1

ക്രിസ്തുമസ്സിന്റെ തലേദിവസം .കേരളത്തിന്റെ തലസ്ഥാനത്തു നിന്ന് കര്‍ണാടകയുടെ തലസ്ഥാനത്ത് എത്തിച്ചേരുവാന്‍ ഐലണ്ടിന്റെ വരവും കാത്തിരിക്കുന്നു.പ്ലാറ്റ്‌ഫോറം നിറഞ്ഞു നില്‍ക്കുന്ന ജനങ്ങള്‍ .എല്ലാവരും ഈ വണ്ടിക്കു തന്നെയാണെങ്കില്‍ തെണ്ടിപോകും .റിസര്‍വ് ചെയ്തത് കൊണ്ട് എന്റെ സീറ്റ്‌ ഉണ്ടാകുമെന്ന് ഉറപ്പാണ്‌.എന്നാലും ഒരു പേടി .ഈ തിരക്കില്‍ കയറുവാന്‍ പറ്റുമോ ?പകല്‍ സിറ്റിംഗ് റിസര്‍വ് കൊടുക്കുന്നതിനാല്‍ പലരും റിസേര്‍വ് ചെയ്താണ് വരിക.ഒന്ന് രണ്ടു പ്രാവശ്യം ഈ കാരണം പറഞു ചിലരോട് കയര്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

വണ്ടി കൃത്യസമയത്ത് തന്നെ വന്നു.ഒരുവിധം കയറിപറ്റി.എന്റെ സീറ്റും നോക്കി നടന്നു.ഭാഗ്യം ആരും എന്റെ സീറ്റ്‌ കയ്യേറിയിട്ടില്ല..ബാഗുകള്‍ ഒക്കെ വെച്ച് സീറ്റിലിരുന്നു.അടുത്ത് തന്നെ കുറച്ചു പ്രായം തോന്നുന്ന ഒരാള്‍ ഇരിക്കുന്നു.അയാള്‍ ഒഴിച്ച് മട്ടിള്ളവര്‍ ഒക്കെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിഇരിക്കുന്നു.ആരും ആരെയും ശ്രദ്ധിക്കുനില്ല.പാട്ട് ആസ്വദിക്കുന്നു.പണ്ടൊക്കെ ആള്‍ക്കാര്‍ കൂടുതല്‍ പരിചയപ്പെടുന്നതും വിശേഷങ്ങള്‍ പങ്കു വെക്കുന്നതും ട്രെയിനില്‍ ആണെന്ന് കേട്ടിട്ടുണ്ട്.ഇപ്പോള്‍ ആകെ മാറി .ആര്‍ക്കും ആരെയും പരിച്ചയപെടുവാന്‍ താല്പര്യം ഇല്ല .എല്ലാവരും സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്നു..ഇങ്ങിനത്തെ പരിചയപ്പെടല്‍ പലതരം അപകടങ്ങളും റെയില്‍വേ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്‌.അത് കൊണ്ട് തന്നെയാവണം എല്ലാവരും തന്നിലേക്ക് മാത്രം ഒതുങ്ങുന്നു.ഞാനും സമയം കളയുവാന്‍ പാട്ടുകേള്‍ക്കുകയാണ് നല്ലതെന്ന് തോന്നി.ബാഗില്‍ നിന്നും ഇയര്‍ഫോണ്‍ തപ്പുമ്പോള്‍ വെറുതെ പ്രായം കൂടിയ ആളെ നോക്കി.

അയാള്‍ ചിരിച്ചു .ഞാനും ചിരിച്ചു
“എവിടെക്കാണ്‌ ?”
“ബാംഗ്ലൂര്ക്ക് ”
“ഞാനും ബംഗ്ലൂര്‍ക്കാണ് …എന്റെ മകനും കുടുംബവും അവിടെയാണ്.കൊച്ചുമകന് ബെസ്റ്റ് സ്റ്റുഡന്റ്റ് അവാര്‍ഡ്‌ കിട്ടി.അവരെ കാണുവാന്‍ പോകുന്നു ”
ഇനി എതായാലും അയാളോട് കത്തി വെക്കാം .വിരസത അകറ്റുകയുമാവം.
അയാള്‍ പറഞ്ഞു തുടങ്ങി .
“കാലം വല്ലാതെ മാറിപോയി.ആര്‍ക്കും സംസാരിക്കാന്‍ സമയമില്ല.പരിചയപെടുവാന്‍ പോലും ….അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആളുകള്‍ കൂടുതല്‍ ഡോക്ടറെ കാണുന്നത് എന്തിനാനെന്നു പറയാമോ ?”
“കാന്‍സര്‍ ?”
“അതിപ്പോഴേ കൂടുതല്‍ അല്ലെ ?’
“പിന്നെ ?”
“കേള്‍വി കുറവിന് ..ഓരോരുത്തന്‍ ദിവസവും എട്ടും പത്തും മണിക്കൂര്‍ ആണ് ഇത് ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുന്നത് .ഇവന്റെ ഒക്കെ ചെവി എപ്പോഴാണ് അടിച്ചുപോകുക എന്നെ നോക്കേണ്ടൂ ”
ഞാന്‍ ചിരിക്കുക മാത്രം ചെയ്തു .ഒന്നും പറഞ്ഞില്ല കാരണം ഞാനും ആ കൂട്ടത്തിലാണ്.

