പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ ഇന്ന് ലോകത്തെല്ലായിടത്തും കുഞ്ഞുങ്ങളടക്കം വളരെ പ്രായമായവര്‍ വരെ അനുഭവിക്കുന്ന ഒരു രോഗമാണ് ആസ്മ. World Health Organization ന്റെ കണക്കു പ്രകാരം ഇന്ന് ലോകത്തില്‍ 30 കോടി ജനങ്ങള്‍ ഇത് അനുഭവിക്കുന്നു. ഇന്ത്യയില്‍ തന്നെ രണ്ടര മൂന്നു കോടിയോളം ജനങ്ങള്‍ കഷ്ടപ്പെടുന്നു. പാരമ്പര്യം ഒരു കാരണം ആണെങ്കിലും അല്ലര്‍ജി ശരിയായി ചികിത്സിക്കാതെ  വിട്ടാലും ആസ്മ ഉണ്ടാകാം. മുന്‍കാലങ്ങളില്‍ ആസ്മ ഉള്‍പ്പെടെ ഉള്ള അലര്‍ജിരോഗങ്ങള്‍ മനുഷ്യനെ വളരെ കഷ്ടപ്പെടുത്തിയിരുന്നു. ഇന്ന് മെഡിക്കല്‍ സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ഇതൊരു പ്രശ്നമല്ലാതായിത്തീര്‍ന്നിരിക്കുന്നു.

ശ്വാസനാളിശ്വാസകോശം – ലഖു വിവരണം  

ശ്വസനനാളി (trachea) തരുണാസ്ഥികളും ഫൈബര്‍ കോശങ്ങളും (Collagen and Elastin) കൊണ്ടുടാക്കിയതാണ്. ഇതിനു 11cm നീളവും 2 cm വ്യാസവുമുണ്ട്. ശ്വാസ നാളിയും ശ്വാസകോശവും മുഴുവന്‍  കാപ്പില്ലരികള്‍ എന്ന രക്തവ്യാഹക വ്യൂഹം നിലനില്‍ക്കുന്നു. ശ്വാസനാളി താഴേക്കു വന്നു താഴെ ശ്വാസകോശത്തിലേക്ക് രണ്ടു ശാഖ (bronchi ) കളായി തിരിയുന്നു. ഇത് വീണ്ടും മുന്തിരിക്കുല പോലുള്ള ശാഖകളായി തിരിയുന്നു. ഈ മുന്തിരി പോലുള്ള കൂട്ടത്തിനു മുന്തിരിക്കുല യുണിറ്റ് എന്ന് പറയുന്നു. ഓരോ യുണിറ്റിലും ആള്വിയോളുകള്‍ (alveoli ) എന്ന ചെറിയ ചെറിയ വായു അറകളായി രൂപപ്പെട്ടിരിക്കുന്നു.  ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ആ കുഞ്ഞിന്റെ ശ്വാസകോശത്തില്‍  20 മില്യണ്‍ ആള്വിയോളുകള്‍ ഉണ്ടായിരിക്കും. പത്തു വയസ്സാകുമ്പോള്‍ ഇത് 300 മില്യണ്‍ ആയിത്തീരുന്നു. പിന്നെ മരണം വരെ ആ എണ്ണം കൂടുന്നില്ല.  ആള്വിയോളുകള്‍ക്കുള്ളില്‍ സോപ്പ് പാടപോലുള്ള പാടകൊണ്ടുണ്ടാക്കിയ  ചെറു കുമിളകള്‍ ഉണ്ട്. ഇതിനു താങ്ങുംകുമിള (supporting bubble ) എന്ന് പറയുന്നു.  എത്ര ശക്തിയായി നിശ്വാസം എടുത്താലും ശ്വാസകോശം ചുരുങ്ങി ചുരിങ്ങി 110 മൈക്രോണ്‍ വരെ എത്തുമ്പോള്‍. ആ കുമിള ചുരുങ്ങല്‍ നിര്‍ത്തും. അങ്ങിനെ ഒരു നിശ്ചിത അളവ് വായു ഇപ്പോഴും ശ്വാസ കോശത്തില്‍ കാണും. അങ്ങിനെയൊരു സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഓരോ തവണ ശ്വാസം എടുക്കുമ്പോഴും നാം ശ്വാസം മുട്ടി ആസ്മ രോഗികള്‍ ആയേനെ. എങ്കിലും ഒരു കാര്യം നാം ഓര്‍ക്കുക, ഓരോ തവണ ശ്വാസം എടുക്കുമ്പോഴും ശ്വാസകോശത്തിന്റെ അഞ്ചിലൊന്ന് പോലും നിറയുന്നില്ല.  അതായതു  നമ്മുടെ ശ്വാസകോശം മിക്കവാറും പട്ടിണിയിലാണ് എന്ന് അര്‍ത്ഥം. അതിനാണ് വ്യായാമം, അല്ലെങ്കില്‍ ശ്വസനവ്യായാമം അല്ലെങ്കില്‍ വല്ലപ്പോഴും ദീര്ഖനിശ്വാസം എങ്കിലും ചെയ്യണം എന്ന് പറയുന്നത്.

