ആവര്‍ത്തനം..(കഥ)
കാലന് തന്റെ കുരുക്ക് മുറുക്കി..
ആ വൃദ്ധന് എതിര്‍ക്കാനാവില്ലായിരുന്നു ..അയാള്‍ ഒപ്പം നടന്നു..
ശരീരത്തിന്റെ ഭാരം പയ്യെ കുറഞ്ഞു വരുന്നതായി ആ പടുകിളവന് തോന്നി..
ഒപ്പം ദീര്‍ഘനാളായുള്ള അസുഖങ്ങളെല്ലാം പെട്ടന്ന് മാറിയത് പോലെ …
പെട്ടന്ന് കാലനെ കാണാനില്ലാണ്ടായി..
98 total views

കാലന് തന്റെ കുരുക്ക് മുറുക്കി..
ആ വൃദ്ധന് എതിര്‍ക്കാനാവില്ലായിരുന്നു. അയാള്‍ ഒപ്പം നടന്നു..
ശരീരത്തിന്റെ ഭാരം പയ്യെ കുറഞ്ഞു വരുന്നതായി ആ പടുകിളവന് തോന്നി..
ഒപ്പം ദീര്‍ഘനാളായുള്ള അസുഖങ്ങളെല്ലാം പെട്ടന്ന് മാറിയത് പോലെ …
പെട്ടന്ന് കാലനെ കാണാനില്ലാണ്ടായി..
പയ്യെപ്പയ്യെ അയാളുടെ ജരാനരകള്‍ അപ്രത്യക്ഷമായി..
അയാള്‍ ചെറുതായി ചെറുതായി വന്നു..
വലിപ്പം കുറഞ്ഞു കുറഞ്ഞു ഒരു പരമാണുവിന്റെ പരുവമായി..
അയാള്‍ എവിടെയോ ചുരുണ്ടുകൂടി..ആരോ അയാളെ പുതപ്പിച്ചു..
ഒരു ശലഭത്തിന്റെ പ്യൂപ്പയെപ്പോലെ ഗാഡനിദ്രയിലേക്ക് അയാള്‍ വഴുതിവീണു..
എത്ര നാള് അങ്ങനെ ഉറങ്ങി എന്നയാള്‍ക്ക് നിശ്ചയം കാണില്ല..
ചുറ്റും ഇരുട്ട് മാത്രം..
എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ ദൂരെയൊരു പ്രകാശം അയാള്‍ കണ്ടു..
അങ്ങോട്ടേക്ക് പയ്യെ ഒഴുകി പോകുന്നതായി അയാള്‍ക്ക് തോന്നി..
അതോ ആരോ പിടിച്ചു തള്ളുന്നതാണോ?
അയാളുടെ വലിപ്പം അല്പം കൂടിയിരുന്നു..
എവിടെയോ ഒരു കരച്ചില് അയാള്‍ കേട്ടു …അതോ തോന്നിയതോ..?
അടുത്തെത്തും തോറും പ്രകാശത്തിന്റെ ശക്തി കൂടി വന്നു..കരച്ചിലിന്റെ ഒച്ചയും..
അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു..
അയാളുടെ ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങി..മനസ്സ് ശൂന്യമായി..
ഒന്നും അറിയാത്ത അവസ്ഥ..ഒന്നും ഓര്‍ക്കാത്ത അവസ്ഥ..
പ്രകാശത്തിന്റെ തൊട്ടടുത്തെത്തിയതും ആരോ അയാളെ പിടിച്ചു വലിച്ചു.. ഇരുട്ടിന്റെ പുതപ്പില്‍ നിന്നും വെളിച്ചത്തിലേക്ക് അയാള്‍ ഇറങ്ങി..അപ്പോളേക്കും ഒരു വയറ്റാട്ടിതള്ളയുടെ കയ്യിലേക്ക് അയാള്‍ വീണു….
അയാള്‍ വീണ്ടും ഒരു കൊച്ചു കുഞ്ഞായി മാറിയിരുന്നു….
മനോഹരമായ ഈ ഭൂമിയില്‍ മറ്റൊരു ജന്മം കൂടി തന്ന ദൈവത്തിനു അയാള്‍ ഉറക്കെയുറക്കെ നന്ദിവാക്കുകള്‍ വിളിച്ചുകൂവി..പക്ഷെ മറ്റുള്ളവരുടെ നോട്ടത്തില്‍ ആ കുഞ്ഞു ഉറക്കെ കരയുന്നതായിട്ടാണ് തോന്നിയത്..
99 total views, 1 views today
