new

കുംഭകര്‍ണനെ അറിയില്ലേ .. ? ഇതിഹാസങ്ങളിലെ ഉറക്കത്തിന്റെ തമ്പുരാന്‍. എന്നാല്‍ കുംഭ കര്‍ണനെ കടത്തിവെട്ടുന്ന ഉറക്കമാണ് ഈ 20 കാരിയുടേത്. ദിവസവും 22 മണിക്കൊറോളമാണ് ഈബ്രിട്ടീഷ് സുന്ദരി ബെത്ത് ഗൂഡിയര്‍ ഉറങ്ങുന്നത്.

1413816185313 wps 12 Ruckas Videograbs 01322 8

“ക്ലേയിന്‍ ലെവിന്‍ സിന്‍ഡ്രോം” അഥവാ “സ്ലീപിംഗ് ബ്യൂട്ടി സിന്‍ഡ്രോം” എന്ന അപൂര്‍രോഗമാണ് ഈ കൊച്ചു സുന്ദരിക്ക്. ഉണര്‍ന്ന് എഴുന്നേറ്റ് ഏതാനും മിനിറ്റുകളോളം അര്‍ഥബോധാവസ്ഥയിലായിരിക്കും പെരുമാറുന്നതും. കൊച്ചുകുട്ടികളുടെ മാനസികാവസ്ഥയിലാണ് ചിലപ്പോള്‍ ബെത്ത് പെരുമാറുന്നതും. കൃത്യമായി ചിന്തിക്കാനോ തീരുമാനം എടുക്കാനോ ഇവള്‍ക്കു സാധിക്കില്ല. യാഥാര്‍ഥ്യവും സ്വപ്‌നവും തിരിച്ചറിയാനാവത്ത ഒരവസ്ഥയാണ് ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലോകത്ത് ആകെ മൊത്തം ആയിരത്തിനടുത്ത് ആളുകളാണ് ക്ലേയിന്‍ ലെവിന്‍ സിന്‍ഡ്രോം ബാധിതരായുള്ളത്.

1413816210615 wps 13 Ruckas Videograbs 01322 8

ഇതില്‍ 70 ശതമാനവും പുരുഷന്‍മാരാണ്. എന്നാല്‍ ഈയൊരു അസുഖത്തിന് കാരണമോ ചികിത്സയോ ഇതുവരെ വൈദ്യലോകത്തിന് കണ്ടെത്താനായിട്ടില്ല.ബെത്തിന് 16 വയസുള്ളപ്പോഴാണ് നാഡീസംബന്ധമായ ഈയൊരു അസുഖം ആരംഭിക്കുന്നത്. ആദ്യകാലങ്ങളില്‍ 18 മണിക്കൂറായിരുന്നു ഇവളുടെ ഉറക്ക സമയം. ഇംഗ്ലണ്ടിലെ ഗ്രേറ്റ് മാഞ്ചെസ്റ്ററിലാണ് പെണ്‍കുട്ടി താമസിക്കുന്നത്.

1413816224491 Image gallery Image Ruckas Videogr

ബെത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പരമ്പര ആരംഭിച്ചിരിക്കുകയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം. പെണ്‍കുട്ടിയുടെ സൗകര്യം നോക്കി, അഞ്ച് ആഴ്ചയിലൊരിക്കലാണ് എപിസോഡിന്റെ ചിത്രീകരണം. എന്റെ ജീവിതത്തിന്റെ പകുതിയും ഉറങ്ങി തീര്‍ന്നിരിക്കുകയാണെന്ന് പരിപാടിയില്‍ ബെത്ത് പറഞ്ഞു. തന്റെ സമപ്രായക്കാര്‍ ഉപരിപഠനവും ജോലിയും തെരഞ്ഞ് നടക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയാണ്; എന്റെ ജീവിതം നിലച്ചിരിക്കുകയാണ്. സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ ജീവതം വിനിയോഗിക്കണമെന്നതാണ് ആഗ്രഹമെന്നും അവര്‍ പറയുന്നു.

You May Also Like

വായ്‌നോക്കികളുടെ നഗരം “ഡെല്‍ഹി”..!!!

ഡെല്‍ഹി നഗരത്തിലെ മനോഹരമായ ഒരു വൈകുനേരം. ഒരു പെണ്‍കുട്ടി ആ നഗരത്തിലെ കാഴ്ചകള്‍ ഒക്കെ കണ്ടു അങ്ങനെ നടക്കുകയാണ്..

സിംഹം മനുഷ്യനെ കെട്ടിപ്പിടിച്ചപ്പോള്‍, അപൂര്‍വ്വമായ കാഴ്ച്ച – വീഡിയോ..

വലന്റിന്റെ കൂടെയുണ്ടായിരുന്ന വൈല്‍ഡ് ലൈഫ് റിസെര്‍ച്ചര്‍ ജോണ്‍ ഹോക്കിന്‍സ് ആണ് ആ അപൂര്‍വ്വ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ ചില ജാപ്പനീസ് വിദ്യകള്‍ – വീഡിയോ

മൈക്രോ ബിറ്റുകളും മറ്റുമൊക്കെയായി അധ്യാപകര്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത വിദ്യകള്‍ ആയിരിക്കും ഓരോ കാലത്തും വിരുതന്മാരായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ കൊണ്ട് വരിക. ഇവിടെ നമ്മെ അത്ഭുത പരതന്ത്രരാക്കുന്ന ചില ജാപ്പനീസ് വിദ്യാകള്‍ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.

ഫണ്‍ റൈഡില്‍ രണ്ടു തവണ ജീവന്‍ പോകുന്നയാള്‍ [വീഡിയോ]

ഇവിടെ ഒരു കക്ഷിയെ നോക്കൂ. കൂടെയുള്ള ഗേള്‍ ഫ്രെണ്ട് കൂളായി ഇരിക്കുന്നു. എന്നിട്ടും കക്ഷി ധൈര്യത്തിന് വേണ്ടി വായില്‍ വരുന്നതെല്ലാം പാടുന്നു. അവസാനം റൈഡ് ഓട്ടം തുടങ്ങിയപ്പോഴോ? കാണൂ.