രാജ്യത്ത് ഓരോരോ ഭക്ഷണമായി നിരോധിച്ചു കൊണ്ടിരിക്കുകയാണ്. ബീഫും മുട്ടയും സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി ആണ് നിരോധിച്ചതെങ്കില്‍ മാഗി നിരോധിച്ചത് വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ്. ജൈവമായി ഉണ്ടാക്കുന്ന പഴം-പച്ചക്കറികളില്‍ പോലും ഇപ്പോള്‍ വിഷാംശമുണ്ട്. ഇപ്പോള്‍ ഇതാ അമൂല്‍ പാലിലും വിഷാംശം ഉണ്ട് എന്നാണ് പുതിയ വെളിപ്പേടുത്തലുകള്.
ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലിയില്‍ നിന്നും പരിശോധയ്ക്ക് അയച്ച അമുല്‍ പാലിന്റെ സാമ്പിളിലാണ് കാര്‍ബണേറ്റിന്റെ അംശം കണ്ടെത്തിയത്.
വ്യാപകമായി അമൂല്‍ ഇത്തരം മായം ചേര്‍ക്കല്‍ നടത്തുന്നുണ്ടോ എന്നറിയാന്‍ കൂടുതല്‍ സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അമൂലിന്റെ കളക്ഷന്‍ സെന്ററില്‍ നിന്നും ശേഖരിച്ച സാമ്പിളിലാണ് കാര്‍ബണേറ്റിന്റെ അംശ കണ്ടെത്തിയത്. പാല് കേട് വരാതെയും പുളിയ്ക്കാതെയും കൂടുതല്‍ കാലം സൂക്ഷിയ്ക്കുന്നതിന് വേണ്ടിയാണ് കാര്‍ബണേറ്റ് അംശം ചേര്‍ക്കുന്നത്.
നിലവില്‍ അമൂലിനെതിരെ നിയമ നടപടി എടുത്തിട്ടില്ല. തുടക്കത്തില്‍ മാഗിയും നിരോധിച്ചിരുന്നില്ല എങ്കിലും വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിരോധിക്കുകയായിരുന്നു. അമൂളിന്റെയും സ്ഥിതി ഇതാകുമോ എന്ന് കണ്ടറിയണം.