ആ തമിഴ് കുട്ടികളെ കള്ളന്മാരാക്കിയ തിമിരം വന്ന ലോകം

193

01

സമയം നട്ടുച്ച, എറണാകുളം കലൂര്‍ ടൌണ്‍.. ഞാന്‍ ജോലിയും കഴിഞ്ഞു വിശന്നു കത്തുന്ന വയറോടു കൂടി ടൌണ്‍ ബസ്സിന്റെ സീറ്റില്‍ ഇരുന്നു ഒന്ന് മയങ്ങി പോയി പെട്ടെന്ന് ഒരു ആര്‍ത്ത നാദം ഞാന്‍ ഞെട്ടി ഉണര്‍ന്നു. ശബ്ദം ഒരു സ്ത്രീയുടെതാണ് ‘ എന്റെ മാല പോയേ…’

എത്ര പവന്റെ മാലയാ പോയത് ചോദ്യം ബസ് കണ്ടക്‌റുടെതാണ്, ഇതിനു മറുപടി സ്ത്രീയുടെ കരച്ചിലായിരുന്നു. അല്ലെങ്കിലും ഇപ്പോള്‍ മോഷണം കൂടുതലാ കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടാവും ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട് ബസ്സിലെ ഭൂരിപക്ഷംപേരുടെയും അഭിപ്രായമായിരുന്നു അത്.

ഡ്രൈവര്‍ ബസ്സ് തിരിച്ചു നേരെ പോലീസ് സ്റ്റേഷനിലേക്ക്, ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ പോലീസ് സ്റ്റേഷനില്‍ കേറുന്നത് അത് കൊണ്ട് തന്നെ എന്റെ ഹൃദയവും പട പാടാ ന്നു ഇടിക്കുന്നുണ്ട്. ബസ്സ് നേരെ സ്റ്റേഷന്‍ വളപ്പിലേക്ക് കേറ്റി നിര്‍ത്തി. ബസ്സില്‍ നിന്ന് ഓരോരുത്തരോടായി ഇറങ്ങാന്‍ പറഞ്ഞു എല്ലാവരും ഇറങ്ങി.

സ്റ്റേഷന്‍ എസ് ഐ ഞങ്ങളില്‍ നിന്നു രണ്ടു പേരെ വിളിപ്പിച്ചു, രണ്ടു തമിഴ് കുട്ടികള്‍ അവരോടായി ഉച്ചത്തില്‍ ഒരു ചോദ്യവും ‘നിങ്ങള്‍ എടുത്ത മാല എവിടെ’ ആ ചോദ്യം കേട്ട അപ്പോള്‍ തന്നെ ആ കുരുന്നുകള്‍ വിറച്ചു കൊണ്ട് ‘സര്‍ ഞാന്‍ എടുത്തിട്ടില്ല’ എന്ന് അവര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. ഇങ്ങനെ പറയിപ്പിച്ചിട്ടു കാര്യമില്ല സാറേ നല്ല പെട വെച്ചു കൊടുത്താല്‍ ഇവറ്റകള്‍ തത്ത പറയുന്നത് പോലെ പറയും അത് പറഞ്ഞത് ഞങ്ങളുടെ കൂട്ടത്തിലെ ഒരു കാരണവരാണ്. പിന്നെ താമസിച്ചില്ല ഞങ്ങളുടെ മുന്നില്‍ ഇട്ടു ആ പാവത്തിങ്ങളെ ചൂരല്‍ കൊണ്ട് തല്ലി ചതച്ചു. എന്റെ ഉള്ളിലെ പ്രതിഷേധാഗ്‌നി ഞാന്‍ പിടിച്ച് അമര്‍ത്തി.

എത്ര ശ്രമിച്ചിട്ടും അവര്‍ കുറ്റം സമ്മതിച്ചില്ല. മാല നഷ്ടപെട്ട സ്ത്രീയെ പോലീസ് എസ് എ വിളിപിച്ചു.
അവരുടെ ബാഗും മറ്റും പരിശോധിച്ചു, അപ്പോഴുണ്ട് മാല ബാഗിനു ഉള്ളില്‍, തനിക്കു പറ്റിയ അമളി ആ സ്ത്രീ സമ്മതിച്ചു മാലയുടെ കൊളുത്ത് പോട്ടിയപോള്‍ ഊരി വെച്ചതാണ്. ഊരി വെച്ച കാര്യം മറന്നു കൊണ്ടാണ് മാല കളവു പോയെന്നു വിളിച്ച് ആര്‍ത്ത് കരഞ്ഞത്. ഞാന്‍ ഒഴികെ എല്ലാവരുടെയും മുഖത്ത് ഒരു ചിരി വിടര്‍ന്നു.

എല്ലാവരും ബസ്സില്‍ കേറി ബസ്സ് പിന്നോട്ട് എടുകുമ്പോള്‍ എനിക്ക് ആ കാഴ്ച കാണാമായിരുന്നു ആ കുരുന്നുകളുടെ മുഖം, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി.

അവര്‍ മാത്രം അല്ലായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത് പത്ത് മുപ്പത് പേരെങ്കിലും ഉണ്ടായിരിക്കും എന്നിട്ട് എന്തെ അവരെ മാത്രം കള്ളന്‍ മാരാക്കിയത്, അവര്‍ക്ക് ഇത്തിരി നിറം കുറഞ്ഞത് കൊണ്ടോ അതോ ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ടോ ?

Advertisements