എന്താണ് ആസ്മ

ശ്വാസ കോശത്തിലേക്കും തിരിച്ചും വായു കൊണ്ടുപോകുന്ന കുഴലിനെ (ശ്വാസ നാളി) ബാധിക്കുന്ന ഒരു രോഗമാണിത്. ആസ്മയുണ്ടാകുമ്പോള്‍ ശ്വസനാളിക്ക് ചുറ്റുമുള്ള പേശികള്‍  വലിഞ്ഞു മുറുകുകയും ശ്വാസനാളി സങ്കോചിക്കുകയും ചെയ്യുന്നു.  ഈ സമയത്ത് ആവശ്യത്തിനു വായു ശ്വാസകോശത്തില്‍ എത്തുന്നില്ല. അപ്പോള്‍ ശ്വാസം മുട്ടല്‍. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു ഇതാണ് ആസ്മ.

ആസ്മയുടെ ലക്ഷണങ്ങള്‍

1 ) നെഞ്ചില്‍ വലിഞ്ഞുമുറുക്കം. നെഞ്ചില്‍ ആരെങ്കിലും അമര്‍ത്തുകയോ ഭാരം കയറ്റിവെച്ചപോലെയോ അനുഭവപ്പെടുക.

2 ) ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുക

3 ) ശ്വാസം വെലീലേക്ക് എടുക്കുമ്പോള്‍ ശബ്ദം

4 ) ആവര്‍ത്തിച്ചുള്ള ചുമ, പ്രത്യേകിച്ചു രാത്രിയില്‍

5 ) വ്യായാമ സമയത്തോ സ്പീഡില്‍ നടക്കുമ്പോഴോ ശ്വാസം മുട്ടുക

6 ) രാത്രി ഉറക്കം ചുമ കാരണം പ്രശ്നമാകുന്നു.

വ്യക്തികള്‍‍ക്കനുസരിച്ച ലക്ഷണങ്ങളില്‍ അല്പം വ്യത്യാസം വരാം.

ആസ്മയുടെ കാരണങ്ങള്‍

1 ) വൈറസ് ഇന്‍ഫെക്ഷന്‍ , ബാക്ടീരിയ, ഫംഗസ്, പരാദങ്ങള്‍ മുതലായവ.

2 ) പൊടി, രോമം, പരാഗം (pollen ) തുടങ്ങിയ അലര്‍ജനുകള്‍

3 ) അന്തരീക്ഷ മലിനീകരണം, സിഗരറ്റ് പുക, തണുത്ത കാറ്റ് മുതലായവ.

4 ) അന്തരീക്ഷ താപ വ്യത്യാസം, തണുത്ത കാലാവസ്ഥ

5 ) കൂടുതല്‍ ദുഃഖം, ആകാംഷ, കൂടുതല്‍ ചിരിക്കല്‍ (കൂടുതല്‍ ചിരി അല്പം അലര്‍ജിക്ക് ആസ്മക്കാര്‍ക്ക് മാത്രം പ്രശ്നം ആണ്)

6 ) അസിഡിറ്റി മൂലം ശ്വാസനാളിക്കുനാകുന്ന നിര്‍ജലീകരണം ( gastro-oesophageal reflux)

7 ) വിവിധതരം അലര്‍ജി, സൈനുസൈടിസ്

8 ) പെട്ടെന്നുള്ള വികാര ക്ഷോപം

9 ) വാത രോഗങ്ങള്‍ക്കും രക്തസമ്മര്‍ദ്ധത്തിനും കഴിക്കുന്ന ചില മരുന്നുകള്‍

10 ) പാരമ്പര്യം

ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

1 ) ആസ്മയുള്ളവര്‍ അധികം തണുത്ത സ്ഥലത്ത് ഇരിക്കരുതെ

2 ) കഴിവതും പൊടിയോ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്ത സ്ഥലത്ത് കഴിയുക

