Share The Article

08

മനുഷ്യരില്‍ എല്ലാവരും സ്വാര്‍ത്ഥന്‍മാര്‍ ആയിട്ടില്ല എന്നാണ് ഈ ചിത്രങ്ങളും ഈ ചിത്രമെടുത്ത ആളും നമ്മോടു പറയുക. നമ്മുടെ മുന്‍പില്‍ ഒരാള്‍ മരിച്ചു കിടക്കുന്നത് കണ്ടാല്‍ പോലും തിരിഞ്ഞു നോക്കാത്ത ഒരു ജന സമൂഹമാണല്ലോ ഇപ്പോള്‍ വളര്‍ന്നു വരുന്നത്. അവരില്‍ നിന്നും മാറി ചിന്തിക്കല്‍ ആണ് ഈ ചിത്രങ്ങള്‍ നമുക്ക് കാണിച്ചു തരിക.

02

എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് അടുത്ത് നിന്നുമാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടത്. ഫേസ്ബുക്ക് യൂസറായ സുനില്‍ മംഗലം ആണ് ഇദ്ദേഹത്തിന്റെ ശോചനീയമായ അവസ്ഥ കണ്ടിട്ട് അടുത്ത് ചെന്നത്. നോക്കുമ്പോള്‍ ആള്‍ക്ക് തല ഉയര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. നൂറു കണക്കിന് ആളുകള്‍ അതിലൂടെ പോകുന്നുണ്ടെങ്കിലും അവരൊന്നും ഇയാളെ മൈന്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കി സുനില്‍ അടുത്തുള്ള കടയില്‍ ഒരു പാക്കറ്റ് ബ്രെഡും 2 പഴവും ഒരു കുപ്പി കുടിവെള്ളവും വാങ്ങി ഇദ്ദേഹത്തിനു കൊടുത്തെങ്കിലും അത് തിന്നാനോ ആ വെള്ളം എടുത്തു കുടിക്കുവാനോ ഉള്ള ആരോഗ്യം പോലും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല.

01
സുനില്‍ മംഗലം

ഉടനെ തന്നെ സുനില്‍ തന്റെ സുഹൃത്ത്‌ കൂടിയായ തെരുവോരം മുരുകനെ വിളിച്ചെങ്കിലും അദ്ദേഹം കാക്കനാട് ആയിരുന്നു അപ്പോള്‍ ഉള്ളത്. സുനില്‍ ഉടനെ ഏറണാകുളം അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചു വിവരം പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ച് പോലിസ് ഉടന്‍ അവിടെ കുതിച്ചെത്തുകയും കക്ഷിയെ ആശുപത്രിയിലേക്ക് അവരുടെ ജീപ്പില്‍ തന്നെ കയറ്റി കൊണ്ട് പോവുകയും ചെയ്തു. ആ സമയത്ത് റെയില്‍വേ എയ്ഡ്പോസ്റ്റില്‍ ഉണ്ടായിരുന്ന എഎസ്ഐ അശോകന് പ്രത്യേകം ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. അദ്ദേഹമാണ് അവിടേക്ക് വന്നു ഇദ്ദേഹത്തെ പിടിച്ചു ജീപ്പില്‍ കയറ്റിയത്. ആ കാഴ്ചകള്‍ നമുടെ കണ്ണുകളില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒന്നാകുന്നത് അത് കൊണ്ട് തന്നെയാണ്.

03

ഇവിടെ കുറെ നല്ലവരായ മനസ്സിന് ഉടമകള്‍ ആയവരെയാണ് നാം കണ്ടത്. ആദ്യം സുനില്‍ മംഗലം, പിന്നെ പോലിസിനെ വളരെ പെട്ടെന്ന് ഏര്‍പ്പാടാക്കിയ ഏറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍, അവിടേക്ക് കുതിച്ചെത്തിയ പോലീസുകാര്‍, പിന്നെ അവസാനം എഎസ്ഐ അശോകനും.. നമ്മള്‍ മാതൃകയാക്കേണ്ട ഒട്ടേറെ പേര്‍..

04

ഇതില്‍ ഏറ്റവും സങ്കടകരമായ അവസ്ഥ എന്തെന്നാല്‍ അദ്ദേഹം കുറെ നേരമായിരിക്കണം അവിടെ ആ അവസ്ഥയില്‍ ഇരിക്കുന്നു. അപ്പോഴെക്കെ അതിലൂടെ കടന്നു പോയ നൂറല്ല, ആയിരക്കണക്കിന് പേര്‍ ഇതെല്ലാം കണ്ടിട്ട് മൈന്‍ഡ് ചെയ്യാതെ അല്ലെ പോയിരിക്കുക ? അയാളും ഒരു മനുഷ്യനല്ലേ ? ഒരു പക്ഷെ ഇന്നലകളില്‍ നല്ല ജീവിതം നയിച്ച ഒരു മനുഷ്യന്‍ ? നാളെ നിങ്ങളും ഇങ്ങനെ ആകില്ലെന്ന് ആരുകണ്ടു ? എന്തായാലും സുനിലിനു ഒരു അപേക്ഷ മാത്രമേ ഉള്ളൂ.. ഇങ്ങനെ വല്ലതും കണ്ടാല്‍ നിങ്ങള്‍ ഒന്ന് പോലിസിനെ വിവരമറിയിക്കുക. ഒന്നുമല്ലെങ്കില്‍ നല്ലൊരു മരണമെങ്കിലും ആ പാവങ്ങള്‍ക്ക് ഒരുക്കി കൊടുത്തുകൂടെ ?

05

06

07

09

10

11

12

13

14

15

16

17