ഇതല്ല ഞാന്‍ അറിയുന്ന നയന്‍ താര; നയന്‍ താരയെ കുറിച്ച് സൂര്യ മനസ്സ് തുറക്കുന്നു

455

Untitled-1

“ഇത് ആ പഴയ നയന്‍ താരയല്ല. അവര്‍ ഒരുപ്പാട് മാറി പോയിരിക്കുന്നു. എനിക്ക് അറിയാവുന്ന നയന്‍സ് ഇങ്ങനെയായിരുന്നില്ല” ഇത് പറയുന്നത് തമിഴിലെ സൂപ്പര്‍ താരമായ സൂര്യയാണ്.

നയന്‍താരയും ഉദനിധി സ്റ്റാലിനും താരജോഡികളാകുന്ന ‘നന്‍പേണ്ട’ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിങ് ചടങ്ങില്‍ മുഖ്യ അതിഥിയായെത്തിയ അവസരത്തിലാണ് സൂര്യ ഈ അഭിപ്രായ പ്രകടനം നടത്തിയത്.  ‘ഇത് കതിരവേലിന്‍ കാതല്‍’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് നന്‍പേണ്ട. റെഡ് മൂവീസിന്റെ ബാനറില്‍ ഉദയനിധി തന്നെ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.

ഒരു വ്യക്തിയെന്ന നിലയില്‍ നയന്‍താര ഒരുപാട് മാറിപ്പോയിയെന്നും  ‘മാസ്’ എന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള അഭിനയം നല്ല അനുഭവമായിരുന്നെന്നും സൂര്യ പറഞ്ഞു.