ആ കറിമത്തി കൂട്ടാന്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍
കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ (carica pappaya) മെക്ക്സിക്കോ,മദ്ധ്യ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് പപ്പായ പ്രധാനമായും കണ്ടുവരുന്നത്. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്. മലയാളത്തില്‍ ഇതിനെ കപ്പളങ്ങ, ഓമയ്ക്ക, കറിമൂസ, കറിമത്തി എന്നീ പേരുകളിലും അറിയപെടുന്നു. പോര്‍ച്ചുഗീസ് പദമായ “പപ്പൈയ”നിന്നു പപ്പായ ഉണ്ടായത്. ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്ക് പപ്പായ ഉപയോഗിക്കുന്നു. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആസിഡുകല്‍, ആള് ക്കലോയിഡുകല്, ഗ്ലൈക്കോസ്റ്റെഡുകല് വിറ്റാമിന്‍ c വിറ്റാമിന്‍ a അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു ഇതില്‍. ഇത് കൊണ്ട് പച്ചടി, കിച്ചടി തോരന്‍ എന്നിവ ഉണ്ടാക്കി കയിക്കുന്നതും മലയാളികളുടെ ഒരു ശീലം ആണ്.
88 total views
കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ (carica pappaya) മെക്ക്സിക്കോ,മദ്ധ്യ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് പപ്പായ പ്രധാനമായും കണ്ടുവരുന്നത്. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്. മലയാളത്തില്‍ ഇതിനെ കപ്പളങ്ങ, ഓമയ്ക്ക, കറിമൂസ, കറിമത്തി എന്നീ പേരുകളിലും അറിയപെടുന്നു. പോര്‍ച്ചുഗീസ് പദമായ “പപ്പൈയ”നിന്നു പപ്പായ ഉണ്ടായത്. ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്ക് പപ്പായ ഉപയോഗിക്കുന്നു. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആസിഡുകല്‍, ആള് ക്കലോയിഡുകല്, ഗ്ലൈക്കോസ്റ്റെഡുകല് വിറ്റാമിന്‍ c വിറ്റാമിന്‍ a അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു ഇതില്‍. ഇത് കൊണ്ട് പച്ചടി, കിച്ചടി തോരന്‍ എന്നിവ ഉണ്ടാക്കി കയിക്കുന്നതും മലയാളികളുടെ ഒരു ശീലം ആണ്.
എന്താ ബോര് അടിച്ചോ? ഞാന്‍ പപ്പയുടെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലക്കിതാരന് വെറുതെ എഴുതിയതാ. അല്ലാതെ ഇതിനെ കുറിച്ച് പ്രബന്ധം തയ്യാറാക്കി കാലിക്കറ്റ് യുനിവേഴ്സിറ്റിയില്‍ നിന്നും”ഡോക്ട്ടറേറ്റ്” കിട്ടനാണെന്ന് കരുതിയോ അതിനൊന്നും അല്ല. എനിക്ക് ഈ പപ്പയെ കുറിച്ച് കുറച്ചു ഓര്‍മ്മകള്‍ ഉണ്ട് അത് നിങ്ങളുമായി പങ്കുവെക്കാന്‍ വേണ്ടിയാ ഇതെല്ലം എഴുതിയത്.