3 ) നല്ല കാറ്റും വെളിച്ചവും കിട്ടുന്ന മുറിയില്‍ കഴിയുക

4 ) ഭക്ഷണങ്ങള്‍‍/വെള്ളം ഇവ വളരെ തണുത്തത് കഴിക്കരുതെ

5 ) അധികവികാര ക്ഷോപം ഇല്ലാതിരിക്കാന്‍ ശ്രമിക്കുക

6 ) അലര്‍ജനുകളില്‍ (triggers) നിന്നും അകന്നിരിക്കുക

7 ) വീട്ടിലും പ്രത്യേകിച്ചു ബെഡ് റൂമില്‍ അധികം പൊടിയില്ലാതെ ശ്രദ്ധിക്കുക, തുണികള്‍ ബെഡ് ഷീറ്റുകള്‍ കഴുകി വെയിലത്തിട്ടുണക്കി ഉപയോഗിക്കുക. ആശ്ചയിലൊരിക്കല്‍ ബെഡ്ഷീറ്റ് കഴുകി ഉണക്കുക. ഇത് bed mug ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

8 ) പൂക്കളുണ്ടാകുന്ന ചെടികള്‍ ബെഡ് റൂമില്‍ വെയ്ക്കാതിരിക്കുക

ആസ്മയുള്ളവര്‍ മാത്രമല്ല അലര്‍ജിയുള്ളവര്‍ക്കും മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നത് നല്ലതാണ്.  സാധാരണ ആള്‍ക്കാര്കിതൊന്നും നോക്കണ്ട. പക്ഷെ പ്രതിരോധശക്തി കുറവുള്ളവര്‍ക്ക് രോഗങ്ങള്‍ പെട്ടെന്ന് വരും. അവര്‍ക്കും ഇത് നല്ലതാണ്.

അല്ലര്ജിയും ആസ്മയും

രണ്ടുതരം ആസ്മയുണ്ട്. ഒന്ന് പാരമ്പര്യമായി ഉണ്ടാകുന്നത്. രണ്ട് അലര്‍ജി വഴി ഉണ്ടാകുന്നത്. അലര്‍ജിയെ നാം വേണ്ട വിധത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് ആസ്മയായിത്തീരാം. ഇവിടെ അതിനെ Asthma triggered from allergans  എന്ന് നമുക്ക് പറയാം. ജീവിതത്തില്‍ ഏതെങ്കിലും വസ്തുക്കളോടോ ഭക്ഷണത്തോടോ അലറ്ജിയുന്ടെങ്കില്‍ അതിനെ നിര്‍മാര്‍ജനം ചെയ്യണം. അല്ലെങ്കില്‍ അത് കൂടി പ്രശ്നമാകും. അലര്‍ജിയുള്ളവര്‍ക്കെല്ലാം ആസ്മയുണ്ടാകണം  എന്നില്ല.  ചില മനുഷ്യര്‍ക്ക്‌ ഒന്നോ രണ്ടോ വസ്തുക്കളോട് അലര്‍ജി ഉണ്ടാകാം ചിലര്‍ക്ക് ഒന്നില്‍ കൂടുതലും. ഉദാ: എന്റെ തന്നെ അനുഭവം നോക്കുക;

