ആ വിക്കറ്റ് കിട്ടാത്തത് കൊണ്ട് മാത്രമാണോ ഇന്ത്യ ജയിച്ചത്? ഒരു “ബംഗ്ലാ” വികാരപ്രകടനം !

0
172

 

qaazz

ഇന്ത്യ- ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് ക്വാട്ടര്‍ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ “ക്യാച്ച്” അമ്പയര്‍ നോ ബോള്‍ വിളിച്ചു..!!! ജീവന്‍ തിരിച്ചു കിട്ടിയ രോഹിത് സെഞ്ച്വറി അടിച്ചു ഇന്ത്യന്‍ വിജയത്തിലെ മുഖ്യ ശില്പിയാവുകയും ചെയ്തു. ഇതിനു തൊട്ടു പിന്നാലെയാണ് അമ്പയറുടെ തെറ്റായ തീരുമാനത്തെ വിമര്‍ശിച്ചു ബംഗ്ലാ താരങ്ങളും ആരാധകരും ഐസിസിയും രംഗത്ത് എത്തിയിരിക്കുന്നത്. ഇവരുടെ ഒക്കെ വികാരപ്രകടനം അതിരു കടക്കുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചോദിക്കുന്ന ചോദ്യം. ആ ഒരു വിക്കറ്റ് കിട്ടാത്തത് കൊണ്ട് മാത്രമാണ് ബംഗ്ലാദേശ് കളി തോറ്റത് എന്നാണ് ഈ കൂട്ടം പറയുന്നത്.

ബംഗ്ലാ തോറ്റത് 109 റണ്‍സിന്. ജീവന്‍ ലഭിക്കുമ്പോള്‍ രോഹിത് നേടിയ സ്കോര്‍ 90..! അപ്പോള്‍ ഔട്ട്‌ ആയിരുന്നെങ്കില്‍ പോലും ഇന്ത്യ 19 റണ്‍സിനു വിജയിക്കുമായിരുന്നു എന്ന് വെറുതെ കണക്കിനെ കൂട്ട് പിടിച്ചു നമുക്ക് പറയാം.

രോഹിത് ശര്‍മയുടെ വിക്കറ്റ് കിട്ടിയിരുന്നെങ്കില്‍ ഇന്ത്യയെ തോല്‍പിച്ച് സെമി ഫൈനലില്‍ എത്തിയേനേ എന്ന മട്ടിലാണ് ബംഗ്ലാദേശ് ആരാധകരുടെ പ്രതികരണങ്ങള്‍. അവര്‍ക്ക് തങ്ങളുടെ ടീമിന്റെ തോല്‍വിയെ കുറിച്ച് അങ്ങനെ പ്രതികരണം നടത്തം. അവരുടെ വികാരത്തെ മാനിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. പക്ഷെ ഐ സി സി പ്രസിഡണ്ടായ മുസ്തഫ കമാല്‍ ഒക്കെ പ്രതികരണം കണ്ടാല്‍ അംപയറാണ് അവരെ തോല്‍പിച്ചതെന്നേ ആരും കരുതൂ.

താന്‍ തന്നെ പ്രസിഡണ്ടായിരിക്കുന്ന ഐ സി സിയെ “ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍” എന്ന് വിളിച്ച് സ്വന്തം പദവിയെ പോലും കളിയാക്കി മുസ്തഫ കമാല്‍.

അടികുറിപ്പ്: “ഇന്നാദ്യമായിട്ടാണോ ലോക ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുള്ള പിടിപാട് മുസ്തഫ കമാല്‍ എന്ന ബംഗ്ലാദേശ് രാഷ്ട്രീയക്കാരന് അറിയുന്നത്.” ഇവിടെ ഇന്ത്യ പറയുന്നതെ നടക്കു..പക്ഷെ ഈ കളി ഇന്ത്യ കളിച്ചു ജയിച്ചതാണ് ഒരു ക്യാച്ച് കൊണ്ട് ഈ കളി ഇന്ത്യ ഒരിക്കലും തോല്‍ക്കിലായിരുന്നു.!

Advertisements