ഇതാണ് നടന്‍; കോളിവുഡിനെ ഞെട്ടിച്ച് ശാം

1
177
ഇതാണ് നടന്‍ – ആക്ടര്‍ ശാം

ഇത് കോളിവുഡ് ആക്ടര്‍ ശാം എന്ന പേരില്‍ അറിയപ്പെടുന്ന ഷംസുദ്ദീന്‍ ഇബ്രാഹിം. തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഒരു നടന്‍ ചെയ്യാവുന്നതിന്റെ എല്ലാ പരിധിയും ഇദ്ദേഹം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം തന്റെ ഫിലിമിന്റെ ഷൂട്ടിങ്ങിനായി ലൊക്കേഷനില്‍ എത്തിയ ശാം സംവിധായകനെ അടക്കം ഞെട്ടിച്ചു. എന്താണെന്നറിയെണ്ടേ? പുതിയ ചിത്രമായ 6 ലെ ക്ലൈമാക്‌സ് സീനിനു വേണ്ടി 12 ദിവസത്തോളം ഉറക്കമിളച്ച് കണ്ണിനു ചുറ്റും വീങ്ങിയ നിലയില്‍ ആണ് ഇദ്ദേഹം എത്തിയത്. ഒറ്റ നോട്ടത്തില്‍ ആളെ പിടികിട്ടാത്ത സംവിധായകന്‍ ദുരൈയും ടീമും സംഗതി മനസ്സിലായപ്പോള്‍ ഞെട്ടി എന്ന് പറയേണ്ടതില്ലല്ലോ.

ഇത് 12 ദിവസത്തെ കാര്യം, ഇതേ സീനിനു വേണ്ടി കക്ഷി ഒരു വര്‍ഷമായി താടിയും മുടിയും വെട്ടിയിരുന്നില്ല. പുതിയ ചിത്രമായ ‘6’ല്‍ ആറ് വേഷങ്ങളിലാണ് ശാം പ്രത്യക്ഷപ്പെടുക. സിക്‌സ് പാക്കിനുവേണ്ടി 89 കിലോയുണ്ടായിരുന്ന ശരീരഭാരം 72 കിലോയാക്കി. പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍ വേഷം വ്യത്യസ്ഥമാക്കണമെന്ന് സംവിധായകന്‍ ദുരൈ ശാമിനോട് നിര്‍ദ്ദേശിച്ചിരുന്നു.

സംവിധായകന്റെ ഉപദേശം ശിരസാ വഹിച്ച ശാം പിന്നെ പന്ത്രണ്ട് ദിവസത്തിന് ശേഷമാണ് സെറ്റിലെത്തിയത്. ഞെട്ടല്‍ പൂര്‍ണമായും മാറും മുമ്പ് തന്നെ സംവിധായകന്‍ ദുരൈ സീനുകള്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. ഏതായാലും സംഗതി ദേശീയ മാധ്യമങ്ങള്‍ വരെ വന്‍ പ്രാധാന്യത്തോടെ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു നടന്‍ ഇത്ര മാത്രം സ്വന്തം വേഷത്തോട് ആത്മാര്‍ഥത കാണിക്കുന്നത് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇതിത്തിരി കടുപ്പമായി എന്ന് പറയാതെ വയ്യ.

Comments are closed.