1998 ന്റെ തുടക്കം. എനിക്ക് അലര്‍ജി തുടങ്ങി. ശരീരം മുഴുവന്‍ ചൊറിഞ്ഞ്, തടിച്ചു, ത്വക്ക് ചുവന്നു വരുമായിരിന്നു. ചില ഭക്ഷണങ്ങളും പൊടിയുമായിരിന്നു അലര്‍ജനുകള്‍ . പല മരുന്നും പരീക്ഷിച്ചു. അവസാനം Skin Prick Test  നടത്തി. അപ്പോള്‍ മനസ്സിലായി പലതരം പൊടികളും, ഭക്ഷണങ്ങളും അലര്‍ജനുകള്‍ ആയിരുന്നു എന്ന്.  36 ഐറ്റംസ് എനിക്ക് അലര്‍ജനുകള്‍ ആയിരിന്നു.   കടല, പരിപ്പ്, പാല്‍, പഴം, വീട്ടുപൊടി, കടലാസ് പൊടി അങ്ങിനെ പലതും എനിക്ക് പ്രശ്നമായിരുന്നു. ആറു മാസത്തോളം കഷ്ടപ്പെട്ടു. അലോപതി, ആയൂര്‍വേദം അങ്ങിനെ പലതും നോക്കി ഒരു കുറവും ഇല്ലായിരിന്നു. അവസാനം homeopathy പരീക്ഷിച്ചു. ഏതായാലും ആറു മാസത്തെ ചികിത്സകൊണ്ട് അലര്‍ജി മുഴുവനായും മാറി. അതിനു ശേഷം തിരിഞ്ഞുകടിക്കാത്ത എന്തും കഴിക്കാം എന്നായി. എനിക്കൊരു കാര്യം മനസിലായി അലര്‍ജി  രോഗങ്ങള്‍ക്ക് homeopathy നല്ലതാണെന്ന്.  എല്ലാ രോഗങ്ങള്കും നല്ലതല്ല.

എന്താണ് അലര്ജി

നിരുപ്ദ്രവങ്ങളായ വസ്തുക്കളോട് ശരീരത്തിലെ പ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന അമിത പ്രതികരണമാണ് അലര്‍ജി.  പൂമ്പൊടി, പൊടി, പരാഗങ്ങള്‍, സോപ്പ് പോലുള്ള വസ്തുക്കളോട് ചിലര്‍ക്ക്  അലര്‍ജി ഉണ്ടാകുക സ്വാഭാവികമാണ്. എങ്കിലും പ്രകൃത്യ ഉള്ള പ്രതിരോധ ശക്തി നേടി അലര്‍ജിയില്‍ നിന്ന് രക്ഷ നേടണം. ഒരു വസ്തു അലര്‍ജന്‍ ആണെന്നറിഞ്ഞു അത് ഉപയോഗിക്കാതിരിക്കുക ആണ് നല്ലതെന്ന് അലോപതി മെഡിസിന്‍ പറയുന്നു. പക്ഷെ അപ്പോള്‍ അത് ജീവിതത്തില്‍ മരണം വരെ അലര്‍ജന്‍ ആയി തുടരും. അപ്പോള്‍ നല്ല ചികിത്സ നേടി (എന്റെ അനുഭവം ഞാന്‍ വിവരിച്ചു മുകളില്‍) അവയോടുള്ള അലര്‍ജി ഇല്ലാതാക്കുക. പക്ഷെ ഒഴിവാക്കാന്‍ പറ്റുന്ന ചിലവ, അതായതു പൂച്ചയുടെയും പട്ടിയുടെയും രോമം, വീടിനുള്ളിലെ പൊടികള്‍ ഇവ ഒഴിവാക്കുക. അലര്‍ജനുകള്‍ ശരീരത്തില്‍ എത്തുമ്പോള്‍ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ ആയ  ഈസ്നോഫില്‍ (eosinophil),  ബസോഫില്‍ ( basophil ), അതിന്റെ കൂടെ histamine എന്ന രാസവസ്തു ഒരു Neurotransmitter ആയി പ്രവര്‍ത്തിച്ചു  മാസ്റ്റ് കോശങ്ങള്‍ (mast  cells ) രൂപപ്പെടുന്നു, കൈകൊണ്ടു ചൊറിയുമ്പോള്‍ അത് പൊട്ടി അതിലെ രാസവസ്തുക്കള്‍ പുറത്തു വന്നു അത്  ചൊറിച്ചില്‍ ഉണ്ടാക്കുന്നു.  തടിപ്പും, ചുവപ്പും ഉണ്ടാകുന്നു.  ആള്വിയോളുകള്‍ക്ക് അലര്‍ജന്‍ മൂലം ചുരുങ്ങുന്ന സ്വഭാവം ഉള്ളത് കൊണ്ട്, ഈ അലര്‍ജിക് പ്രവര്‍ത്തനങ്ങള്‍ അലര്‍ജിക് ആസ്മയാകാന്‍ സാധ്യത ഏറെയാണ്‌.

അലര്‍ജിയെക്കുറിച്ച് കൂടുതല്‍  വിവരിച്ചാല്‍ ലേഖനം വീണ്ടും വലുതാകുമെന്നതിനാല്‍ കൂടുതല്‍ വിവരിക്കുന്നില്ല.

