ആഷ് ട്രേ – കഥ
എരിയുന്ന സിഗരട്ട് ആഷ്ട്രെയിലേക്ക് കുത്തി ഞാന്‍ അടുത്തെവിടെയോ വെച്ച പെപ്സി കാന്‍ തപ്പി. അതെടുത്ത് ഒരിറക്ക് കുടിച്ചു തലയിണ നേരെയാക്കി വീണ്ടും ഒരു സിഗരറ്റിനു പായ്ക്കറ്റ് എടുക്കുമ്പോള്‍ അവള് തടഞ്ഞു എന്റെ നെഞ്ചില്‍ വിശ്രമിച്ചിരുന്ന അവളുടെ കൊലുന്നനെയുള്ള വിരലുകള്‍. അതില്‍ ഭംഗിയായി നിറം പകര്‍ത്തി വെച്ചിരുന്ന നഖങ്ങള്‍ അത് എന്ന്റെ കൈയിലെവിടെയോ ഒരു നുള്ള് നീറ്റല്‍ ഞാന്‍… കൈ പിന്‍വലിച്ചു. ഹൃദയതാളം കേള്‍ക്കാനാവണം അവള് ചെവി എന്റെ നെഞ്ചിനോട് ചേര്‍ത്തു അവളെ വലിച്ചു മാറ്റി ഞാന്‍ ലാപ്ടോപ് ഒന്ന് കൂടി അടുത്തേക്ക് നീക്കി വെച്ചു. അത്ഭുതത്തോടെ അവള് തിരിഞ്ഞു കിടന്നു.
69 total views

എരിയുന്ന സിഗരട്ട് ആഷ്ട്രെയിലേക്ക് കുത്തി ഞാന്‍ അടുത്തെവിടെയോ വെച്ച പെപ്സി കാന്‍ തപ്പി. അതെടുത്ത് ഒരിറക്ക് കുടിച്ചു തലയിണ നേരെയാക്കി വീണ്ടും ഒരു സിഗരറ്റിനു പായ്ക്കറ്റ് എടുക്കുമ്പോള്‍ അവള് തടഞ്ഞു എന്റെ നെഞ്ചില്‍ വിശ്രമിച്ചിരുന്ന അവളുടെ കൊലുന്നനെയുള്ള വിരലുകള്‍. അതില്‍ ഭംഗിയായി നിറം പകര്‍ത്തി വെച്ചിരുന്ന നഖങ്ങള്‍ അത് എന്ന്റെ കൈയിലെവിടെയോ ഒരു നുള്ള് നീറ്റല്‍ ഞാന്‍… കൈ പിന്‍വലിച്ചു. ഹൃദയതാളം കേള്‍ക്കാനാവണം അവള് ചെവി എന്റെ നെഞ്ചിനോട് ചേര്‍ത്തു അവളെ വലിച്ചു മാറ്റി ഞാന്‍ ലാപ്ടോപ് ഒന്ന് കൂടി അടുത്തേക്ക് നീക്കി വെച്ചു. അത്ഭുതത്തോടെ അവള് തിരിഞ്ഞു കിടന്നു.
അതുവേണ്ടായിരുന്നു എന്ന് തോന്നി ഞാന്‍ മെല്ലെ അവളുടെ കവിളില്‍ വിരലുകളോടിച്ചു. അവളത് തട്ടിമാറ്റി, ഒരു നിമിഷം .. അതിനുള്ളില്‍ ഞാന്‍ അവളുടെ മുഖം കയ്യിലെടുത് ചുണ്ടോടു ചേര്‍ത്തു ഒരു മാത്രാ അവളുടെ കണ്ണുകളടഞ്ഞു തുറക്കുന്നത് ഞാന്‍ കണ്ടു സിഗേരെട്ടിന്റെ ചുവ എന്റെ ചുണ്ടില്‍ അപ്പോഴും ഉണ്ടായിരുന്നല്ലോ. അതോ അതോ അവള്‍ക്കത് ഇഷ്ടമാണോ. എന്തോ ഇതല്ലാതെ എന്നോടൊപ്പം ഇതേ കിടക്ക പങ്കിട്ട സ്ത്രീകളില്‍ നിന്നും ഒരു വ്യത്യസ്തത ഞാന്‍ കണ്ടിട്ടില്ല .. ടോണി ഇന്നലെ ചോദിച്ചല്ലോ ഹൌ ഈസ് ഷീ ?? ദി ഗേള്‍ വിത്ത് ദി ക്യൂട്ട് ചീക് ?? .. എപ്പോഴും പറയുന്നതു പോലെ ഒരു വിവരണത്തിന് മുതിര്‍ന്നില്ല. പകരം ഏതാനും ചില വാക്കുകള്‍… ഐ ഡോണ്ട് കെയര്‍. പ്രോബബ്ലി ഷി ഈസ് ഗുഡ് ഓണ്‍ ബെഡ് .. ദാറ്റ്സിറ്റ് പിന്നെ എപ്പോഴും