ഇങ്ങനേയും ഉണ്ടോ ഒരു താടി.!

    121

    Isaiah-web-(1)

    വ്യത്യസ്തമായ താടിയും മീശയും പലരിലും കണ്ടിട്ടുണ്ടെങ്കിലും സാന്‍ ഫ്രാന്‍സിക്കോകാരന്‍ ഇസയയുടേത് പോലൊരു താടി നിങ്ങള്‍ ഒരിക്കലും കണ്ടുകാണാന്‍ സാധ്യതയില്ല.!

    30 കാരനായ ഇസയ കഴിഞ്ഞ 16 വര്‍ഷമായി ക്ലീന്‍ ഷേവ് ചെയ്യാറില്ല. താടി നീട്ടാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. തുടര്‍ന്ന് താടിയില്‍ ‘കൊത്തുപണി’ ചെയ്യുന്ന ‘ശില്പി’യായി അദ്ദേഹം മാറുകയായിരുന്നു. താടിയില്‍ എന്ത് പണിയും ഇസയ ചെയ്യും. ക്രിസ്തുമസായതുകൊണ്ട് താടികൊണ്ടുള്ള ക്രിസ്തുമസ് ട്രീയാണ് ഇപ്പോള്‍ ട്രെന്‍ഡ്. കൂടാതെ നീരാളി, ഭംഗിയുള്ള പാവക്കുട്ടി, ന്യൂഡില്‍സ് വിളമ്പാനുള്ള പാത്രം എന്നിങ്ങനെ പോകുന്നു വ്യത്യസ്തമായ ഡിസൈനുകള്‍.