ആള്‍ക്കാരുടെ മടി കൂട്ടാന്‍ ഇതാ ഒരു സ്മാര്‍ട്ട് കൈവണ്ടി; ഇനി വീടിനകത്തുപോലും നടക്കേണ്ടി വരില്ല.

0
223

InMotion-R2-–-Smart-Vehicle4

ഇത് സ്മാര്‍ട്ട്നെസ്സിന്‍റെ കാലമാണല്ലോ?. സ്മാര്‍ട്ട് ഫോണ്‍,സ്മാര്‍ട്ട് ആപ്, സ്മാര്‍ട്ട് വാച്ചെസ് തുടങ്ങി എല്ലാം സ്മാര്‍ട്ട് ആണല്ലോ?. പിന്നെ ഒരു സ്മാര്‍ട്ട് വണ്ടി കൂടി ആയാല്‍ എന്താ.

ഇതാ ഇന്‍മോഷന്‍ ആര്‍2 എന്ന സ്മാര്‍ട്ട് വണ്ടിയെ പരിചയപെടു. നമ്മുടെ ശരീരഭാഷ മനസിലാക്കി ആ ദിക്കിലേക്ക് സഞ്ചരിക്കുമെന്നതാണ് മറ്റുകൈവണ്ടികളില്‍ നിന്നും ആര്‍2വിനെ സ്മാര്‍ട്ട് ആക്കുന്നത്. മുന്നിലേക്ക്‌ പോകണമെങ്കില്‍ പാദത്തിന്‍റെ മുന്‍വശത്ത്‌ ഊന്നല്‍ നല്‍കിയാല്‍ മതി. ഉപ്പൂറ്റിയില്‍ ഊന്നല്‍ നല്‍കിയാല്‍ പിറകിലേക്കും സഞ്ചരിക്കാം. വശങ്ങളിക്ക് സഞ്ചരിക്കണമെങ്കില്‍ ഏത് വശത്തേക്കാണോ തിരിയേണ്ടത് ആ വശത്തേക്ക് പാദം തിരിച്ചാല്‍ മതി.

ദൂരെനിന്നും ലോക്ക് ചെയ്യാന്‍ പറ്റുന്ന സ്മാര്‍ട്ട് കീയും ഇതിനോടൊപ്പം ലഭ്യമാണ്. മണിക്കൂറില്‍ 9 കിലോമീറ്റര്‍ ആണ് ഈ വണ്ടിയുടെ പരമാവധി വേഗത. ലിഥിയം – ഇയോണ്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ബാറ്ററി 3.5 മണിക്കൂര്‍ ചാര്‍ജ്ജിനിട്ടാല്‍ 5 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാനാകും. 15 കിലോയില്‍ മാത്രം താഴെയുള്ള ഭാരമുള്ള ഈ വണ്ടിയുടെ വില പക്ഷെ ഒന്നര ലക്ഷം അടുപ്പിച്ചു വരും.

കാറിനും ബൈക്കിനും പകരക്കാരനാകില്ല എങ്കിലും ഒരു പ്രഭാത നടത്തത്തിനു പോകാന്‍ ഇതുപയോഗിക്കാം. ഒരെണ്ണം മേടിക്കുന്നോ