ആഹാരം എങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം???

320

01

ആഹാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നാം മലയാളികള്‍. ഇഷ്ടം ഉള്ള ഭക്ഷണം ഏത് കാട്ടിലും കിട്ടണം എന്നു വാശിപ്പിടിക്കുന്നവര്‍!!! അതുപ്പോലെ തന്നെ മടിയുടെ കാര്യത്തിലും നാം ഒട്ടും പിന്നിലല്ല !!! ആഹാരവും മടിയും തമ്മില്‍ എന്ത് ബന്ധം എന്നാലെ??? രുചിയേറിയ ഒരു ഭക്ഷണം 34 ദിവസങ്ങള്‍ കൊണ്ട് നാം കഴിക്കും.പതിയെ വച്ച് വച്ച് രുചിയറിഞ്ഞു കഴിക്കും. പക്ഷെ എന്നും അടുക്കളയില്‍ കയറി ഇതേ ഐറ്റം ഉണ്ടാക്കാന്‍ മടിയായത് കൊണ്ട് ഒരിക്കല്‍ ഉണ്ടാക്കിയത് പതുക്കെ തിന്നു തീര്‍ക്കുന്നു എന്നതല്ലേ സത്യം???

അത് എന്തും ആയി കൊള്ളട്ടെ, ഇങ്ങനെ ഭക്ഷണം സൂക്ഷിച്ചു വച്ച് രുചി ആസ്വദിച്ചു കഴിക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു വിരുതന്‍ ഉണ്ട്, അതെ നമ്മുടെ പാവം ഫ്രിഡ്ജ് തന്നെ. പ്രധാനമായും ഫ്രിഡ്ജിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്ഒന്നു ഫ്രീസറും മറ്റേത് ഫ്രിഡ്ജും. ഈ രണ്ടിടത്തുമായി ഭക്ഷണം എങ്ങനെ സൂക്ഷിക്കാം???

പച്ചയിറച്ചി, മീന്‍, മുട്ട എന്നിവ്വ കഴിവതും മറ്റു ആഹാര സാധനങ്ങളുടെ കൂടെ വയ്ക്കാതിരിക്കുക. കാരണം, അത് സാധാരണ ആഹാര സാധനങ്ങളില്‍ കേടുവരുത്തും. അത് കൊണ്ടാണ് ഒട്ടു മിക്ക ഫ്രിഡ്ജ്കളിലും ഇറച്ചിയും മറ്റും വയ്ക്കാന്‍ പ്രതേകം സ്ഥലം ഒരുക്കിയിരിക്കുന്നത്. അത്‌പ്പോലെ ഫ്രിഡ്ജില്‍ ആഹാര സാധനങ്ങള്‍ വയ്ക്കും മുന്‍പ്പും അതിനു ശേഷവും കൈ വ്രതിയായി കഴുകാന്‍ ശ്രദ്ധിക്കുക.

ഫ്രിഡ്ജിന്റെ ഉഷ്മ്മാവ് 40 ഡിഗ്രി F ആയി സൂക്ഷിക്കണം,അല്ലെങ്കില്‍ അതില്‍ കുറവായിരിക്കണം. ഫ്രിസറിന്റെത് 0 ഡിഗ്രി F താഴെയും.

ആഹാരം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുടെ പ്രതേക ശ്രദ്ധയ്ക്ക്, ഇങ്ങനെ സൂക്ഷിക്കുന്ന ഭക്ഷണം നാല് ദിവസത്തില്‍ കുടുതല്‍ വച്ചിരുന്നു ഉപയോഗിക്കരുത്. പല ഭക്ഷണ സാധനങ്ങളും മൂന്നു ദിവസം കഴിയുമ്പോഴേ ചീഞ്ഞു തുടങ്ങും, ചിലത് അഞ്ചു ദിവസം വരെ കേടാകാതെ ഇരിക്കുകയും ചെയ്യും.

പുറത്ത് നിന്നും അകം വ്യക്തമായി കാണാന്‍ കഴിയുന്ന പാത്രങ്ങളില്‍ തന്നെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അതിന്റെ കൂടെ കഴിവതും പ്ലാസ്റ്റിക് പെട്ടികള്‍ ഉപയോഗിക്കാതിരിക്കുക. പരിസ്ഥിതിയോടു ഒട്ടും അടുപ്പം കാണിക്കാത്ത പ്ലാസ്റ്റിക്‌ പോലുള്ള വസ്തുക്കളില്‍ ആഹാരം സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക.

പഴങ്ങളും പച്ചകറികളും ഒരുമിച്ചു ഒരേ ഫ്രിഡ്ജില്‍ സൂക്ഷിക്കുക ശ്രമകരമാണ്. ഇവ രണ്ടും ഫ്രിഡ്ജിനകത്തെ ശത്രുക്കള്‍ ആണ്. കാരണം ചില പഴങ്ങള്‍ ‘എഥിലിന്‍’ എന്ന ഒരുത്തരം ഗ്യാസ് പുറപ്പെടുവിക്കുകയും, അതു പച്ചക്കറികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ പച്ചക്കറികള്‍ ഉള്ളിലും പഴങ്ങള്‍ പുറത്തും വയ്ക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിനു നല്ലത്.

പച്ചക്കറികള്‍ വയ്ക്കാന്‍ ഒരു പെട്ടി തന്നെ സകല ഫ്രിഡ്ജുകളിലും ഉണ്ട്. വളരെ വിശാലമായി ഒരുപ്പാട് പച്ചക്കറികള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് മിക്ക ഫ്രിഡ്ജ്ക്കളുടെയും താഴ്ഭാഗം ഉപയോഗിക്കുന്നത്.

ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തു മുട്ടയാണ്. മുട്ടകള്‍ 34 ആഴ്ച വരെ ഫ്രിഡ്ജില്‍ ഇരിക്കും,പക്ഷെ ദ്രാവക രൂപത്തില്‍ ആണെങ്കില്‍ 34 ദിവസങ്ങള്‍ മാത്രെ ചീത്തയാകാതെ ഇരിക്കു.

ഫ്രീസറില്‍ വയ്ക്കുന്ന ആഹാര സാധനങ്ങള്‍ കഴിവതും എയര്‍ റൈറ്റ് പെട്ടികളില്‍ വയ്ക്കുക.തണുപ്പ അതിനെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ഇതു സഹായിക്കും. ഇറച്ചിയും മറ്റും ഫ്രീസര്‍ പേപ്പര്‍ വാങ്ങി അതില്‍ പൊതിഞ്ഞു വയ്ക്കുന്നത് ഉത്തമം. ചൂട് സാധനങ്ങള്‍ തണുപിച്ച ശേഷം മാത്രം അകത്ത് വയ്ക്കുക.