ഇങ്ങനെയും പ്രണയിക്കാം..
അന്നും നമ്മുടെ കഥാനായകന് പുതിയ ഒരു വേഷപ്പകര്‍ച്ചയോടെ ആ കലുങ്കില്‍ രാവിലെ തന്നെ സ്ഥാനം പിടിച്ചു,തന്റെ കാമുകിയുടെ കല്യാണം ഇന്നലെയായിരുന്നു.പക്ഷെ ആ നിരാശയോന്നും ഇഷ്ട്ടന്റെ മുഖത്ത് കാണാനില്ല ,അല്ലേലും നമ്മളിതെത്ര കണ്ടിരിക്കുന്നു എന്നാ ഭാവം.മുഖത്ത് 100 വോള്‍ട്ട് ചിരി എപ്പോഴുമുള്ളത് പോലെ തന്നെ.പതിവുള്ള ഒരു പരിസര നീരിക്ഷണം നടത്തി അപ്പോഴാ കൂട്ടുകാരന്റെ കമന്റ്,അളിയാ നിന്റെ ആദ്യ ലൈനിന്റെ കുട്ടിയല്ലേ ആ നില്കുന്നത്,ശരിയാ അത് തന്നെ തന്റെ കാമുകിയുടെ തനി കോപ്പി.ഓര്‍മ്മകള്‍ പിന്നോട്ടോടി…തന്റെ ആദ്യ പ്രണയം!!!
58 total views

അന്നും നമ്മുടെ കഥാനായകന് പുതിയ ഒരു വേഷപ്പകര്‍ച്ചയോടെ ആ കലുങ്കില്‍ രാവിലെ തന്നെ സ്ഥാനം പിടിച്ചു,തന്റെ കാമുകിയുടെ കല്യാണം ഇന്നലെയായിരുന്നു.പക്ഷെ ആ നിരാശയോന്നും ഇഷ്ട്ടന്റെ മുഖത്ത് കാണാനില്ല ,അല്ലേലും നമ്മളിതെത്ര കണ്ടിരിക്കുന്നു എന്നാ ഭാവം.മുഖത്ത് 100 വോള്‍ട്ട് ചിരി എപ്പോഴുമുള്ളത് പോലെ തന്നെ.പതിവുള്ള ഒരു പരിസര നീരിക്ഷണം നടത്തി അപ്പോഴാ കൂട്ടുകാരന്റെ കമന്റ്,അളിയാ നിന്റെ ആദ്യ ലൈനിന്റെ കുട്ടിയല്ലേ ആ നില്കുന്നത്,ശരിയാ അത് തന്നെ തന്റെ കാമുകിയുടെ തനി കോപ്പി.ഓര്‍മ്മകള്‍ പിന്നോട്ടോടി…തന്റെ ആദ്യ പ്രണയം!!!
നിലത്തു എന്തോ പോയ പോലെ എപ്പോഴും താഴേക് നോക്കി നടക്കുന്ന ആ പെണ്‍കുട്ടിയില്‍ കണ്ണുടക്കിയത് എപ്പോഴാണെന്നറിയില്ല ,എങ്കിലും പ്രണയിച്ചു,ബൈക്ക് കടം വാങ്ങി അവളുടെ പിറകെ ഒരുപാടു അലഞ്ഞു,(പക്ഷെ അവന് അലയുനത് ഒരു പക്ഷെ ആ കുട്ടി പോലും അറിഞ്ഞിടുണ്ടാകില്ല).വഴി യാത്രക്കാരില്‍ ആരെല്ലാം തന്നെ പിറകെ നടക്കുന്നവരാണ് എന്ന് മനസിലാക്കാന്‍ ആ കുട്ടിക്ക് മഷിനോട്ടം അറിയില്ലായിരുന്നു അതാ സത്യം.കാരണം തന്റെ തിരുമോന്ത അവളെ കാണിക്കണം,തന് അവളുടെ പിറകെ നടകുകയാണെന്ന മഹാസത്യം അവള് മനസിലാക്കണം ഇതൊക്കെയാണ് റോന്തു ചുറ്റലിന്റെ മഹത്തായ ലക്ഷ്യങ്ങള്‍…
പക്ഷെ അവളുടെ അടുത്തെത്തുമ്പോള്‍ ബൈക്കിനു ഉസൈന്‍ ബോള്‍ട്ടിന്റെ പ്രേതബാധ കയറുന്ന പോലെ ഒറ്റ പോക്കാ,പിന്നെങ്ങനെ അവള് അറിയാന .സംഗതി
പേടി കൊണ്ടാ കേട്ടോ.അവള് എങ്ങനെ പ്രതികരിക്കും എന്നാ പേടി .