എന്റെ നാട്ടില്‍ ഇതിനെ ‘കറിമത്തിക്കായ് ‘ എന്നാണ് പറയുക. പേര് പോലെ തന്നെ കറി വെക്കാന്‍ മത്തി (ചാല) പോലും കിട്ടാതാകുമ്പോള്‍ അവസാന ശരണം ഈ കറിമത്തിക്കായ് കൊണ്ട് ഉണ്ടാകുന്ന കറിയാണ്. എനിക്ക് ഓര്മ വെച്ചക്കാലം മുതലേ എന്റെ വീട്ടില്‍ ഇതിന്റെ മരം ഉണ്ട് (ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഏതോ 50 വര്‍ഷം മുന്‍പുള്ള കാര്യം ആണെന്ന് അത്രക്കൊന്നും ആയിട്ടില്ല എനിക്ക് ഓര്മ വെച്ചിട്ട് ഒരു പത്തുപത്രണ്ട് കൊല്ലമേ ആയിട്ടൊള്ളൂ). അടുത്ത വീട്ടിലെ സ്ത്രീകള്‍ കറിമത്തിക്കായ് ചോദിച്ചു വരുമ്പോള്‍ എന്റെ ഉമ്മ പറയും ‘ഡാ മാനു’ അവര്‍ക്ക് രണ്ടു കറിമത്തി കുത്തി ചാടിച്ചു കൊടുത്തെ എന്ന്. മനമില്ല മനസ്സോടെ ആ ചോദിച്ചു വരുന്നവരെ മനസ്സില്‍ ചീത്ത വിളിച്ചു കൊണ്ട് എടുത്തു കൊടുക്കും. എനിക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം വരുക തൊട്ടപ്പുറത്തെ വീട്ടിലെ വല്യമ്മ വരുമ്പോള്‍ അവര്‍ക്ക് ഏറ്റവും മൂത്തതെ പറ്റൂ ഞാന്‍ അത് പഴുപ്പിക്കാന്‍ വെച്ചതാകും പിന്നെ കിളവി അല്ലെ എന്ന് കരുതി എടുത്തു കൊടുക്കും. എനിക്ക് കൂടുതല്‍ സന്തോഷം എടുത്തു കൊടുക്കാന്‍ അപ്പുറത്തെ റഷീദ് കാക്കാന്റെ പെണ്ണുങ്ങള് വരുമ്പോളാണ്. അവരുമായി കുറച്ചു പഞ്ചാര അടിചിരിക്കാലോ. അവര്‍ ഒരു ദിവസം വന്നപ്പോള്‍ പതിവ് പോലെ ഏറ്റവും മൂത്തത് എടുത്തു കൊടുക്കാന്‍ നിന്നപ്പോള്‍ അവര്‍ പറഞ്ഞു ചെറുത് മതിയടാ കറി വെക്കനാണെന്ന്. ഞാന്‍ ചോദിച്ചു കറിവെക്കാന്‍ മൂത്തത് അല്ലെ നല്ലതെന്ന് പോടാ. നീ ചെറുത് തന്നാല്‍ മതി, ഞാന്‍ വിട്ടു കൊടുത്തില്ല നിങ്ങളോടെ ആരാ ഈ നുണ പറഞ്ഞത് കറിവെക്കാന്‍ ചെറുതാ നല്ലതെന്ന. ഡാ കരിവേക്കനല്ല വെറുതെ കഴിക്കാന എങ്കില്‍ ഏറ്റവും വലുത് കൊണ്ട് പൊക്കോളൂ. എന്ന് ഞാന്‍… .ഇത് അതിനുല്ലെടാ..വേറെ ഒരു അസുഖ ത്തിന് കഴിക്കാനാണെന്ന് .ഒരു ചെറു ചിരിയോടെ അവര്‍ പറഞ്ഞു .എത്ര ചിന്തിച്ചിട്ടും ആ അസുഖവും ആ ചിരിയുടെയും അര്‍ഥം എനിക്ക് മനസ്സിലായില്ല .പിന്നെ എന്റെ കല്യാണം കഴിഞ്ഞപ്പോള്‍ ആണ് ആ ആ ചെറു കറിമത്തിക്കായ് യുടെയും ആ ചിരിയുടെയും അര്‍ഥം എനിക്ക് മനസിലായത്.
ഇത്രയും നേരം പറഞ്ഞത് എന്റെ ഒര്മയല്ലേ ഇനി ഞങളുടെ കുറച്ചു പേരുടെ ഓര്‍മയില്‍ നില്കുന്ന ഒരു കാര്യം പറയാം. sslc കഷ്ട്ടിച്ചു മൂന്നക്ക സംഖ്യ കടന്നു തോട്ടതുകൊണ്ടാനെന്നു തോനുന്നു നാട്ടില്‍ ജോലി കിട്ടാന്‍ ഭയങ്കര എളുപ്പം ആയിരുന്നു .അങ്ങനെ എനിക്കും കിട്ടി ഒരു ജോലി സ്നേഹിതന്റെ contructionകമ്പനി യില്‍ managerപോസ്റ്റ് അല്ല. കരിങ്ക്കല്ല് ചെന്ക്കല്ല് ,മണല്‍ മെറ്റല്‍ .സിമന്റ് എന്നിവേ യേറ്റുന്ന ജോലി.നല്ല രസമായിരുന്നു ആ ജോലി,രാവിലെ colleagilപോകുന്നത് പോലെ ജീന്‍സ് പാന്റ്സ് ഉം ടി ഷര്‍ട്ടും തോളില്‍ ഒരു ബാഗുമായി ബസില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ വിചാരിക്കുന്നുണ്ടാകും ഞങ്ങള്‍ ഏതോ professional colleage ലെ students ആണെന്ന് .അവര്‍ക്ക് അറിയില്ലല്ലോ തോളിലെ ബാഗില്‍ ഒരു കള്ളി മുണ്ടും കക്ഷം കീറിയ കുപ്പായവും പിന്നെ panprag cigaratte hans മുതലായ വസ്തുക്കള്‍ ആണെന്ന് .അങ്ങനെ ഇരിക്കെ ഒരു വീടിന്റെ മൊത്തം ജോലിയുടെ ഭാഗം ആകേണ്ടി വന്നു ഏകദേശം ആര് മാസത്തെ ജോലി ഉണ്ടാകും അവിടെ .അങ്ങനെ ആദ്യ ദിവസത്തെ പണി തുടങ്ങി .വെറുതെ കുട്ടി അടിക്കലും അളന്നു തിരിക്കലും മാത്രമേ ഉണ്ടാകൂ .അന്ന് ഞങ്ങള്‍ക്ക് നല്ല കോളായിരിക്കും രാവിലെ പൊറാട്ടയും ചിക്കെന്‍ കറിയും .ഉച്ചക്ക് നെയ്ച്ചോര്‍ .വൈകുന്നേരം പോരിച്ചകടിയും ചായയും .അന്ന് അവിടെ ഒരു വിരുന്നു തന്നെ ആയിരുന്നു
ഇന്നലത്തെ വിരുന്നിന്റെ ഓര്‍മയില്‍ ജോലി എടുക്കാന്‍ നല്ല ഉഷാര്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് കാരണം നല്ല പൂത്ത കാശ് ഉള്ള ആള്ക്കാര് ആണ് അത് കൊണ്ട് നല്ല ശാപ്പാട് ആയിരിക്കും എന്ന് കരുതി ഞങ്ങള്ഇരിക്കുമ്പോള് ചായ കുടിക്കാനുള്ള സമയം ആയി.ഞങള്‍ എല്ലാവര്ക്കും ആകാംഷയായി പക്ഷെ ഞങളുടെ പ്രതീക്ഷകളെ തെറ്റി കൊണ്ട് അവിടെ കൊണ്ടുവന്നു വെച്ചിരിക്കുന്നു കഞ്ഞിയും കറി മത്തിക്കായ് കൊണ്ടുള്ള ഒരു ഉപ്പേരിയും അതോടെ എന്റെ വയറു നിറഞ്ഞു. പിന്നെ ഇന്നലെ കഴിച്ച പൊറാട്ടയുടേയും ചിക്കെന്റെയും കാര്യം ഓര്‍ത്തു ആ കഞ്ഞി മുയുവനും കുടിച്ചു വറ്റിച്ചു.
