മെഡിക്കല്‍ പിഴവുകള്‍ ലോകത്തില്‍ ഒരു വര്‍ഷം 4,40,00 പേരുടെ ജീവന്‍ അപഹരിക്കുന്നുണ്ട്.

  3. മരിക്കുമ്പോള്‍ ഏറ്റവും അവസാനം നിലക്കുന്നത് ചെവിയുടെ പ്രവര്‍ത്തനമാണ്.

  4. വ്യായാമത്തിന്റെ കുറവ് മൂലം ലോകത്ത് ധാരാളം മരണങ്ങള്‍ സംഭവിക്കുന്നുണ്ട്.

  5. ലോകത്തില്‍ എട്ടിലൊന്നു മരണം നടക്കുന്നത് അന്തരീക്ഷ മലിനീകരണം കാരണമാണ്.

  6.യുകെയില്‍ റെന്റ് എ മൗണെര്‍ എന്നൊരു കമ്പനിയുണ്ട്. മരണത്തില്‍ അനുശോചിയ്ക്കാനുള്ള ആളുകളെ വാടകയ്ക്കു കൊടുക്കുന്ന ഒരു കമ്പനി.

  7. മൗണ്ട് എവറസ്റ്റില്‍ കയറാനെത്തിയ 200ളം പേരുടെ മൃതശരീരം ഇപ്പോഴും അവിടെയുണ്ട്. ഇവയാണ് ഇപ്പോള്‍ എവറസ്റ്റ് കയറാന്‍ എത്തുന്ന പലര്‍ക്കും ലാന്റ്മാര്‍ക്കാവുന്നത്.

  8. ട്യൂറിടോപ്‌സിസ് എന്നൊരിനം ജെല്ലി മത്സ്യമുണ്ട്. ഇത് ഒരിക്കലും മരിയ്ക്കില്ല. മുറിവേറ്റാലോ മറ്റോ ഇതിന് പ്രായം കുറയ്ക്കാന്‍ സാധിയ്ക്കും. ശരീരകോശങ്ങളുടെ പ്രായം കുറച്ചാണ് ഇതു സാധിയ്ക്കുന്നത്.

  9. മരിച്ചു മൂന്നുദിവസം കഴിയുമ്പോള്‍ ദഹനരസം നിങ്ങളുടെ ശരീരം തന്നെ ദഹിപ്പിച്ചു തുടങ്ങും

  1൦. മനുഷ്യവംശം ഉണ്ടായതു മുതല്‍ ഇതുവരെ 100 ബില്യണ്‍ ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണു കണക്ക്. 3,50,000 വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍ മൃതശരീരങ്ങള്‍ അടക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു.

  11. ഒരാളുടെ ജന്മദിനത്തില്‍ 1,53,000 മരണങ്ങളും സംഭവിയ്ക്കുന്നുണ്ട്. ഇടംകയ്യന്മാര്‍ വലംകയ്യന്മാരേക്കാള്‍ മൂന്നു വര്‍ഷം മുന്‍പു മരിയ്ക്കു