ആവശ്യമില്ലാത്ത മെയിലുകള്‍ തടയാന്‍ ഒരു വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ചാല്‍ മതി.

432

Get-Rid-of-Spam-Email-798x350

മെയില്‍ ഉപയോഗിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് സ്പാം മെയിലുകള്‍. ഒന്നോ രണ്ടോ ആവശ്യമറിയാന്‍ നമുക്ക് നമ്മുടെ മെയില്‍ ഐഡി അതാത് വെബ്‌സൈറ്റുകളില്‍ കൊടുക്കേണ്ടി വരും. പക്ഷെ ആവിശ്യം കഴിഞ്ഞാലും വെബ്‌സൈറ്റ് ചറപറ മെയിലുകള്‍ അയച്ചുകൊണ്ടിരിക്കുന്നത് നമുക്ക് തലവേദന സൃഷ്ടിക്കുന്നു.

സ്പാംഗൌര്‍മെറ്റ് എന്ന സൈറ്റ് വഴി നിങ്ങള്‍ക്ക് ഒരു വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ച്‌ ഇത്തരം സ്പാം മെയിലുകളില്‍ നിന്നും രക്ഷപെടാം. നിങ്ങള്‍ക്ക് ആവശ്യമുള്ളിടത്തെല്ലാം നിങ്ങള്‍ക്ക് ഈ വ്യാജ മെയില്‍ ഐഡി കൊടുക്കാം. ആവിശ്യമുള്ള മെയിലുകള്‍ നിങ്ങളുടെ യഥാര്‍ത്ഥ മെയില്‍ ഐഡിയിലേക്ക് അയക്കപെടുകയും. മറ്റുള്ളവ വ്യാജനില്‍ ഒതുങ്ങി നില്‍ക്കുകയും ചെയ്യുന്നു.

Untitled-1

ഒറ്റപ്രാവശ്യം രജിസ്റ്റര്‍ ചെയ്‌താല്‍  പിന്നെ ആ സൈറ്റില്‍ കയറുകയും വേണ്ട അനാവശ്യമായ മെയിലുകള്‍ കൊണ്ട് പൊറുതിമുട്ടുകയും വേണ്ട..