അവസാനം അവള് അറിഞ്ഞു,പക്ഷെ അവന് പറഞ്ഞിട്ടില്ല,അവന്റെ കൂട്ടുകാര്‍ അവള്‍ക് നേരെ പാസ്സാക്കിയ കമ്മന്റാടിയിലൂടെ…
എല്ലാരും അവളോട് പറഞ്ഞു അവന് നിന്നെ പ്രണയിക്കുന്നു എന്ന്,…….അവനൊഴികെ..
അത് കൊണ്ടെന്താ..
അവസാനം അവന് അറിഞ്ഞു അവളുടെ കല്യാണമാണെന്ന്,അവളെ വിളിച്ചിറക്കി കല്യാണം കഴിക്കണമെന്ന് അവനു തോന്നിയെങ്കിലും ഒരു പരിചയവുമില്ലാത്ത തന്നോട് അവളിറങ്ങി വന്നിലെങ്കിലോ എന്ന് ഭയന്ന് അത് വേണ്ട എന്ന് വെച്ച്.അവള് കല്യാണത്തിനു വിളിച്ചില്ലെങ്കിലും പോകണം,അവളോടുള്ള ദേഷ്യം ബിരിയാണിയോടു തീര്‍ക്കാം എന്ന് മനസ്സില്‍ സമാധാനിച്ചു.
അതൊരു പടയോട്ടത്തിന്റെ തുടക്കമായിരുന്നു.പിന്നെയും എത്രയെത്ര കാമുകിമാര്‍,കല്യാണം,ബിരിയാണി ..പിന്നെ അതൊരു ശീലമായി
ഇടക് കൂട്ടുകാരുടെ ഉപദേശവും “അളിയാ നീ ഏതേലും പാവപെട്ട വീട്ടിലെ കെട്ടിക്കാന്‍ വഴിയില്ലാത്ത വീട്ടിലെ പെണ്ണിനെ നോക്കാളിയാ….അതാകുമ്പോ അവളുടെ കല്യാണം പെട്ടെന്ന് നടന്നോളും,നീ കാരണം അവരെങ്കിലും രക്ഷപെടട്ടെ ”
പെട്ടെന്ന് മുന്നില്‍ വന്നു നിന്ന സ്കൂള്‍ ബസ്സിന്റെ ബ്രേകിന്റെ നിലവിളി അവനെ ഒരമകളില് നിന്നുണര്‍ത്തി.
വെറുതെ ബസിലേക് ഒന്ന് പാളി നോക്കിയ അവന്റെ കണ്ണ് പച്ചപ്പില്‍ തടഞ്ഞു,കറുത്ത തട്ടമിട്ട സുന്ദരിയായ ഒരു പെണ്‍കുട്ടി!!!