വണ്ടി സ്ലോ ആയി.അടുത്ത സ്റ്റേഷന്‍ എത്തിയിരിക്കുന്നു.കുറേപേര്‍ നമ്മളുടെ ബോഗിയിലേക്കു കയറി.കൂടുതലും യുവാക്കള്‍ .എല്ലാവരും ഇപ്പോഴത്തെ ഫാഷന്‍ പടയില്‍ പെട്ടത്.നമ്മളുടെ കഥാപാത്രം അവരെയൊക്കെ വല്ലാത്തൊരു നോട്ടം നോക്കി.ഒരുതരം പുഛഭാവത്തില്‍ ..ഇഷ്ടപെടാത്തത് പോലെ ..
എന്നിട്ട് പറഞ്ഞു
“കുറെയെണ്ണം ഇറങ്ങിയിരിക്കുന്നു മീശവടിച്ചു താടി മാത്രം വെച്ച് …ഇവരുടെ മതത്തിന്റെ സ്റ്റൈല്‍ ആണ് പോലും .ഇവരൊക്കെ ഇവിടെയാണ്‌ ജീവിക്കുന്നത് എന്നാ ബോധം വേണ്ടേ ?”
“ഹേയി അങ്ങിനെ ഒന്നും ഇല്ല ,ഇപ്പോള്‍ എല്ലാവരും അങ്ങിനെ ചെയ്യാറുണ്ട് .ഇപ്പോഴത്തെ ട്രെന്റ് ആണ്.അതില്‍ മതമോ ജാതിയോ ഒന്നും ഇല്ല.എല്ലാ മതക്കാരും ചെയ്യാറുണ്ട് ”

ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു ,സ്റ്റേഷന്‍ പലതും മാറി മറിഞ്ഞു ,ആള്‍ക്കാരും യാത്രക്കാരും.അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു .ഇപ്പോഴത്തെ പരിഷ്കാരങ്ങളും മറ്റു പലതും അയാള്‍ക്ക്‌ അത്ര ദഹിക്കുനില്ല.പലതിലും കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നു.ചിലത് നല്ല കാര്യങ്ങളും പറയുന്നുണ്ട് .ഞാന്‍ കേള്‍വിക്കാരന്‍ മാത്രം ആയി.

ഇരുട്ട് പറന്നു തുടങ്ങി.എല്ലായിടത്തും നക്ഷത്രവിളക്കുകള്‍ കത്തികൊണ്ടിരിക്കുന്നു.ചിലയിടത്ത് കുറച്ചു അധികം തോരണവും ഒക്കെ ..അയാള്‍ ഒക്കെ വീക്ഷിക്കുന്നുണ്ട് .പിന്നെ പറഞ്ഞു.
“ഇവറ്റകള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ ?ഈ കറണ്ട് കട്ട് ഒളള സമയത്ത് വെറുതെ ഇത്രയധികം കറണ്ട് വെറുതെ കളയാന്‍ .ഇതൊക്കെ നമ്മളാണ് അനുഭവിക്കേണ്ടത് .ഇനി ഇതിന്റെ പേരില്‍ കറന്റ് കട്ട്‌ രണ്ടു മണിക്കൂര്‍ ആക്കും .സ്റ്റാര്‍ തൂക്കി കത്തിച്ചില്ലെങ്കില്‍ ക്രിസ്തുമസ്സ് ആഘോഷം ആകില്ലേ ?നമ്മുടെ മന്ത്രി പറഞ്ഞതൊന്നും ഇവറ്റകള്‍ കേള്‍ക്കില്ലേ ?അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

ഈ മതങ്ങള്‍ ഒക്കെ പ്രശ്നം ആണ്.ഒരൊറ്റ മതം മാത്രം മതി.എങ്കില്‍ ഇവിടെ സമാധാനം ഉണ്ടാകു മായിരുന്നു.ഇപ്പോള്‍ എവിടെ നോക്കിയാലും മതഭ്രാന്തു പിടിച്ചു നടക്കുകയല്ലേ മനുഷ്യര്‍.ചിലര്‍ക്ക് അവര്‍ മാത്രം മതി ലോകത്തില്‍ എന്നാണ് ചിന്ത,ചിലര്‍ക്ക് അവരുടെ എണ്ണം കൂട്ടണം.

