output

കണ്ണിച്ചോരയില്ലാത്ത കൊടും ക്രൂരത ….!

ഹൃദയ വിങ്ങലുകള്‍ക്കൊടുവില്‍ കണ്ണുകള്‍ .., നിറഞ്ഞു കവിയുമ്പോള്‍ .., അവിടെ വാക്കുകള്‍ വഴിമുട്ടുന്നു …!

അല്ലെങ്കിലും .., വാക്കുകള്‍ക്ക് എന്ത് പ്രസക്തി …?, വേര്‍പാടുകള്‍ .., എന്നും വേര്‍പാടുകള്‍ തന്നെ …!

കുരുന്നു മനസ്സുകളിലെ വലിയ സ്വപ്നങ്ങളുമായി .., ചിത്ര ശലഭങ്ങളെപ്പോലെ പാറി നടന്ന ഒരുകൂട്ടം കുരുന്നുകള്‍ …!

ആ ബാല്യങ്ങളുടെ ഏഴയലത്തുപോലും .., സ്വപ്നം കാണാന്‍ സാധിക്കാത്തത്രയും .., കൊടും ക്രൂരതകള്‍ക്ക് വിധേയരായിരിക്കുന്നു …!

79754347 79754346

79756185 79756184

79768322 025138176 1

79768326 025137261 1

79768696 peshawar

ഇത് ചെയ്തവര്‍ എന്ത് നേടി …?, നിഷ്‌ക്കളങ്കത വിഴിഞ്ഞൊഴുകുന്ന കുഞ്ഞു മുഖങ്ങളിലൊട്ട് നോക്കി .., വെടിയുതിര്‍ക്കുവാന്‍ ….,ഈ നരാധമന്‍മാരുടെ കൈ വിരലുകള്‍ക്ക് അല്‍പം പോലും ചാഞ്ചല്യം അനുഭവപ്പെട്ടില്ലേ …?

ഇവനെയൊക്കെ .., എന്താണ് വിളിക്കേണ്ടത് ..?

പച്ചത്തെറിയാണ് .., മനസ്സിനുള്ളില്‍ നിന്നും കൈകളിലേക്ക് പ്രവഹിക്കുന്നതെങ്കിലും …; സാംസ്‌കാരികമായ .., ആ അധ:പതനത്തിന്റെ ഇരുണ്ട ഭാഗം എനിക്ക് വശമില്ലാത്തതുകൊണ്ട് ..,, ഞാനതിനെ അതിജീവിക്കുന്നു …!

തീവ്രവാദം …..!, ചുട്ടെരിക്കണം ….., ഇവന്‍മാരെയെല്ലാം …!ആണുങ്ങളാണെങ്കില്‍ .., മുഖാ മുഖം .., സൈന്യങ്ങളോട് യുദ്ധം ചെയ്യട്ടെ …!, അല്ലാതെ നംപുസകങ്ങളെപ്പോലെ പതുങ്ങിയിരുന്നുകൊണ്ടല്ല വീര ശൂരത്വം കാണിക്കേണ്ടത് …!

നാണമില്ലേ …, ഇവന്‍മാര്‍ക്ക് …, കുഞ്ഞുങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വില പേശാന്‍ ..?,

താലിബാന്‍ പോലെയുള്ള .., ഈ നെറി കെട്ട തീവ്രവാദികളുടെ തായ് വേര് അറുക്കേണ്ട സമയമെല്ലാം അതിക്രമിച്ചിരിക്കുന്നു …!

സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി .., നിറഞ്ഞ ചിരിയോടെ സ്‌കൂളിലേക്ക് പോയ ..,മക്കളുടെ ചേതനയറ്റ ശരീരം .., തിരികെ വീട്ടിലെത്തുമ്പോള്‍ .., തകരുന്ന ആ ഹൃദയങ്ങള്‍ക്ക് .., ദൈവം തുണയായിരിക്കട്ടെ .., എന്ന് പ്രാര്‍ഥിക്കാനേ കഴിയുന്നുള്ളൂ …!

79770106 025138180 1

79770108 025139161 1

79771873 025136825 1

79774746 025139845 2

pakistan peshawar 3139459k

ദുഷ്ടന്‍മാരെ പന പോലെ വളര്‍ത്തുന്ന .., ആ സ്വര്‍ഗ്ഗീയ പ്രഭാവം .., ഈ നശ്വര ലോകത്തിലെ ..,. അല്‍പ ജീവികളായ മനുഷ്യരുടെ ഈ ന്രിക്രിഷ്ട കൂട്ടത്തില്‍ നിന്ന് .., ആ സ്വര്‍ഗ്ഗീയ പൂങ്കാവനത്തില്‍ .., തന്നോടൊത്ത് പാറി നടക്കാന്‍ .. ആ ബാല്യങ്ങള്‍ ഉണ്ടായിരുന്നിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നിരിക്കണം …!

അവിടെ അവര്‍ക്ക് ഭയാശങ്കകളില്ല .., ആകുലതകളില്ല .., തങ്ങളുടെ പിതാവിനോടൊത്ത് ..ആ സ്വര്‍ഗ്ഗീയ പൂന്തോട്ടത്തില്‍ …, ചിരന്ജീവികളായി .., അവര്‍ക്ക് ആഘോഷിച്ച് നടക്കാം …!

അകാലത്തില്‍ പൊലിഞ്ഞു പോയ .., ആ മനോഹര പുഷ്പങ്ങള്‍ക്കു മുന്നില്‍ എന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരം …!
pakistan peshawar 3139637k

pakistan peshawar 3139741k

peshawar pakistan 3139452k

peshawar pakistan 3139743k

peshawar school ch 3139357k

peshawar candles 3140242k

peshawar casualty 3140243k

peshawar funeral 3140244k

peshawar grieving 3140252k

peshawar hospital 3140251k

peshawar injured b 3140249k

Advertisements