ആസിഫലിയുടെ നായികയായി സായ് പല്ലവി എത്തില്ല…

0
200

asifali_24615t

ആസിഫലിയുടെ നായികയായി ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമില്‍ അഭിനയിക്കുന്നില്ലെന്ന് സായ് പല്ലവി..ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കും എന്ന റൂമറുകള്‍ക്ക് പ്രതികരിക്കുകയായിരുന്നു സായ് പല്ലവി. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍  കൂടിയാണ് ഇക്കാര്യം സായി പല്ലവി സൂചിപ്പിച്ചത് .

സജീദ് യാഹിയ, അറൗസ് ഇര്‍ഫാന്‍ എന്നിവര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തില്‍ സായി പല്ലവി നായികയായെത്തുന്നു എന്നായിരുന്നു വാര്‍ത്ത. ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോര്‍ജ്ജിയയില്‍ മെഡിസിന്‍ പഠനം നടത്തുന്ന സായ് പല്ലവിക്ക് പ്രേമം റിലീസിന് ശേഷം നിരവധി ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഒരു ചിത്രത്തിനായ് ചുരുങ്ങിയത് ഒരു മാസമെങ്കിലും കാള്‍ ഷീറ്റ് നല്‍കണമെന്നിരിക്കെ പഠനത്തെ ബാധിക്കുമെന്നുള്ളതിനാലാണ് സായി വിട്ടുനില്‍ക്കുന്നതെന്നാണ് സായ് പല്ലവിയുടെ അടുത്ത കൂട്ടുകാര്‍ സൂചിപ്പിക്കുന്നത്.