ഇങ്ങോട്ട് കാശ് തരുന്ന ഒരു സോഷ്യല്‍ മീഡിയ വരുന്നു…

262

Untitled-3

ഓരോ പോസ്റ്റിനും ലഭിച്ച ലൈക്കുകളും ഷെയറുകളും എണ്ണി പണം തരുന്ന ഒരു സോഷ്യല്‍ മീഡിയ സൈറ്റ് വരുന്നു. ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍മീഡിയാ സൈറ്റുകള്‍ക്കും നല്ല ഉഗ്രന്‍ പണിയാകും ഈ പുതിയ സൈറ്റ്. അമേരിക്കയില്‍ കഴിഞ്ഞദിവസം പ്രവര്‍ത്തനം ആരംഭിച്ച ബബ്ല്യൂസ് എന്ന സൈറ്റാണ് ഈ മെഗാ ഓഫര്‍ മുന്നോട്ടു വയ്ക്കുന്നത്.

ബബിള്‍, ന്യൂസ് എന്നീ വാക്കുകളില്‍ നിന്നാണ് ബബ്ല്യൂസ് പിറന്നതെന്ന് കമ്പനി അറിയിച്ചു. അരവിന്ദ് ദീക്ഷിത്, ജാസണ്‍ സക്കാരി എന്നിവരാണ് വെബ്‌സൈറ്റ് സ്ഥാപകര്‍. തങ്ങള്‍ക്ക് കിട്ടുന്ന പരസ്യ വരുമാനത്തിന്റെ നിശ്ചിത ശതമാനം ഉപയോക്താകള്‍ക്ക് വീതം വച്ച് നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്.

എന്തായാലും ഫേസ്ബുക്കില്‍ ധാരാളം സമയം കളയുന്നവര്‍ ഉടന്‍ തന്നെ ബബ്ല്യൂസിലേക്ക് മാര്‍ച്ച് ചെയ്‌തോളു. സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടുന്നതിനൊപ്പം പണക്കാരനാകാനും നിങ്ങള്‍ക്ക് കഴിഞ്ഞേക്കും.

Bubblews.com

 

Advertisements