ഇതുവരെ അയാള്‍ ആരെന്നു മനസ്സിലായില്ല.എല്ലാവരെയും കുറ്റം പറയുന്നുണ്ട് .പെട്ടെന്ന് കൂട്ടത്തില്‍ യാത്ര ചെയ്യുന്ന ഒരാള്‍ ചോദിച്ചു
“സാറിന്റെ പേര് ?’അപ്പോഴാണ്‌ ഞാനും പേര് ചോദിചില്ലല്ലോ എന്നോര്‍ത്തത് .
“ഞാന്‍ ബി.കെ .നായര്‍”
“എവിടേക്കാണ് പോകുന്നത് ?’
“ബംഗ്ലോരില്‍ ചെറുമകന് അവാര്‍ഡ് കിട്ടി ………..”
“മകന്റെ പേര് ?”
“അനില്‍ കെ .നായര്‍ ”
“ചെറു മകന്‍ ?”
“ഷൈന്‍ നായര്‍ ”

“നിങ്ങളാണോ ഒരൊറ്റ മതം മതിഎന്ന് പറയുന്നത്.നിങ്ങള്‍ നിങ്ങളുടെ സ്വന്തമായ പേരുപോലും പറയുന്നില്ല.പറയുന്നത് ബി കെ നായര്‍.ഇതില്‍ പേര് എവിടെ ?മുഴച്ച് നില്‍ക്കുന്നത് ജാതി മാത്രം.ഹിന്ദു മതത്തെ അപ്പാടെ വിഭചിച്ച നിങ്ങള്‍ക്ക് ഒരൊറ്റ മതം എന്ന് പറയാന്‍ എന്ത് അര്‍ഹത?കൂടാതെ രണ്ടു തലമുറക്ക് കൂടി നിങ്ങള്‍ ജാതിപേര് ചാര്‍ത്തിയിരിക്കുന്നു. പറയുവാന്‍ എല്ലാവര്ക്കും കഴിയും ,പ്രവര്‍ത്തിക്കുവാന്‍ ആണ് പ്രയാസം .മതവും ജാതിയും ഒക്കെ വേണം.അത് മനസ്സില്‍ മാത്രം കൊണ്ടുനടക്കുന്നവരാകണം.അല്ലാതെ അതിനുവേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്ന സമൂഹമാകരുത്.നമ്മള്‍ നമ്മളില്‍ നിന്നും നന്മ ശീലിച്ചു തുടങ്ങണം.എന്നാലെ നമ്മുടെ തലമുറകള്‍ക്ക് അതിന്റെ പ്രയോജനം കിട്ടൂ …….”

അയാളുടെ മുഖം കടന്നല്‍ കുത്ത് കൊണ്ടതു പോലെ ചുവന്നു.അയാള്‍ ഒരക്ഷരം മിണ്ടിയില്ല.അയാളുടെ ദയനീയ ഭാവം കണ്ടോ എന്തോ അപരിചിതനും നിര്‍ത്തി.

പെട്ടെന്ന് അയാള്‍ എഴുനേറ്റു ബാഗില്‍ നിന്നും ഇയര്‍ഫോണ്‍ എടുത്തു ചെവിയില്‍ വെച്ച് പാട്ട് കേട്ട് തുടങ്ങി.ചെവി അടിച്ചുപോകുന്ന കാര്യത്തെ പറ്റി അയാളോട് എന്തോ പറയണം എന്ന് തോന്നിയെങ്കിലും അയാളുടെ ദയനീയ ഭാവം എന്നെയും അതില്‍ നിന്നും വിലക്കി .

You May Also Like

നമ്പര്‍ 604 എയര്‍പോര്‍ട്ട് വോള്‍വോ

ബോര്‍ഡോന്നും വെക്കാണ്ട് പോകുന്നത് കണ്ടപ്പോള്‍ കലിയാണ് വന്നത് , കയ്യില്‍ ഒരു കല്ലുണ്ടായിരുന്നെങ്കില്‍ എറിഞ്ഞുടച്ചേനെ .. മനസ്സില്‍ കോപം കോപം തിരതല്ലിയെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അകത്തു കയറി ഇരുന്നു .. പതുക്കെ ചോദിച്ചു ‘ നിങ്ങള്‍ക്ക് ആളെ കയറ്റണം എന്നൊന്നും ഇല്ലേ ? അതോണ്ടാണോ ബോര്‍ഡോന്നും വെക്കാണ്ട് പോകുന്നെ ? ‘

ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തില്‍ ഹിറ്റ്ലര്‍ സന്തോഷവാനല്ല : കാണൂ ഈ കോമഡി വീഡിയോ …

ഡല്‍ഹി തിരഞ്ഞെടുപ്പും ഹിറ്റ്ലറും തമ്മില്‍ എന്ത് ബന്ധം എന്നാണോ ചോദിക്കുന്നത്… ഇപ്പോള്‍ എന്ത് കാര്യം നടന്നാലും അത് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സോഷ്യല്‍ മീഡിയയാണ്.

പാപമോചനം – ജേക്കബ് നായത്തോട്

യേശുവിനു താന്‍ പള്ളിയകത്താണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പള്ളിയകം ആകെ ഒന്ന് നിരീക്ഷിച്ചു. ഇല്ല, ആരും തന്നെ തിരിച്ചറിഞ്ഞിട്ടില്ല.

പാല്‍‌പ്പുഴയിലേക്കുള്ള വഴി

സര്‍ പറഞ്ഞ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ? സഹയാത്രികന്‍ തട്ടിവിളിച്ചു. ങേ… ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന കമാനങ്ങള്‍!