മുന്‍പ് ഇവളെ കണ്ടിട്ടില്ലല്ലോ എന്നാലോചിക്കുമ്പോഴേക്കും ബസ്സെടുത്തു,
നിലവിലെ കാമുകി പോയ ഒഴിവിലേക്ക് ചേര്‍ക്കാന്‍ കൊള്ളാമെന് അവന്റെ മനസ് പറഞ്ഞു ,
ഒരു ബസ്സ് പോയാല്‍ അടുത്ത ബസ്സ് എന്ന പ്രേമത്തിലെ സുപ്രസിദ്ധ സിദ്ധാന്തം അവന് മനസ്സില്‍ ഓര്‍ത്തു.അങ്ങനെ അവന് അടുത്ത ലൈന്‍ വലിക്കാനുള്ള ശ്രമം അവിടെ തുടങ്ങുകയായി.പിന്നെ എന്നും മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു അവന് ആ ബസ്സ് ടൈമില്‍ അവിടെ ഹാജരാകും.ഇവളെയെങ്കിലും വളച്ചു കൂട്ടുകാരുടെയിടയിലെ തന്റെ ചീത്തപ്പേര് മാറ്റിയെടുക്കാന്‍ അവന് പഠിച്ച പണി പതിനെട്ടും നോക്കി.പക്ഷെ ഇത്തവണ കക്ഷി വിജയിച്ചു.പാതി തുറന്ന സ്കൂള്‍ ബസ്സിന്റെ ചില്ലിലുടെ തല മാത്രം പുറത്തേക്കിട്ടു ആ പെണ്‍കുട്ടിയും അവനെ നോക്കി തുടങ്ങിയോ..ശരിയാണ് അവള് അവനെ നോക്കുന്നുണ്ട്.അതെ കണ്ണെടുക്കാതെ അവര്‍ പരസ്പരം നോക്കുന്നുണ്ട്.’അളിയാ അവള് വീണളിയ’..കൂട്ടുകാരുടെ കമന്റ്… .പിന്നെ എന്നും രാവിലെയും വൈകിട്ടും അവരുടെ കണ്ണുകള്‍ സംസാരിച്ചു തുടങ്ങി .പക്ഷെ അത് മാത്രം മതിയല്ലോ,അവളുടെ നാട് ,വീട് ,ആങ്ങളയുണ്ടോ?ഇതെല്ലം അറിയണ്ടേ ,പിന്നെ അതിനുള്ള ശ്രമമായിരുന്നു,ഒരു ദിവസം വൈകിട്ട് കടം വാങ്ങിയ ബൈക്കുമായി ഒരു
കൂട്ടുകാരനെയും പിറകില്‍ പ്രതിഷ്ട്ടിച്ചു ആ ബസ്സിനു പിറകെ വെച്ച് പിടിച്ചു.അതാ ബസ് നിന്നു.അവളിറങ്ങുന്നു…..
ഇപ്പോള്‍ തലയില്‍ തട്ടമില്ല,
പകരം രണ്ടു വശത്തായി പിരിച്ചു കെട്ടിയ മുടിയില്‍ റിബ്ബണ്‍ കെട്ടി അലങ്കരിച്ചിരിക്കുന്നു,തോളില്‍ ബാഗ്,കയ്യില്‍ വാട്ടര്‍ ബോട്ടില്‍.,
മുട്ടറ്റം ഇറക്കമുള്ള പാവാട,കാലില്‍ വലിയ സോക്ക്സ് ,വീട്ടിലെ റേഷന്‍ തികയില്ലാന്നു തോന്നും ശരീരം കണ്ടാല്‍………….
അവളെ കണ്ട അവന് എന്തോ പോയ ആരെയോ പോലെ സ്തബ്ധനായി നിന്നു…
കൂട്ടുകാരന്റെ കമന്റ് …..
“അളിയാ ഇവളെ നോക്കിക്കോ..നിനക്ക് വയസ്സുകാലത്ത് വെറ്റിലക്ക് പാക്കിടിക്കാന് ഉപകരിക്കും..”
അവന് ദയനീയമായി കൂട്ടുകാരനെ നോക്കി …..
—-ശുഭം —
59 total views, 1 views today