പറയുന്നത് പോലെ ഒരു വാചകം ഹുഎവര്…..?? ഐ ഡോണ്ട് ഗിവ് എ ഫക്ക് എബൌട്ട് ഹെര്‍.. ഇട്സ് ഒണ്‍ലി ഫോര്‍ വണ്‍ ഷോട്ട് … വീണ്ടും ബ്ലോഗ് വായന തുടങ്ങി ഇതിപ്പോ ഇവിടെ വന്നു കിട്ടിയ ശീലമാണ് ഫെയ്സ്ബുക്ക് മടുക്കുമ്പോ ബ്ലോഗ് വായന തുടങ്ങും .. ബെര്‍ളിച്ചായന്റെ കോമഡി പോസ്റ്റുകള്‍ വായിച്ചു ചിരിക്കുന്നത് കണ്ട അവള് പല്ല്പോഴും എന്നോട് പറഞ്ഞു ഐ വുണ്ട്ന്റ്റ് സീ ഉയു ലൈക് ദിസ് ബിഫോര്‍ .. യു ആര് സൊ ഹാപ്പി ടു റീഡ് ദിസ് ? .. ഡിയര്‍ കാന്‍ യു ട്രാന്‍സ്ലേറ്റ് ദിസ് ഫോര്‍ മി പ്ലീസ് ?? .. അപ്പൊ എന്റെ ദൈവമേ നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇവളെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്നുള്ളത് കൊണ്ടും ബെര്‍ലിയുടെ കോമഡി മലയാളികള്‍ക്ക് വേണ്ടി മാത്രമായത് കൊണ്ടും ഞന ആ അധ്യായം അവിടെ അടച്ചു .. ഏറെ ഒരു ചെറുകഥ പോസ്റ്റ് ചെയ്തു വന്നിരുന്നു ഒരു ബ്ലോഗില്‍ .. അത് ഞാന്‍ അവളോട് പറഞ്ഞിരുന്നു .. അവളുടെ വിചാരം ഞാന്‍ ഒരു ഭൂലോക ബ്ലോഗര്‍ ആണെന്നാണ് …. അവള് രണ്ടു കപ്പുമായി വന്നു ഒത്ത് കാപ്പി ഞാന്‍ സമയം നോക്കി ക്ലോകില്‍ ഇരുപത്തോന്നര മണി !! ഞാന്‍ പറഞ്ഞു നേരെത്തെ എനിക്ക് കാപി വേണ്ട നിന്നെ രാവിലെ കൊണ്ട് വിടെണ്ടാതല്ലേ നേരെത്തെ എഴുന്നേല്‍ക്കണം സൊ നേരത്തെ ഉറങ്ങണം .. ഞാന്‍ അവളുടെ കൈപിടിച്ച് അടുത്തിരുത്തി എന്റെ ഒപ്പം ചാരി ഇരുന്നു അവള് തോളിലേക്ക് ചാഞ്ഞു വീണ്ടും ഞാന്‍ ലാപ്ടോപില്‍ വാന്‍ നിറയുന്ന ബ്ലോഗിലെ അക്ഷരകൂടങ്ങളിലേക്ക് മടങ്ങി .. വായിച്ചു കൊണ്ടിരുന്നപോ പെട്ടെന്ന് മുന്പില് കണ്ട ഒരു ആര്‍ട്ടിക്കിള്‍ വിപ്ലവം മനസില്‍ ഉണ്ടെന്നു ധരിക്കുന്ന ഫെമിനിസം പൈത്രികമായ് കിട്ടി എന്ന് വിചാരിക്കുന്ന ഈതോ ഒരു കുഞ്ഞാടിന്റെ ലേഖനം .. ഞാന്‍ ഉറപ്പിച്ചു മതി ഇത് മതി ഇതിനെ ഒന്ന് വിമര്ശിചെഴുതാം ഞാന്‍ അവളോട് ഒരു വിധത്തില്‍ ബ്ലോഗിലെ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു ഞാന്‍ അതിനു മറുപടി ലേഖനം എഴുതാന്‍ പോകുകയാണെന്നും പറഞ്ഞു മനസിലാക്കി , വീണ്ടും ലാപ്ടോപില്‍ മുഴുകി .. അതീവശ്രധയോടെ മനസ്സില്‍ തോനിയതെല്ലാം വലിവലിച്ചു എഴുതി .. ഒന്ന് രണ്ടു വട്ടം വായിച്ചു തൃപ്തി വരുത്തി … ഞാന്‍ മനസ്സില്‍ കരുതി അടുത്ത ആഴ്ച നാട്ടില്‍ പോകുകയാണ് നാട്ടിലെ മാന്യന് മാരായ ചില കൂട്ടുകാരോട് എനിക്ക് ഇവിടെ ചെയ്തു കൊട്ടിയ നല്ലകാര്യങ്ങള്‍ പറയണ്ടേ .. അടുതകൂട്ടുകാരോട് പറയുന്നതുപോലെ ദുബായിലെ നൈറ്റ് ലൈഫ് കഥകള്‍ വിവരിക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ അജ്മാന് ശിഷാ ക്ലബ്ബുകളിലെ രാത്രി യാത്രകള്‍ പറയാന്‍ പറ്റുമോ ഒന്നും വേണ്ട ഒന്നോ രണ്ടോ ആഴ്ച മാത്രം എന്റെ കിടക്ക പങ്കിട്ടിട്ടുള്ള മദാലസ സുന്ദരികല്ടെ കഥ പറഞ്ഞു കൊടുക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ കഴുകിയിട്ടും കഴുകിയിട്ടും പോകാത്ത പാപക്കരപോലെ എന്റെ മനസിനെ വരള്ച്ചയിലാക്കുന്ന കഥകള്‍ പറയാന്‍ പറ്റില്ലല്ലോ .. പൊങ്ങച്ചം പറയാന്‍ വേണ്ടി മാത്രം അതിനുവേണ്ടി മാത്രം .. ഇടക്കെപ്പോഴോ ഞാന്‍ അവളെ നോക്കി അര്‍ഥം മനസിലായപോലെ അവള് എഴുന്നേറ്റു പൊയ് ഒരു കാന്‍ പെപ്സി .. ഓപ്പണ്‍ ചയ്തു കൊണ്ട് വന്നു ഞാന്‍ മന്സില്കരുതി എന്ജോയ് ബിച് ദിസ് ഈസ് യുവര്‍ ലാസ്റ്റ് ഡേ വിത്ത് മി .. നുരഞ്ഞു വന്ന പെപ്സി കുടിക്കുന്നതിനിടെ ഞാന്‍ വീണ്ടും ഒരാവര്‍ത്തി എഴുതി തീര്‍ത്ത ഖണ്ഡിക വായിച്ചു കൊള്ളാം .. ഇത് മതിയാവും അവള് തീര്‍ന്നോ എന്നാ ഭാവത്തില്‍ നോക്കി ഞാന്‍ കഴിഞ്ഞു എന്നാ അര്‍ത്ഥത്തില്‍ തകുലുക്കി … അപ്രതീക്ഷിതമായി പോസ്റ്റ് ബട്ടണ്‍ പ്രസ് ചെതത് അവളാണ് എന്നിട്ട് ബലമായി ലാപ്ടോപ് വാങ്ങി ഡിസ്പ്ലേ മടക്കി മേശമേല്‍ വെച്ചു എന്നിട്ട് എന്നിലേക്ക് ചാഞ്ഞു.
ഉണര്‍ന്നെങ്കിലും പതിവ് പോലെ അല്പനേരം ചാരി ഇരിക്കാം എന്ന് വെച്ചു രാവിലെ അവള് കുളിക്കുകയാണെന്ന് തോനുന്നു അടുക്കളയില്‍ നിന്നും ശബ്ദം ഒന്നും കേള്‍ക്കുന്നില്ലല്ലോ ഓ രാവിലെ എവിടെയോ കൊണ്ട് വിടണം എന്ന് പറഞ്ഞിരുന്നല്ലോ ഞാന്‍ വേണ്ടും ദിവസം എന്നി നോക്കി ഇനിയും ഉണ്ട് ഒരാഴ്ചയില്‍ കൂടുതല്‍.,,,, നാട്ടില്‍ പോകാന്‍… ഞാന്‍ കണ്ണ് തിരുമി എഴുന്നേറ്റു സമയം നോക്കാന്‍ മൊബൈല്‍ ഫോണ്‍ തപി കാണുന്നില്ല ഓ ഇതൊക്കെ എവിടെ പോയ് കിടക്കുന്നോ എന്തോ അവളുടെ ഫോണ്‍ എടുത്തൊരു മിസ് കാള്‍ അടിക്കാം .. ഞാന്‍ എഴുന്നേറ്റു അവള് ഫോണ്‍ വെക്കുന്ന ഫ്രിഡ്ജിന്റെ മുകളില്‍ തപി നോക്കി കാണുന്നില്ല ഒത്ത് .. എന്തോ ഞാന്‍ പിന്നോട്ട് ന്ടന്ന്നു ടോയ്ലെറ്റ് ന്റെ ഡോര്‍ നു നേരെ നോക്കി .ശുന്യം .. ഓഹോ അവള് ബാല്കനിയില്‍ ഇരുന്നു ഫോണ്‍ ചെയ്യുകയാവും.