ആസ്മ/ അലര്ജി എങ്ങിനെ കുറയ്ക്കാം

പാരമ്പര്യം വഴിയല്ലാത ആസ്മയ്ക്ക് അലര്‍ജി വസ്തുക്കള്‍ ഒഴിവാക്കി രക്ഷ നേടാം. താഴെപ്പറയുന്നവ ആസ്മയ്ക്കും അലറ്ജിക്കും പൊതുവേ കാരണമാകുന്നു. അത് ഒഴിവാക്കുക;

1 ) അലര്‍ജനുകള്‍ (triggers പൂപ്പല്‍, പായല്‍, പരാദങ്ങള്‍, പൊടി, രോമം, ചില ഭക്ഷണങ്ങള്‍, അന്തരീക്ഷ മലിനീകരണം, ദുഃഖം) ഇവ ഒഴിവാക്കുക.  ഇവകൊണ്ട് ആസ്മയോ അലര്‍ജിയോ മാറിയില്ലെങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കുക. (എന്റെ അനുഭവത്തില്‍ ഇതൊന്നും അറിയില്ലായിരിന്നു. Skin Prick Test നടത്തി അറിഞ്ഞു വന്നപ്പോള്‍ medication എടുക്കാതെ നിവൃത്തിയില്ല എന്നും വന്നു. അതുകൊണ്ട് അലര്‍ജി കൂടി ആസ്മ ആകുന്നതിനു മുമ്പ് അലര്‍ജിയെ ഉന്മൂലനം ചെയ്യുക)

2 ) ശരിയായ മരുന്ന് ചികിത്സ ( right medication ) ചെയ്യുക.

3 ) നല്ല ഒരു സ്പെഷലിസ്റ്റ് ഡോക്ടറെ കാണുക.

ഡോക്ടര്‍മാരെ കാണുമ്പോള്‍ നല്ല ഡോക്ടറെ മാത്രം സമീപിക്കുക. BAMS , BHMS ബോര്‍ഡും വെച്ച് അലോപ്പതി മരുന്ന് കൊടുക്കുന്ന വളരെ ഏറെ ഡോക്ടര്‍മാര്‍ ഇന്നുണ്ട്.  പ്രത്യേകിച്ച് കേരളത്തിനു വെളിയില്‍. കേരളത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല.  അവര്‍ ‍ എന്തുകൊണ്ട് ആയൂര്‍വേദ/ഹോമിയോ  മരുന്ന് കൊടുക്കുന്നില്ല. പെട്ടെന്നുള്ള എഫെക്റ്റ് കിട്ടാന്‍ വേണ്ടി അല്ലാതെന്താണ്? പക്ഷെ അവരുടെ ആ പ്രവര്‍ത്തി വെറും പരിശീലനം കൊണ്ട് മാത്രമാണ്. സത്യത്തില്‍ ഇങ്ങ്ലീഷ്‌ മരുന്നില്‍ ഗവേഷണം MBBS കാര്‍ ചെയ്യുന്നത് പോലെ ചെയ്തിട്ടല്ലേ അവരും അത് ചെയ്യേണ്ടത്. ആയൂര്‍ വേദത്തിന്റെ/ ഹോമിയോയുടെ  മഹത്വം ഈ വഴിയിലും ഇല്ലാതാകുന്നു എന്ന് വേണം പറയാന്‍. എന്റെ അഭിപ്രായത്തില്‍ ആയൂര്‍ വേദത്തില്‍ കേവലം കഫം, വാതം, പിത്തം ഇതിനെ അടിസ്ഥാനമാക്കിയുള്ള ചികിത്സക്കപ്പുറം, കൂടുതല്‍ ഗവേഷണം വേണം. കൂടുതല്‍ ഫലങ്ങള്‍ അതിലൂടെ നേടാന്‍ സാധിക്കും. ഇന്ത്യയുടെ മഹത്വവും ലോകം അറിയും. പക്ഷെ പണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ എങ്കില്‍ ഈ മൂല്യങ്ങള്‍ നില നില്‍ക്കുമോ എന്നാണു എന്റെ സംശയം.

