ആ പാമ്പ് എന്ത് പിഴച്ചു..?
ബൈബിള്‍ കഥയിലെ ആദ്യഭാഗത്ത് നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി , കാലം പോലും ഇല്ലാത്ത കാലത്ത് കലണ്ടര്‍ നോക്കി ഒരു ഞായറാഴ്ച്ച രാവിലെ എഴുന്നേറ്റു ഭൂമി സൃസ്ട്ടിച്ച ദൈവം പിന്നീട് ഇത്രയും വിശാലമായ ഭൂമിയില്‍ ഒരു ചെറിയ എദേന്‍ തോട്ടത്തില്‍ വസിക്കാന്‍ ഒരു മനുഷ്യനെ സൃഷ്ട്ടിച്ചാല്‍ എന്താ എന്ന് വിചാരിക്കുന്നു. അങ്ങനെയാണ് കളിമണ്ണ് കുഴച്ച് മനുഷ്യരൂപം ഉണ്ടാക്കി അതിലേക്ക് തന്റെ ജീവശ്വാസം ഊതി ആദം എന്ന ആദ്യത്തെ മനുഷ്യനെ സൃഷ്ട്ടിച്ചത്. പിന്നീട് ഒരിക്കല്‍ അവന് കിടന്നുറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ല് വലിച്ചൂരി അതില്‍ നിന്ന് സുന്ദരിയായ ഹവ്വ എന്ന സ്ത്രീയെയും സൃഷ്ട്ടിക്കുന്നു….
91 total views

ബൈബിള്‍ കഥയിലെ ആദ്യഭാഗത്ത് നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി , കാലം പോലും ഇല്ലാത്ത കാലത്ത് കലണ്ടര്‍ നോക്കി ഒരു ഞായറാഴ്ച്ച രാവിലെ എഴുന്നേറ്റു ഭൂമി സൃസ്ട്ടിച്ച ദൈവം പിന്നീട് ഇത്രയും വിശാലമായ ഭൂമിയില്‍ ഒരു ചെറിയ എദേന്‍ തോട്ടത്തില്‍ വസിക്കാന്‍ ഒരു മനുഷ്യനെ സൃഷ്ട്ടിച്ചാല്‍ എന്താ എന്ന് വിചാരിക്കുന്നു. അങ്ങനെയാണ് കളിമണ്ണ് കുഴച്ച് മനുഷ്യരൂപം ഉണ്ടാക്കി അതിലേക്ക് തന്റെ ജീവശ്വാസം ഊതി ആദം എന്ന ആദ്യത്തെ മനുഷ്യനെ സൃഷ്ട്ടിച്ചത്. പിന്നീട് ഒരിക്കല്‍ അവന് കിടന്നുറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ല് വലിച്ചൂരി അതില്‍ നിന്ന് സുന്ദരിയായ ഹവ്വ എന്ന സ്ത്രീയെയും സൃഷ്ട്ടിക്കുന്നു….
വിവേകമില്ലാത്ത പ്രായത്തില്‍ എന്റെ ചിന്തയിലേക്കും ബുദ്ധിയിലേക്കും മതാധ്യാപകര്‍ പറഞ്ഞു തന്ന ഈ ബൈബിള്‍ കഥ അന്ന് കേള്‍ക്കാന്‍ എനിക്കൊരു ഹരമായിരുന്നു. എന്നാല്‍ സ്വന്തമായി ചിന്തിക്കാന്‍ തുടങ്ങിയ പ്രായത്തില്‍ ഈ കഥയില്‍ തുടങ്ങുന്ന ബൈബിളിലെ പല കഥകളും ചരിത്രങ്ങളും എനിക്ക് മനസ്സിലാവാതെ വന്നു. വേദപാഠ ക്ലാസ്സുകളില്‍ ഒരു തെല്ലു പേടിയോടെ മറ്റു കുട്ടികള്‍ക്ക് മനസ്സിലായ ഈ ബൈബിള്‍ യുക്തി എനിക്ക് എന്തുകൊണ്ട് ആവുന്നില്ല എന്ന ധുരഭിമാനത്ത്തോടെ സംശയം ചോദിച്ച എനിക്ക് ദൈവവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് നിനക്കിങ്ങനെയുള്ള സംശയങ്ങള്‍ എന്ന ശകാരവും കുറ്റപ്പെടുത്തലും ചൂരല്‍ കഷായവും ആയിരുന്നു മറുപടി.