എന്റെ ശരീരത്തില്‍ കൂടി ഒരു മിന്നല്‍ പിണര്‍ പഞ്ഞത് ഞാന്‍ അറിഞ്ഞു .. ബാല്കനി ശുന്യം … ചുരുളുകള്‍ അഴിയുമ്പോള്‍ എന്റെ അപ്പാര്‍ട്ട്മെന്റ് ഏതാണ്ട് ശുന്യം ആയിരുന്നു .. നാട്ടില്‍ പോകാന്‍ വേണ്ടി വാങ്ങിയ സാധനങ്ങള്‍ .. ലാപ്ടോപ്,, മൊബൈല്‍,, ഫോണ്‍ വാല്ലെറ്റ്… നഷ്ടപെട്ടതിന്റെ കണക്കെടുക്കാന്‍ ആരൊക്കെയോ ഉണ്ടായിരുന്നു എന്തോ കരുണ തോന്നിക്കാനും മേശമേല്‍ ഒരു അഷ്ട്രെയില് ഒരു ദിര്‍ഹത്തിന്റെ മൂന്നു നാണയങ്ങള്‍ … ആരോടൊക്കെയോ കടം വാങ്ങി. ഒരു വിധം എന്തെക്കെയോ വാങ്ങി എന്നുറപ്പിച്ചു .. എന്തായാലും നാട്ടില്‍ പോകണമല്ലോ … കല്യാണം എന്നുള്ളത് വീടുകാരുടെ നിര്‍ബന്ധമാണല്ലോ … നാട്ടിലെതിയപ്പോഴും മനസ് നേരെയാക്കാന്‍ കുറെ സമയം എടുത്തു . പക്ഷേ വീണ്ടും .. ഒരു തോല്‍വികൂടി ….. കരാമയില്‍ റെന്റ് എ കാര്‍ നടത്തുന്ന ഒരുത്തന് അവനു എന്നെ അറിയാം അറിയാമെന്നു വെച്ചാല്‍ എന്റെ എല്ലാം .. ദുബായിലെ മലബാറി മദ്യപന വേളയില്‍ മാത്രം കാണാന്‍ പറ്റുന്ന ഒരു പരാന്നഭോജിയാണവന് … അത്യാവശ്യം പിമ്പ് എന്ന് വിളിക്കാന്‍ പറ്റുന്ന പശ്ചാത്തലം .. ന്യായമായും അവന് എന്നെ അറിയും .. അറിയണം .. അവന് പെണ്ണിന്റെ അേ്രര്രാ ആണ് പോലും .. അതും അവിടെ അവസാനിച്ചു …. ഞാന്‍ ദുബായില്‍ തിരിച്ചെത്തിയിരിക്കുന്നു… ഞാന്‍ കരുതി സ്വയം ഒരു ഫീനിക്സ് പക്ഷിയെപ്പോലെയാനെന്നു … അഹങ്കരിച്ചു
യ്ധ്ര്ശ്ചികമായ് വീണ്ടും അന്നെഴുതിവിട്ട പോസ്റ്റ് ഒന്ന് വായിക്കാന്‍ തീരുമാനിച്ചു ഒരു മൂന്നു മാസം കഴിഞ്ഞു അതെഴുതിവിട്ടിട്ടു … ആ നശിച്ച രാത്രിയുടെ ഓര്‍മ്മകള്‍ മനസ്സില്‍ ത്തിക്കാട്ടി വന്നു എന്തോ വലിയ സംഭവം ആണെന്ന് കരുതി എഴുതി വിട്ട പോസ്റ്റുകള്‍ .. ഫീനിക്സ് പക്ഷി വീണ്ടും ചാരമാകുന്നത് ഞാന്‍ കണ്ടു .. വലി എന്തോ ഒന്ന് എന്നില്‍ നിന്നും ……
ഇത്രയും തളര്തികളഞ്ഞ ഒന്ന് എന്റെ ജീവിത്ടത്തില് ഉണ്ടായിട്ടില്ല … അത്… ഞാന്‍ അന്ന് രാത്രി എഴുതിവിട്ട ആ പോസ്റ്റ് അതിനു ആകെ ലഭിച്ച മൂന്നു കംമെന്റുകളില് ഒന്ന് ഇങ്ങനെ ആയിരുന്നു ‘ വേറെ ഒരു പണിയും ഇല്ലെടാ ഊളെ ‘
ആ ഒരൊറ്റ വാചകം വായിച്ചു തീരുമ്പോള്‍ ഞാന്‍ ക്ലോക്കിലെ സുചി തിരിച്ചു കറങ്ങുന്നത് കണ്ടു …
അഷ്ട്രെയില് അപ്പോഴും ആ മൂന്നു നാണയങ്ങള്‍ ഇരിപ്പുണ്ടായിരുന്നു !!
70 total views, 1 views today
