ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ അമീര്ഖാന് നായകനായ പികെ ആത്മീയമായി വെളിച്ചം വീശുന്ന സിനിമയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി.
ഓസ്ട്രേലിയന്‍ പര്യടനം തുടരുന്ന ഇന്ത്യന്‍ ടീം വെള്ളിയാഴ്ചയാണ് കൊഹ്ലിയുടെ നേതൃത്വത്തില്‍ സിഡ്നിയില്‍ വച്ച് പികെ കാണുന്നത്.
ഇന്ത്യന്‍ ടീം ഒരുമിച്ച് പികെ കണ്ടു. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ആത്മീയമായി വെളിച്ചം വീശുന്ന ചിത്രം. മികച്ച ടീം വര്‍ക്കാണ് ചിത്രത്തിനു പിന്നിലുള്ളത്. കൊഹ്ലി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ വിശ്വാസ കച്ചവടവും ആള്‍ദൈവങ്ങളെയും കണക്കിനു പരിഹസിക്കുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലും 500 കോടി കളക്റ്റ് ചെയ്ത് പികെ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.
Advertisements