ദൈവത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടാകാന്‍ ദൈവിക സത്യങ്ങളെ കൂടുതല്‍ അറിയാന്‍ ശ്രമിച്ച എനിക്ക് നേരിട്ട ആദ്യത്തെ അനുഭവമായിരുന്നു അത്. പിന്നീടുള്ള വളര്‍ച്ചയുടെ പാതയിലും ഞാന്‍ പലരോടും എന്റെ സംശയങ്ങള്‍ക്കുള്ള മറുപടിക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഇതെല്ലം പൂര്‍ണ്ണമായി മനസ്സിലാക്കി വിശ്വസിക്കുന്ന ഒരു വ്യക്തിയെയും എനിക്ക് കാണുവാന്‍ സാധിച്ചില്ല. എന്നിട്ടും ഇവര്‍ക്ക് തികഞ്ഞ ദൈവ വിശ്വാസികളായി മാറുവാന്‍ എങ്ങനെ സാധിക്കുന്നു എന്ന് എനിക്കറിയില്ല… എന്തായാലും യുക്തിയില്ലായ്മയുടെ കെട്ട്കഥകളില് നിന്നും ദൈവത്തെ കണ്ടെത്താന്‍ കഴിയില്ലെന്ന് സ്വയം ബോധ്യമായപ്പോഴാണ് ശാസ്ത്രം അതിനു പറ്റിയ ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ഞാനും മനസ്സിലാക്കുന്നത്… വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന മജീഷ്യനായ ദൈവത്തെയല്ല …മറിച്ച്, പ്രപഞ്ച സത്യങ്ങളുടെ ഉള്ളറ തേടി മനുഷ്യജിജ്ഞാസയെ അവസാനിപ്പിച്ച് കണ്ടെത്തുന്ന പരമ സത്യത്തെയാണ് ഞാനും കാത്തിരിക്കുന്നതും വിശ്വസിക്കാന്‍ ഇഷ്ട്ടപ്പെടുന്നതും… എല്ലാ ദിവസവും പള്ളിയില്‍ പോയി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങി മനുഷ്യന് ബെലഹീനനാണെന്ന് ദൈവത്തിനറിയാം എന്ന ന്യായീകരനത്ത്തോടെ തെറ്റുകളില്‍ നിന്നും തെറ്റുകള്‍ ചയ്തു കൂട്ടുന്ന കപട വിശ്വാസത്തെക്കാള്‍ മികവ് അറിഞ്ഞു ബോധ്യപ്പെടുന്ന സത്യവിശ്വാസത്തിനാണ്..
എന്തായാലും തലക്കെട്ടില്‍ സൂചിപ്പിച്ച വിഷയത്തിലേക്ക് കടക്കാം. ബൈബളിലെ മുകളില്‍ വിവരിച്ച കഥയുടെ തുടര്‍ച്ചയില്‍ വീണ്ടും എന്റെ ബുദ്ധിക്കു നിരക്കാത്ത രസകരമായ ഒരു ചില ചിന്തകള്‍ നിങ്ങള്‍ക്ക് മുന്പില് ഞാന്‍ നിരത്തട്ടെ…ആദത്തെയും ഹവ്വയേയും സൃഷ്ട്ടിച്ച ദൈവം അവര്‍ക്ക് ഒരു മുന്നറിയിപ്പ് മാത്രം കൊടുത്തു. ഇവിടെ ഉള്ളതെല്ലാം നിങ്ങള്‍ക്കാണ്, എന്നാല്‍ ആ കാണുന്ന ജ്ഞാന-വിജ്ഞാനങ്ങളുടെ പഴം മാത്രം ഭക്ഷിക്കരുത് എന്ന്. അവിടെ തുടങ്ങുന്നു മനുഷ്യനോടുള്ള ദൈവത്തിനെ പരീക്ഷണങ്ങള്‍. മനുഷ്യന് ഒരുക്കലും വിവേകിയാവരുത് എന്ന ഒരു നിര്‍ബന്ധബുദ്ധി ദൈവത്ത്തിനുണ്ടായിരുന്നു എന്ന് വേണം കരുതുവാന്‍..!. ഇത് മനസ്സില്ലാക്കിയ ഒരു പാമ്പാണ് മനുഷ്യന്റെ രക്ഷക്കെത്തിയത്. തന്ത്രശാലിയായ ആ പാമ്പ് ഹവ്വയെ സ്വാധീനിക്കുകയും പഴം പറിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ ഹവ്വ വിവേകത്തിന്റെ പഴം കഴിച്ചു ആദത്തിനും കൊടുത്തു. അങ്ങനെ വിവേകശാലിയായി മാറിയ മനുഷ്യന് ആദ്യം തങ്ങള്‍ നഗ്നരാനെന്നും പിനീട് വിരസത നിറഞ്ഞ ഒരു രാവില്‍ ലൈഗിക ബന്ധത്തെക്കുറിച്ചും ചിന്തിച്ചു തുടങ്ങി. അങ്ങനെയാണത്രേ മനുഷ്യരാശിയുടെ തുടക്കം…!