ആഴ്ചകള്‍ പിന്നിട്ടു എന്നിട്ടും ഒരു മാറ്റവും ഇല്ല .എന്നാല്‍ ഉച്ചക്കോ ആ ബാക്കി വന്ന ഉപ്പേരിയില്‍ കുറച്ചു തേങ്ങ ചിരകിയിട്ടതും പപ്പടവും ഏതെങ്കിലും ഒരു ചാവാലി മീനും ഉണ്ടാകും .ഇങ്ങനെ പോയാല്‍ ഈ ആറു മാസവും കറിമത്തിക്കായ് തിന്നേണ്ടി വരും അത് കൊണ്ട് കൂട്ടത്തിലെ കുരത്തം കേട്ട ഞങ്ങള്‍ മൂന്നു പേര് ഒരു തീരുമാനത്തില്‍ എത്തി ആ മരത്തെ എങ്ങനെയെങ്കിലും ഉണക്കുക .അല്ലാതെ വേറെ വഴിയില്ല, ആദ്യം അതിന്റെ ചുവട്ടില്‍ ചൂട് വെള്ളം ഒഴിച്ച് തുടങ്ങി ഞങ്ങള്‍. ഒരു രക്ഷയും ഇല്ല അത് പൂര്‍വാധികം ശക്തിയോടെ അത് വളരുന്നു .അവസാന ശ്രമമായി അതിന്റെ തടം മാന്തി വേര് മന്നന്നയില് മുക്കി വെച്ചു.ഇനി ഒന്ന് കാണണമല്ലോ . ഏതാനും ആഴ്ചകള്‍ കയിഞ്ഞപ്പോള്‍ ഉപ്പേരിക്ക് ഒരു വാട ചുവ എന്നാലും ആ വീട്ടുകാര്‍ അത് നിര്‍ത്തുന്ന ലക്ഷണം ഇല്ല അവര്‍ക്ക് ആരോ കറിമത്തിക്കയിയില് ‘കൈവിഷം’ കൊടുത്തിരിക്കുന്നു എന്ന് തോനുന്നു .ഇന്നത്തോടെ ഇവിടത്തെ ഒന്നാംഘട്ട പണി തീരുകയാണ് ഇനി ഒന്നര മാസം കോണ്‍ക്രീറ്റ് കാരുടെ പണിയാണ്.അങ്ങനെ ഞങള്‍ ഒരു ്മരമശേീി ന്റെ മൂഡ് ആസ്വദിക്കാന്‍ ഞങള്‍ അവിടെ നിന്നും വിടവാങ്ങി.
ഒന്നര മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെത്തന്നെ തിരിച്ചെത്തിഇരിക്കുന്നു .ഞങള്‍ ആദ്യം നോക്കിയത് ആ കറിമത്തി മരം അവിടെ ഉണ്ടോ എന്നാണ് .ആ മരം അവിടെ തന്നെ ഉണ്ട് പക്ഷെ അത് ആകെ ഉണങ്ങികരിഞ്ഞിരികുന്നു.ഞങ്ങള്‍ കൈകള്‍ പരസ്പരം കൂട്ടിമുട്ടിച്ചു സന്തോഷം പങ്കിട്ടു .ഇനിയെങ്കിലും നല്ല ഭക്ഷണം കഴിക്കാലോ .അങ്ങനെ ആ സമയം വന്നെത്തി ഞാന്‍ ആകംഷബരിതരായി എന്തായിരിക്കും ഇന്ന് ഒരാള്‍ പറഞ്ഞു ദോശയും ചട്നിയും.വേറെ ഒരാള്‍ പുട്ടും കടലയും പക്ഷെ ഞങളുടെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അവിടെ ഒന്നും ഉണ്ട്ടയിരുനില്ല.കുറച്ചു കയിഞ്ഞപ്പോള്‍ വീട്ടിലെ ജോലിക്കാര്‍ ആ പഴയ കഞ്ഞി പാത്രത്തില്‍ കഞ്ഞി കൊണ്ബ്ട് വെച്ചു തന്നു കൂടെ പപ്പടവും ഞങ്ങള്‍ വീണ്ടും എന്തിനോ വേണ്ടി കാത്തു നിന്നു.ഒന്നും വന്നില്ല .എത്ര ഇറക്കിയിട്ടും ഇറങ്ങാത്ത കഞ്ഞി ഇറക്കി കൊണ്ട് ഞങള്‍ മുഖത്തോടെ മുഖം നോക്കി ഇരുന്നു അപ്പോള്‍ ആരോ പതുക്കെ മന്ത്രിച്ചു ‘ആ കറിമത്തി കൂട്ടാന്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ‘.
89 total views, 1 views today
