ഇങ്ങനെയാണ് ഒന്നര കോടി വരുന്ന വിവരങ്ങള്‍ ഫെസ്ബുക്ക് സൂക്ഷിക്കുന്നത്

198

എത്ര ജിബി എക്സ്റ്റെനള്‍ ഹാര്‍ഡ് ഡിസ്ക്ക് കിട്ടിയാലും നമ്മുടെ കയ്യിലുള്ള വിവരങ്ങള്‍ സൂക്ഷിക്കാന്‍ അത് മതിയാകില്ല. അപ്പൊ പിന്നെ ലോകമെമ്പാടും ഉള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫെസ് ബുക്ക് പോലെയുള്ള വമ്പന്‍ കമ്പനികള്‍ എങ്ങനെ സൂക്ഷിച്ചു വയ്ക്കുന്നു?.

300 കോടി ഡോളര്‍ മുടക്കി 3000000 ചതുരശ്ര അടിയിയില്‍ ഫേസ്ബുക്ക് ഒരു കെട്ടിടം പണിതു. എന്തിനാണെന്നറിയണ്ടേ?. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍. നൂറുകണക്കിന് കോടി രൂപ ചെലവിട്ടാണ് ഇത്തരം ഒരു വമ്പന്‍ കെട്ടിടം വിവരങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി മാത്രം ഫെസ്ബുക്ക് നിര്‍മ്മിച്ചത്.

അത് മാത്രമല്ല വിവരങ്ങള്‍ കണ്ണടച്ച് തുറക്കും മുന്‍പ് കമ്പ്യുട്ടറുകളില്‍ എത്താന്‍ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളും ഈ കെട്ടിടത്തില്‍ സ്ഥാപിച്ചിടുണ്ട്. തേനീച്ച കൂടുകള്‍ പോലെ അടുക്കി അടുക്കി വച്ചിടുള്ള ബോക്സുകളില്‍ നിറഞ്ഞിരിക്കുന്നത് ലോകമെങ്ങാനുമുള്ള ഉപഭോക്താക്കളുടെ വിവരങ്ങളാണ്.

വിവരങ്ങള്‍ മാത്രം സൂക്ഷിച്ചു വച്ചിരിക്കുന്ന ആ വമ്പന്‍ കെട്ടിടം നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

Advertisements