ഇഞ്ചോണില്‍ ഇന്ന് ഇന്ത്യ – പാക് യുദ്ധം…!

0
127

india-vs-pakistan-highlight

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഹോക്കിയിലെ ചിരവൈരികളെ തോല്‍പ്പിച്ച് സ്വര്‍ണം നേടാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. സെമിയില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനല്‍ കടന്നപ്പോള്‍, മലേഷ്യയെ പരാജയപ്പെടുത്തിയാണ്? പാക്കിസ്ഥാന്‍ ഫൈനലിലെത്തിയത്.

12 വര്‍ഷമായി അകന്നു നില്‍ക്കുന്ന ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടാന്‍ മാത്രമല്ല സര്‍ദാര്‍ സിംഗ് നയിക്കുന്ന ടീം ഇന്ന് ഫൈനലിന് ഇറങ്ങുന്നത്. 2016 റിയോഡി ജനീറോ ഒളിമ്പിക്‌സിലേക്കുള്ള ബെര്‍ത്ത് സ്വന്തമാക്കാന്‍ കൂടിയാണ്. 32 വര്‍ഷത്തിനുശേഷമാണ് ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായാണ് പാകിസ്ഥാന്റെ വരവ്.

ഗ്രൂപ് മത്സരത്തില്‍ ഇന്ത്യക്കെതിരെ ഒത്തൊരുമയുടെ കളിയാണ് പാക് നിര പുറത്തെടുത്തത്. അവര്‍ ആക്രമണത്തിലും പ്രതിരോധത്തിലും മികവു പുലര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ മുന്‍നിര അവസരങ്ങള്‍ തുലക്കുന്നതിലാണ് മത്സരിച്ചത്. എന്നാല്‍, ആ തോല്‍വിയില്‍നിന്നും മുന്നേറിയ ഇന്ത്യ ചൈനക്കും കൊറിയക്കും എതിരെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഫൈനലില്‍ സ്ഥാനമുറപ്പിച്ചത്. അതേ ഫോം തുടരുന്നതിനൊപ്പം ഗ്രൗണ്ടില്‍ പന്തുകൈകാര്യം ചെയ്യുന്നതിലും ശ്രദ്ധപുലര്‍ത്തിയാല്‍ ജയം ഇന്ത്യയില്‍നിന്നും അകലില്ല.