ആ ഒബാമ ഒറിജിനലോ അതോ ഡ്യൂപ്ലിക്കേറ്റോ ?

142

333

ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഒരാള്‍ കയറിവരുന്നു. ചില ഭാഗങ്ങള്‍ പരിശോധിച്ചശേഷം അയാള്‍ തന്റെ ഹെഡ്‌സെറ്റിലൂടെ ആര്‍ക്കോ നിര്‍ദേശം നല്‍കുന്നു. ഉടന്‍ വേറൊരാള്‍ കയറിവരുന്നു. കാണുന്നവര്‍ ഞെട്ടുന്നു, നമ്മുടെ ഒബാമയല്ലേ അത്?. കയറിവരുമ്പോള്‍ തന്നെ കടക്കാരനോട് ഹായ്, പറഞ്ഞ് ആവശ്യമുള്ള സാധനങ്ങള്‍ സെലക്ട് ചെയ്യുന്നു. തിരിച്ച് ബില്ല് അടയ്ക്കുന്നിടത്തേക്ക്. നാലഞ്ച് സാധനങ്ങള്‍ വാങ്ങിക്കുന്നു. അതിനിടെ കുശലം പറച്ചിലും, ചിരിയും. തുടര്‍ന്ന് പിന്നിലേക്ക് നോക്കികൊണ്ട് (ആദ്യം കടയില്‍വന്നയാളോട്) ബില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ച് പുറത്തേക്കു പോകുന്നു. ഇതാണ് വീഡിയോ. ഈ വീഡിയോയില്‍ ഉള്ള ആള്‍ ഒബാമയാണോ അതോ അല്ലയോ എന്ന തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്.

ഇനി തീരുമാനിക്കേണ്ടത് നിങ്ങളാണ്.