ആസ്മയും അലര്‍ജിയും കുറയ്ക്കാം എന്ന് പറഞ്ഞു വളരെയേറെ ഉത്പന്നങ്ങള്‍ (പങ്കജ കസ്തൂരി പോലുള്ളവ) ഇന്ന് ഇറങ്ങുന്നുണ്ട്. പക്ഷെ ആയൂര്‍വേദമാണെങ്കിലും ഇതൊക്കെ തല്‍കാല ആശ്വാസമേ നല്‍കുകയുള്ളൂ. ഏതു വൈദ്യ ശാസ്ത്ര ശാഖയാണെങ്കിലും നല്ല വൈദ്യനെ, അല്ലെങ്കില്‍ ഡോക്ടറെ നേരില്‍ കണ്ടു ചികിത്സ നേടണം. ശരിയായതും ചിട്ടയായതും ആയ ജീവിതരീതി കെട്ടിപെടുത്തി പല രോഗങ്ങളെയും തുരത്താന്‍ പറ്റും. പറ്റുമെങ്കില്‍ എന്നും വിശ്രമ സമയങ്ങളില്‍ ദീര്‍ഖനിശ്വാസം എടുക്കുക. പ്രാണായാമം ചെയ്യുക തുടങ്ങിയവ ശീലമാക്കുക. ചിരി നല്ല ഒരു വ്യായാമം ആണെങ്കിലും, ചിരി ക്ലബിലെ കൃത്രിമ ചിരി യഥാര്‍ഥചിരിയുടെ ഗുണം തരില്ല.

ഒരു ഡോക്ടറിന്റെ അടുത്തു പോകാതിരിക്കത്തക്കവിധം, നല്ല ജീവിത ശൈലി നമുക്ക് പടുത്തുയര്‍ത്താം. അതിനു ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നോക്കുക.

  1. രാവിലെ അര മണിക്കൂര്‍ വ്യായാമം, അല്ലെങ്കില്‍ നടപ്പ്.
  2. ചെവി, കഴുത്ത്, ശ്വാസകോശം, കൈകാലുകള്‍, സന്ധികള്‍, നടുവ് എല്ലാ ഭാഗങ്ങള്ക്കും പ്രത്യേകം വ്യായാമം
  3. എന്നും എന്തെങ്കിലും പഴവര്‍ഗം കഴിക്കുക, മിതമായി ഭക്ഷണം, ഇടനേരം ഭക്ഷണം വേണ്ട. നോണ്‍ വെജ് ആണെങ്കിലും ഭക്ഷണത്തില്‍ എപ്പോഴും ഒരു വെജ് നിര്‍ബന്ധം.
  4. ചെറിയ പനി, സൈനുസൈറ്റിസ്, ടോന്‌സിലിലൈറ്റിസ്, ജലദോഷം, തലവേദന, ഇവയുണ്ടായാല്‍, വെള്ളം തിളപ്പിച്ച് രണ്ടു നേരമെങ്കിലും പത്തു പതിനഞ്ചു മിനിട്ട് ആവി പിടിക്കുക. രണ്ടു ദിവസം ഇത് തുടരും മൂന്നാം പൊക്കം എല്ലാം ഒക്കെ. മൂന്നാം പൊക്കവും കുറവില്ലെങ്കില്‍ മനസ്സിലാകും ഇവന്‍ ബാക്ടീരിയ അല്ല വൈറസ് തന്നെ. ഇവന് ആന്റി ബൈഒട്ടിക് തന്നെ വേണം. ഉടനെ ഫാമിലി ഡോക്ടറിന്റെ അടുത്തു പോകും.
  5. പത്തോ പതിനഞ്ചോ മിനിറ്റ് നടക്കാനുള്ളതാണെങ്കില്‍ ഒരിക്കലും ഓട്ടോയോ, ബസ്സോ പിടിക്കില്ല.
  6. മനസ്സിന് ബലം കിട്ടാന്‍ നല്ല സംഗീതം കേള്‍ക്കും, താളമുള്ള കവിത കേള്‍ക്കും, കവിത ചൊല്ലും, മനസ്സ് തുറന്നുള്ള ചിരി, തമാശ കേള്‍ക്കുക, തമാശയുള്ള സിനിമ കാണുക, പിന്നെ എഴുത്ത്, വായന തുടങ്ങിയവ.
  7. ശവാസനം, പ്രാണായാമം തുടങ്ങിയ ചിലവ.

ഇനിയും കൂടുതല്‍ വിവരിച്ചാല്‍ ലേഖനം വലുതാകും എന്നതിനാല്‍ ചുരുക്കുന്നു.

Advertisements