ഇതാണ് അച്ഛന്റെ മകന്‍, അര്‍ജ്ജുന്റെ ആദ്യ വിക്കറ്റ് ബ്രയന്‍ ലാറ

0
269

new

അച്ഛന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്സ്മാന്‍ ആണെങ്കില്‍ മകന്‍ അര്‍ജ്ജുന്‍ മികച്ച ഒരു ആള്‍ റൌണ്ടര്‍ ആകാനാണ് ആഗ്രഹിക്കുന്നത്. അര്‍ജ്ജുന് ഇതിനുള്ള പ്രാപ്തിയുണ്ട് എന്ന് പാക് മുന്‍ ക്യാപ്റ്റന്‍ വസിം അക്രം പറയുന്നു.

ഇടംകൈയന്‍ സീമറായ അര്‍ജുന്‍ ഇത് വരെ വീഴ്ത്തിയതില്‍ ഏറ്റവും വിലപ്പെട്ട വിക്കറ്റ് എന്ന് പറയുന്നത് കരീബിയന്‍ ബാറ്റിംഗ് ഇതിഹാസം ബ്രയന്‍ ലാറയുടെതാണ്.

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള കളിക്ക് വേണ്ടി ഈഡന്‍ ഗാര്‍ഡനിലെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിംഗ് കോച്ചായ വസിം അക്രം ഫാസ്റ്റ് ബൗളിംഗില്‍ അര്‍ജുന് കുറച്ച് ടിപ്പുകള്‍ പറഞ്ഞുകൊടുത്ത ശേഷമാണ് പണ്ട് അര്‍ജ്ജുന്‍ ലാറയുടെ വിക്കറ്റ് എടുത്ത കഥ പറഞ്ഞത്.

” ഒരു പ്രദര്‍ശന മത്സരമായിരുന്നു അത്. ഞാന്‍ മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്നു. ആ കളിയില്‍ അര്‍ജുന്‍ ലാറയെ ഔട്ടാക്കി” അക്രം പറഞ്ഞു.

15 കാരനായ അര്‍ജുന് മികച്ച ഭാവിയുണ്ട്. ബൗളിംഗ് ആക്ഷന്‍, സ്വിംഗ്, ഫിറ്റ്‌നസ് തുടങ്ങിയ കാര്യങ്ങളാണ് അക്രം അര്‍ജുന് പറഞ്ഞുകൊടുത്തത്.