ജപ്പാനിലെ മണ്ണിടിച്ചിലിന്റെ ഭീകരദൃശ്യങ്ങള്‍..

0
359

Landslide-in-Japan

ജപ്പാനിലെ തോക്കൊഷിമയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനങ്ങള്‍ താഴ്വാരത്തെക്ക് വീണു കിടക്കുന്നതാണ് ദൃശ്യങ്ങള്‍.

ആദ്യ നോട്ടത്തില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണെന്നെ തോന്നുകയുള്ളൂ . സഞ്ചാരികള്‍ അടങ്ങിയ രണ്ടു ബസ്സുകള്‍ മുകള്‍ ഭാഗത്ത് കുടുങ്ങി കിടക്കുന്നതായി കാണാം . രണ്ടു കാറുകള്‍ ഇതു സമയത്തും നിലംപതിക്കാമെന്ന നിലയില്‍ ബുസ്സിനടുത്ത് കാണുന്നുണ്ട് . ശക്തമായ മഴമൂലമാണ് ഈ വാഹനങ്ങളും ആള്‍ക്കാരും ഇവിടെ പെട്ട് പോയത്. എന്നാല്‍ ആര്‍ക്കും അപകടം സംഭവിക്കാത്തത് അതിശയകരമാണ് .

ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ 5,00,000 ത്തോളം പേരെ ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ മാസം സമാനസാഹചര്യത്തില്‍ 12 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരണപ്പെട്ടിരുന്നു .