പരിണാമ സിദ്ധാന്തത്തെയും മറ്റ് ശാസ്ത്ര നിഗമനങ്ങളെയും ഒക്കെ മാറ്റി നിര്‍ത്തികൊണ്ട് ബൈബിള്‍ പ്രകാരം പറഞ്ഞാല്‍ ഇന്ന് ഞാനും നിങ്ങളും ഉള്‍പ്പെടയുള്ള മനുഷ്യര്‍ ഈ ലോകത്തില്‍ ജീവിക്കാന്‍ കാരണഭൂതനായ ആ പാമ്പിനോടാണ് എനിക്ക് നന്ദി പറയുവാനുള്ളത്. ആ പാമ്പില്ലയിരുന്നുവെങ്കില് ഈ ഭൂമിയില്‍ ആദവും ഹവ്വ്വയും മാത്രം കീഴടക്കി വാഴുമായിരുന്നു.. ! ആ പാമ്പിനെയാണ് ദൈവം നരകത്തിലിട്ടു കരിച്ചു ശിക്ഷ കൊടുത്തത്. ലോകത്തില്‍ ഈ കാണുന്ന മനുഷ്യരാശിയുടെ സൃഷ്ട്ടിക്കു കാരണമായതാണോ പാമ്പ് ചെയ്ത തെറ്റ്..?? എന്നിട്ടോ ആ നന്ദി പോലുമില്ലാത്ത ഇന്നത്തെ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന മനുഷ്യസമൂഹം ചെകുത്താന് എന്ന് വിളിച്ചു അധിക്ഷേപിച്ചു ആ പാമ്പിനെ തള്ളിപ്പറയുന്നു… എന്തൊരു വിരോധാഭാസം..! മനുഷ്യരാശിയുടെ കാരണവര്‍ ഇന്ന് മനുഷ്യരാശിക്ക് ഇന്ന് വെറുക്കപ്പെട്ടവന്‍..! മത വിശ്വാസികളോടുള്ള എന്റെ ചോദ്യവും ഇതാണ്.. അങ്ങനെയെങ്കില്‍ ” ആ പാമ്പ് എന്ത് പിഴച്ചു..??”
NB: വടക്കന്‍ വീരഗധകളിലെ ചതിയനായ ചന്തുവിനെ നല്ലവനായ നായകനാക്കി ഹരിഹരന് ” ഒരു വടക്കന്‍ വീരഗാഥ ” എന്നാ വമ്പന്‍ ഹിറ്റ് ചിത്രം നിര്‍മ്മിച്ചത് പോലെ ബൈബിളിലെ ഈ വില്ലന്‍ കഥാപാത്രമായ പാമ്പിനെ നായകനാക്കി ഒരു ഇംഗ്ലീഷ് സിനിമയെടുക്കാന്‍ പറ്റിയ ഒരുഗ്രന്‍ തിരക്കഥ എന്റെ പക്കലുണ്ട്..നിങ്ങള്‍ക്കറിയാവുന്ന പ്രോട്യുസര്മാര് ഉണ്ടെങ്കില്‍ അറിയിക്കണം പ്ലീസെ…)
92 total views, 1 views today
